പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം (ചലച്ചിത്രം)
![]() 2010ൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രമാണ് പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം. അതേ പേരുള്ള വീഡിയോ ഗെയിമിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണിത്. മൈക്ക് നെവലാണ് സംവിധാനം. ഇതിവൃത്തംപേർഷ്യൻ രാജാവിന്റെ വളർത്തുമകനാണ് ദസ്താൻ രാജകുമാരൻ (ജെയ്ക് ജില്ലൻഹോൾ). പേർഷ്യയുടെ ശത്രു രാജ്യത്തിനു അലാമട് രാജ്യം ആയുധം നൽകുന്നുവെന്ന് മനസ്സിലായതിനെ തുടർന്ന് പേർഷ്യ അലാമടിനെ ആക്രമിക്കുന്നു. ദസ്താന്റെ നേതൃത്വത്തിൽ അലാമടിനെ പേർഷ്യ കീഴടക്കുന്നു. തുടർന്നുണ്ടായ വിജയാഘോഷങ്ങൾക്കിടെ പേർഷ്യൻ രാജാവ് വധിക്കപ്പെടുന്നു. ദസ്താനാണിതിന്റെ പിന്നിൽ എന്നെല്ലാവരും തെറ്റിദ്ധരിക്കുന്നു. അവിടെ നിന്നും രക്ഷപ്പെടുന്ന ദസ്താൻ അലാമടിനെ ആക്രമിച്ചതിനു പിന്നിലെ യഥാർത്ഥ ലക്ഷ്യം ആയുധ വില്പനയല്ല എന്നും രാജകുടുംബത്തിലെ തന്നെ ഒരംഗമാണ് യുദ്ധത്തിനും രാജാവിന്റെ വധത്തിനും പിന്നിൽ എന്നും മനസ്സിലാക്കുന്നു. തുടർന്ന് ദസ്താനും അലാമട് രാജകുമാരി ടമീനയും (ഗെമ്മ ആർടെർടൺ) സത്യം വെളിപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളൂം അനന്തര സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അവലംബം
പുറത്തേക്കുള്ള കണ്ണികൾPrince of Persia: The Sands of Time (film) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia