പ്രാകൃത കമ്യൂണിസംമനുഷ്യൻ കാർഷിക സംസ്കാരഘട്ടത്തിലെത്തും മുൻപേ നിലനിന്നതായി കാൾ മാക്സും ഏംഗൽസും വിവക്ഷിക്കുന്ന കമ്മ്യൂണിസ്റ്റ് തുല്യമായ ഒരു സമൂഹത്തെ പ്രാകൃത കമ്മ്യൂണിസം എന്ന് വിളിക്കുന്നു.[1] ![]() ![]() സാധാരണയായി ഈ സംജ്ഞ മാർക്സിന്റെ നാമത്തോടൊപ്പം ആണ് കൂടുതൽ കാണാറുള്ളതെങ്കിലും ഫ്രെഡറിക് ഏംഗൽസ് ആണ് ഇത് കൂടുതൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ The Origin of the Family എന്ന പുസ്തകത്തിൽ, അടിസ്ഥാനവിഭവങ്ങളുടെ മേലുള്ള കൂട്ടായ അവകാശം, സമത്വാധിഷ്ടിതമായ സാമൂഹ്യബന്ധങ്ങൾ, സ്വേച്ഛാധിപത്യസ്വഭാവമുള്ള ഭരണത്തിന്റെ അഭാവം, പിന്നീടു ചൂഷണത്തിലേക്ക് നയിച്ച അധികാര ശ്രേണി, തുടങ്ങിയവയെ കുറിച്ചു വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. പ്രാകൃത കമ്മ്യൂണിസം എന്ന മാതൃക ചരിത്രാതീത മനുഷ്യ സമൂഹങ്ങൾക്ക് ആണ് ചേരുന്നത്.കാരണം വേട്ടയാടുക - ഇര തേടുക എന്ന സ്വഭാവം മാത്രം ഉള്ള അക്കാല സമൂഹങ്ങൾ മിച്ചം/അധികാര ശ്രേണി എന്ന സങ്കൽപ്പങ്ങൾ വച്ചു പുലർത്തിയിരുന്നില്ല. അതിലുപരിയായി കമ്മ്യുണിസത്തിന്റെ ലക്‌ഷ്യം ആയി വിലയിരുത്തപ്പെടുന്ന പലതും അക്കാലത്തെ സമൂഹത്തിൽ ഉൾകൊണ്ടിരുന്നതായി കരുതാം.[അവലംബം ആവശ്യമാണ്] പ്രാകൃത കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ പ്രാപ്തിയുള്ള എല്ലാവരും ഭക്ഷണ സമ്പാദനത്തിൽ ഏർപ്പെട്ടു. അങ്ങനെ കിട്ടുന്ന ഭക്ഷണം സമൂഹത്തിലെ എല്ലാവരും ഒന്നിച്ചു പങ്കിട്ടു. അന്ന് വസ്ത്രം തുടങ്ങിയ അപൂർവ്വം വസ്തുക്കൾ ഒഴിവാക്കിയാൽ സ്വകാര്യ സ്വത്ത് എന്ന സങ്കല്പം ഉണ്ടായിരുന്നില്ല കാരണം അന്നത്തെ സമൂഹം മിച്ചം ഉണ്ടാക്കിയിരുന്നില്ല. സമ്പാദിക്കുന്ന ഭക്ഷണം അപ്പപ്പോൾ ഉപയോഗിക്കപ്പെട്ടിരുന്നു. പാർപിടം, ആയുധങ്ങൾ തുടങ്ങിയ കൂടുതൽ കാലം ഉപയോഗിക്കപ്പെട്ടിരുന്നവ സാമൂഹികമായിരുന്നു.[2] "സ്റ്റേറ്റ്" എന്ന സങ്കൽപം ഉണ്ടായിരുന്നില്ല. അവലംബം
|
Portal di Ensiklopedia Dunia