പ്രാദേശികമായ ആവശ്യങ്ങൾ കണക്കിലെടുത്ത്, പ്രാദേശികമായ് ലഭിക്കുന്ന നിർമ്മാണ സാമഗ്രികളും നിർമ്മാണവിദ്യയും ഉപയോഗിച്ച് കെടിടങ്ങൾ നിർമ്മിക്കുന്ന വാസ്തുവിദ്യയെയാണ്പ്രാദേശിക വാസ്തുവിദ്യ(Vernacular architecture) അല്ലെങ്കിൽ തദ്ദേശീയ വാസ്തുവിദ്യ എന്ന് പറയുന്നത്. ഈ വാസ്തുവിദ്യ അതതുദേശങ്ങളുടെ പരമ്പരാഗത വാസ്തുശൈലി പിന്തുടരുന്നു. വാസ്തുവിദ്യയുടെ ഏറ്റവും ആദ്യത്തെ രൂപമാണ് ഇത്. ശാസ്ത്രസാങ്കേതിക വിദ്യകൾ അധികം വികാസം പ്രാപിക്കാത്ത ഘട്ടത്തിൽ, അവയുടെ അഭാവത്തിൽ തന്നെ മാനവർ ഭവനനിർമ്മാണം നടത്തിയിരുന്നു.
സുമാത്രയിലെ നിയാസ് ദ്വീപിലെ ഒരു പരമ്പരാഗത വീട്. തടിയും ഓലയുമാണ് ഇത്തരം വീടുകളുടെ പ്രധാന നിർമ്മാണസാമഗ്രി
മനുഷ്യന്റെ ശീലങ്ങൾ, പരിസ്ഥിതി എന്നുതുടങ്ങി വളരെയേറെ ഘടകങ്ങൾ പ്രാദേശിക വാസ്തുവിദ്യയെ സ്വാധീനിക്കുന്നു
. ഇത് കെട്ടിടങ്ങളുടെ രൂപഭാവങ്ങളിൽ പ്രതിഫലിക്കുന്നതായ് കാണാം.
കാലാവസ്ഥ
ഒരു നാട്ടിലെ പ്രാദേശിക വാസ്തുവിദ്യയെ സ്വാധീനിക്കുന്ന ഒരു സുപ്രധാന ഘടകമാണ് ആ നാട്ടിൽ അനുഭവപ്പെടുന്ന കാലാവസ്ഥ. തണുപ്പ് കൂടുതലുള്ള നാടുകളിൽ നിർമ്മിക്കപ്പെടുന്ന വീടുകൾ തണുപ്പിൽ നിന്നും നിവാസികളെ സംരക്ഷിക്കാനുതകുന്നവിധത്തിൽ രൂപകല്പന ചെയ്തതായിരിക്കും. താപചാലകത കുറവായ, പ്രദേശികമായ് ലഭിക്കുന്ന സാമഗ്രികളാണ് ഇത്തരം ഭവനങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്നത്. വീടിനകത്തെ താപനില പുറത്തേതിൽനിന്നും അധികമായ് നിലനിർത്താൻ ഇത് സഹായിക്കുന്നു.
കേരളത്തിലെ പരമ്പരാഗതശൈലിയിൽ തീർത്ത വീടുകൾക്ക് ചെരിഞ്ഞ മേൽക്കൂര ഉപയോഗിക്കുന്നതിനുകാരണം ഇവിടെ ലഭിക്കുന്ന ശക്തമായ മഴയാണ്. ഇപ്രകാരം കാലാവസ്ഥ കെടിടങ്ങളുടെ ആകൃതിയെയും സ്വാധീനിക്കുന്നു. മഴ അധികം ലഭിക്കുന്ന പ്രദേശങ്ങളിൽ സ്വാഭാവികമായ് പരന്നമേൽക്കൂരയുള്ള വീടുകൾ കുറവായിരിക്കും.
