പ്രിബൈകാൽസ്ക്കി ദേശീയോദ്യാനം
പ്രിബൈകാൽസ്ക്കി ദേശീയോദ്യാനത്തിൽ Russian: Прибайкальский национальный парк) തെക്കു- കിഴക്ക് സൈബീരിയയിലുള്ള ബൈക്കൽ തടാകത്തിന്റെ തെക്കു- പടിഞ്ഞാറ് തീരം ഉൾപ്പെടുന്നു. തീരപ്രദേശത്തെ സ്ട്രിപ്പിന്റെ പടിഞ്ഞാറുഭാഗത്ത് ഏതാനും പർവ്വതശിഖരങ്ങളും അതുപോലെതന്നെ കിഴക്കുഭാഗത്ത് തീരത്തു നിന്നും അകന്ന്, അൽഖോൻ ദ്വീപ് പോലെയുള്ള ഏതാനും ദ്വീപുകളും ഉൾപ്പെടുന്നു. ഇർകുറ്റ്സ്ക് ഒബ്ലാസ്റ്റിലുള്ള ഇർകുറ്റ്സ്ക് നഗരത്തിൽ നിന്നും ഏകദേശം 50 കിലോമീറ്റർ തെക്കു- കിഴക്കുഭാഗത്തേക്കു മാറിയാണ് ഇത് സ്ഥിതിചെയ്യുന്നത്. മറ്റു മൂന്ന് നാച്യർ റിസർവ്വുകളോടൊപ്പം ഈ ദേശീയോദ്യാനവും പരിപാലിച്ചുവരുന്നു. യുനസ്ക്കോയുടെ ലോകപൈതൃകസ്ഥലമായ ബൈക്കൽ തടാകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണിത്.[1] ബൈക്കൽ തടാകത്തിൽ നിന്നും പടിഞ്ഞാറുള്ള യെനിസീ നദീതടത്തിലേക്ക് ഒഴുകുന്ന അങ്കാറ നദി ഈ ദേശീയോദ്യാനത്തിലൂടെയാണ് ഒഴുകുന്നത്. ഈ ദേശീയോദ്യാനത്തിൽ വളരെ ഉയർന്ന രീതിയിലുള്ള ജൈവവൈവിധ്യവും പ്രാദേശികമായ സ്പീഷീസുകളും ഉണ്ട്.[2] ജീവികൾ
ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia