പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടനദക്ഷിണേഷ്യ ദാരിദ്ര്യം ഇല്ലാതാക്കാനും ഇത് പ്രവർത്തിക്കുന്നു.
പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന എന്നാണ് സാർക്ക് എന്നതിന്റെ മലയാള പൂർണ്ണരൂപം (South Asian Association for Regional Cooperation). ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ചേർന്ന് 1985 ഡിസംബർ 8 ന് ആണ് ഈ സംഘടന സ്ഥാപിച്ചത്. 2007 ൽ അഫ്ഗാനിസ്ഥാൻ സാർകിൽ അംഗമായി. ഇതോടെ അംഗരാജ്യങ്ങളുടെ എണ്ണം എട്ടായി ഉയർന്നു. എല്ലാ വർഷവും ഡിസംബർ 8 സാർക്ക് ചാർട്ടർ ദിനമായി ആചരിക്കുന്നു.[1] ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ പരസ്‌പരമുള്ള സാമ്പത്തിക, സാമൂഹിക, സാങ്കേതികവും, സാംസ്‌ക്കാരികവുമായ സഹകരണം എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സംഘടനയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് നേപ്പാളിലെ കാഠ്‌മണ്ഡുവിലാണ്. ഇംഗ്ലീഷ് ആണ് സംഘടനയുടെ ഔദ്യോഗിക ഭാഷ. ബംഗ്ലേദേശ് പ്രസിഡന്റായിരുന്ന സിയാഉർ റഹ്‌മാൻ ആണ് തെക്കനേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ എന്ന ആശയത്തിന് തുടക്കമിട്ടത്. സംഘടന രൂപവത്‌ക്കരിക്കുന്നതിന്റെ മുന്നോടിയായി നിരവധി സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. 2002 ഏപ്രിലിൽ ശ്രീലങ്കയിലെ കൊളൊമ്പൊയിൽ നടന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ വിദേശ കാര്യ സെക്രട്ടറിമാർ പങ്കെടുത്തു. 2007 ഏപ്രിൽ മൂന്നിനാണ് അഫ്‌ഗാനിസ്ഥാനെ ഈ സംഘടനയിൽ ഉൽപ്പെടുത്തിയത്. ഉദ്ദേശ്യങ്ങൾ
നിലവിലെ അംഗങ്ങൾഇന്ത്യ നിരീക്ഷക രാജ്യങ്ങൾ (Observers)അമേരിക്ക(USA)
|
Portal di Ensiklopedia Dunia