സംസ്കാരം
നിവാസികളുടെ ജീവിതശൈലിയും അവർ വാസസ്ഥനത്തെ പ്രയോജനപ്പെടുത്തുന്ന രീതികളും കെടിടങ്ങളുടെ ആകൃതിയിൽ വളരെയധികം സ്വാധീനം ചൊലുത്തുന്നു. കേരളത്തിലെ പഴയ കൂട്ടുകുടുംബങ്ങളിലെ വലിയ അംഗസംഖ്യ വലിയ വീടുകളുടെ നിർമ്മാണത്തിന് വഴിതുറന്നു. കുടുബാങ്ങളുടെ സമ്പർക്കരീതികളും കെട്ടിടത്തിന്റെ ആവശ്യകതകളിൽ മാറ്റം സൃഷ്ടിക്കുന്നു.
വീടുകളുടെ പുറംകാഴ്ചയെയും സംസ്കാരം സ്വാധീനിക്കുന്നു. പല നാടുകളിലും ആളുകൾ അവരുടെ സംസ്കാരത്തിനും ആചാരങ്ങൾക്കും അനുസൃതമായ് വീട് അലങ്കരിക്കാറുണ്ട്
നിർമ്മാണ സാമഗ്രികൾ
പ്രാദേശികമായ് ധാരാളം ലഭ്യമായതും വില തുച്ഛമായതുമായ നിർമ്മാണവസ്തുക്കളാണ് ആദ്യകാലം മുതൽക്കേ വീടുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചുവന്നിരുന്നത്. വൃക്ഷങ്ങൾ ധാരാളമായ് വളരുന്ന പ്രദേശങ്ങളിലെ പ്രധാന നിർമ്മാണ സാമഗ്രി തടിയായിരിക്കും. ഒരു പ്രദേശത്തെ കളിമണ്ണിന്റെ അധിക ലഭ്യത ഇഷ്ടികയെ ആ പ്രദേശത്തെ പ്രധാന നിർമ്മാണവസ്തുവാക്കുന്നു. ഇപ്രകാരം പ്രദേശികമായ് ലഭിക്കുന്ന വസ്തുക്കൾ കെട്ടിടനിർമ്മാണത്തിന് പ്രയോജനപ്പെടുത്തുന്നതിനാൽ പ്രാദേശിക വാസ്തുവിദ്യയെ പ്രകൃതി സൗഹൃദ വാസ്തുവിദ്യയായും, സുസ്ഥിരതയുള്ളതായും കണക്കാക്കുന്നു. സുസ്ഥിരമല്ലാത്ത കെടിടനിർമ്മാണശൈലികളെ പ്രാദേശിക വാസ്തുവിദ്യയുടെ ഭാഗമായ് കണക്കാക്കാൻ സാധ്യമല്ല.
പ്രാദേശിക വാസ്തുവിദ്യ വിവിധ നാടുകളിൽ, ചിത്രങ്ങളിലൂടെ
ആഫ്രിക്ക
കാമറൂണിലെ റോണ്ടാവെൽ(Rondavel) എന്നറിയപ്പെടുന്ന കുടിൽ.
ഏഷ്യ
ഇന്ത്യയിൽ കാണപ്പെടുന്ന ടോഡാ കുടിൽ
ഇഷ്ടികകൾ ഉപയൊഗിച്ച് പണീതീർത്ത ഒരു ചൈനീസ് പരമ്പരാഗത ഭവനം
ചൈനയിലെ ഗുവാൻഷൂ മേഖലയിൽനിന്നുള്ള ഒരു നിർമിതി. കരിങ്കല്ലുകൾ കൊണ്ടാണ് ഇത് തീർത്തിരിക്കുന്നത്.
Holden, Timothy G (2003). "Brotchie's Steading (Dunnet parish), iron age and medieval settlement; post-medieval farm". Discovery and Excavation in Scotland (4): 85–86.
Holm, Ivar. 2006. Oslo School of Architecture and Design. ISBN82-547-0174-1. {{cite book}}: Unknown parameter |trans_title= ignored (|trans-title= suggested) (help)
Pruscha, Carl, ed. (2005) [2004]. Köln: Verlag Der Buchhandlung Walther König. ISBN3-85160-038-X. {{cite book}}: Missing or empty |title= (help); Unknown parameter |trans_title= ignored (|trans-title= suggested) (help) Carl Pruscha, Austrian architect and United Nations-UNESCO advisor to the government of Nepal, lived and worked in the Himalayas 1964–74. He continued his acitivities as head of the design studio "Habitat, Environment and Conservation" at the Academy of Fine Arts in Vienna.