പ്രശാന്ത് പരമേശ്വരൻ
കേരളത്തിൽ നിന്നുള്ള ഒരു ക്രിക്കറ്റ് താരമാണ് പ്രശാന്ത് പരമേശ്വരൻ (ജനനം: മേയ് 30, 1985). അദ്ദേഹം ഒരു ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറാണ്. 2011-ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ അദ്ദേഹം കൊച്ചി ടസ്കേഴ്സ് കേരള ടീമിലേക്ക് മത്സര സീസണിന്റെ പാതി വഴിയിൽ തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ മത്സരത്തിൽ ഡെൽഹി ഡെയർഡെവിൾസിനെതിരെ മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ അദ്ദേഹം മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.[1] ജീവിതരേഖആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ വെളിയത്തുവീട്ടിൽ പരമേശ്വരന്റെ മകനായി 1985 മേയ് 30-ന് ജനനം. എറണാകുളം സെന്റ്. ആൽബർട്ട്സ് കോളേജിൽ നിന്നും ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി. കൊച്ചി റിഫൈനറീസ് ടീമിൽ അംഗമായിരുന്നു. ഐ.പി.എൽ. കൊച്ചി ടീമിലേക്ക് മത്സര സീസണിന്റെ പാതി വഴിയിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. 20 ലക്ഷം രൂപ പ്രതിഫലത്തിനാണ് പ്രശാന്തിന് ടീമിൽ അവസരം ലഭിച്ചത്. ഇദ്ദേഹത്തിന്റെ ആദ്യ ക്രിക്കറ്റ് അക്കാഡമി കായിപ്പുറം ക്രിക്കറ്റ് ക്ലബ്ബായിരുന്നു. പുറത്തേക്കുള്ള കണ്ണികൾഅവലംബം |
Portal di Ensiklopedia Dunia