PlayStation 2 ജ. September 2, 2004 വ.അ. November 21, 2003 പിഎഎൽ November 21, 2003 Xbox വ.അ. November 12, 2003 പിഎഎൽ February 20, 2004 GameCube വ.അ. November 18, 2003 പിഎഎൽ February 20, 2004 Game Boy Advance വ.അ. October 30, 2003 പിഎഎൽ November 14, 2003 Windows വ.അ. November 30, 2003 പിഎഎൽ December 5, 2003 Mobile വ.അ. January 8, 2004
യുബിസോഫ്റ്റ് പുറത്തിറക്കിയ ഒരു തേഡ് പേഴ്സൺ സാഹസിക വീഡിയോ ഗെയിമാണ് പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം. 2003 നവംബറിലാണ് ഇത് പുറത്തിറങ്ങിയത്.
സവിശേഷതകൾ
മെയ്‌വഴക്കത്തിനും ആയോധന നൈപുണ്യത്തിനും പ്രാധാന്യം നൽകുന്ന ഒരു ഗെയിമാണിത്. പ്രധാന കഥാപാത്രമായ പ്രിൻസിന്റെ മെയ്‌വഴക്കവും ആയുധാഭ്യാസവുമാണ് കളിയുടെ പ്രധാന സവിശേഷത. വലിയൊരു കൊട്ടാരത്തിനുള്ളിലൂടെ ഭിത്തിയിൽ നിന്ന് ഭിത്തിയിലേക്ക് ചാടിയും ഭിത്തിയിലൂടെ ഓടിയും പലതരം കെണികൾ ഒഴിവാക്കിയും വിവിധതരം ഉപകരണങ്ങളുടെ സമസ്യകൾക്ക് ഉത്തരം കണ്ടെത്തിയും രണ്ട് ഭിത്തികളുടെ ഇടയിലൂടെ മുകളിലേയ്ക്ക് കയറിയും താഴേയ്ക്ക് ഇറങ്ങിയും വേണം കളിയിലൂടെ മുന്നേറാൻ. വിവിധതരം ശത്രുക്കളെ കൊന്നൊടുക്കുകയും വേണം.
ആയുധങ്ങൾ
കളിയിലെ പ്രധാന ആയുധംവാൾ ആണ്. പല തരത്തിലുള്ള വാളുകൾ കഥാഗതിയിൽ ഒന്നൊന്നായി ലഭിക്കും. കഠാരിയാണ് മറ്റൊരു ആയുധം. അത് കയ്യിലുള്ളപ്പോൾ പ്രിൻസിന്സമയത്തെ നിയന്ത്രിക്കുന്നതിന് സാധിക്കും.
ശബ്ദം
പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം ശബ്ദ ട്രാക്ക് 2003 നവംബർ മൂന്നിനാണ് പുറത്തിറങ്ങിയത്.