പ്രവീൺ ചന്ദ്ര
ഗുർഗാവോണിലെ മെഡന്റ മെഡിസിറ്റിയിലെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗത്തിന്റെ ചെയർമാനായ ഒരു ഇന്ത്യൻ കാർഡിയോളജിസ്റ്റാണ് ഡോ പ്രവീൺ ചന്ദ്ര[1] രാജ്യത്തെ ആൻജിയോപ്ലാസ്റ്റിയിലെ പ്രമുഖനായ ഒരാളായി അദ്ദേഹം അംഗീകരിക്കപ്പെട്ടു, കൂടാതെ ധാരാളം പുതിയ ഉപകരണങ്ങളിലും സാങ്കേതികവിദ്യകളിലും നിപുണനാണ്. 1998 ൽ ഇന്ത്യയിലെ കൊറോണറി ആൻജിയോപ്ലാസ്റ്റി മേഖലയിലെ സംഭാവനകൾക്കും സേവനങ്ങൾക്കുമായി അദ്ദേഹത്തിന് അവാർഡ് ലഭിച്ചു. മാക്സ് ഹെൽത്ത് കെയറിലെ കാർഡിയാക് കാത്ത് ലാബ് & അക്യൂട്ട് എംഐ സർവീസസ് ഡയറക്ടറായും ന്യൂഡൽഹിയിലെ എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എൻഡോവാസ്കുലർ ഇന്റർവെൻഷൻ സൊസൈറ്റി ഓഫ് ഇന്ത്യ, ഏഷ്യ-പസഫിക് സൊസൈറ്റി ഓഫ് ഇന്റർവെൻഷണൽ കാർഡിയോളജി എന്നിവയിൽ അംഗമാണ്. വിവിധ അന്താരാഷ്ട്ര മീറ്റിംഗുകളിൽ വിശിഷ്ട ഫാക്കൽറ്റി അംഗമായിരുന്ന ഡോ. ചന്ദ്ര 2005, 2006 വർഷങ്ങളിൽ ന്യൂഡൽഹിയിൽ നടന്ന എഎംഐ കോഴ്സിന്റെ സംഘാടകനും ഡയറക്ടറുമായിരുന്നു. വിവിധ ദേശീയ അന്തർദ്ദേശീയ ശാസ്ത്ര ജേണലുകളിൽ അദ്ദേഹം ഏകദേശം 100 ലേഖനങ്ങളും അവലോകനങ്ങളും സംഗ്രഹങ്ങളും പ്രസിദ്ധീകരിച്ചു. ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ കോളേജിലെ (കെജിഎംസി) പൂർവ്വ വിദ്യാർത്ഥിയാണ്. ഡോ. യു സി വർമ്മയുടെ മകനായി 1963 ൽ ഗോരഖ്പൂരിൽ ജനിച്ച അദ്ദേഹം ലഖ്‌നൗവിലെ കോൾവിൻസ് താലൂക്കാദർ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പൂർത്തിയാക്കി. അദ്ദേഹം ദില്ലിയിലാണ് താമസിക്കുന്നത്. 2016 ൽ ഇന്ത്യാ സർക്കാർ അദ്ദേഹത്തിന് പത്മശ്രീ ബഹുമതി നൽകി [2] അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia