പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്റ്റ് 1994
പെൺ ഭ്രൂണഹത്യതടയാനും ഇന്ത്യയിലെ കുറഞ്ഞുകൊണ്ടിരിക്കുന്ന ലിംഗാനുപാതം സംരക്ഷിക്കാനും നടപ്പിലാക്കിയ നിയമമാണ് പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് (പി.എൻ.ഡി.ടി.) ആക്റ്റ്, 1994 അല്ലെങ്കിൽ ഭ്രൂണ പരിശോധനാ നിരോധന നിയമം. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഈ നിയമം ജനനത്തിനു മുൻപ് നടത്തുന്ന ലിംഗനിർണ്ണയം നിരോധിക്കുന്നു. പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് (റെഗുലേഷൻ ആൻഡ് പ്രിവെൻഷൻ ഓഫ് മിസ്‌യൂസ്) ആക്റ്റ്, 1994 എന്നായിരുന്നു ഈ നിയമത്തിന്റെ ആദ്യ രൂപത്തിന്റെ പേര്. 2003-ലെ ഭേദഗതിക്കുശേഷമാണ് ഇപ്പോഴുള്ള പേരുലഭിച്ചത്. ഇന്ത്യയിലെ പെൺ ഭ്രൂണഹത്യ1990-കളുടെ ആദ്യ സമയത്ത് ഇന്ത്യയിൽ അൾട്രാസൗണ്ട് ഉപകരണങ്ങളുടെ ഉപയോഗം വ്യാപകമായപ്പോഴാണ് ഈ പ്രശ്നത്തിന്റെ ആരംഭം. ഇതിനു മുൻപ് കുടുംബങ്ങൾ ആൺകുട്ടി ഉണ്ടാകുന്നതുവരെ പ്രസവം തുടരുക എന്ന രീതിയായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ[1] അൾട്രാസൗണ്ട് ഉപകരണങ്ങൾ വ്യാപകമായതോടെ പെൺ ഭ്രൂണങ്ങളെ ഇല്ലാതെയാക്കുന്ന രീതിയ്ക്ക് പ്രചാരം ലഭിച്ചു. ഇന്ത്യയിൽ ഡോക്ടർമാർ തന്നെ നടത്തുന്ന [[sex selective abortion|പെൺ ഭ്രൂണഹത്യ ഇന്ന് 1,000 കോടി രൂപ മൂല്യമുള്ള ഒരു വ്യവസായമാണ്. സ്ത്രീകൾക്കെതിരായ വേർതിരിവും ആൺ കുട്ടികളോടുള്ള താല്പര്യവും ഈ വ്യവസായത്തിന് ഊർജ്ജം പകരുന്നു.[2] പത്തുവർഷം കൂടുമ്പോൾ നടക്കുന്ന സെൻസസിൽ 6 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ലിംഗാനുപാതം 1981-ൽ 100 പെൺകുട്ടികൾക്ക് 104 ആൺകുട്ടികളെന്നായിരുന്നുവെങ്കിൽ 1991-ൽ ഇത് 105.8 ആൺകുട്ടികൾ എന്ന നിലയിലേയ്ക്കും 2001-ൽ 107.8 ആൺകുട്ടികൾ എന്ന നിലയിലേയ്ക്കും 2011-ൽ 109.4 എന്ന നിലയിലേയ്ക്കുമെത്തി. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ഈ അനുപാതം ഇതിലും മോശമാണ് (2001-ലെ സെൻസസ് അനുസരിച്ച് യഥാക്രമം 126.1, 122.0).[3] സ്ഥാപന നിയന്ത്രണംജനനത്തിനു മുൻപായി ലിംഗനിർണ്ണയം നടത്തുന്നതും ഇതിനു സഹായിക്കുന്നതും ഈ നിയമമനുസരിച്ച് കുറ്റകരമാണ്. രജിസ്റ്റർ ചെയ്യാത്തയിടങ്ങളിൽ ലിംഗനിർണ്ണയം നടത്തുന്നതും നിയമത്തിൽ നിർണ്ണയിച്ചിട്ടില്ലാത്ത ഘട്ടങ്ങളിൽ ലിംഗനിർണ്ണയം നടത്തുന്നതും ഇതിനായി അൾട്രാസൗണ്ട് യന്ത്രങ്ങളോ മറ്റ് സംവിധാനങ്ങളോ വിൽക്കുകയോ, വിതരണം നടത്തുകയോ, വാടകയ്ക്ക് കൊടുക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്. നിയമത്തിലെ പ്രധാന വ്യവസ്ഥകൾ.
ജനിതക കൺസിലിംഗ് സെന്റർ , ജനിതക ക്ലിനിൿ ,ജനിതക ലബോറട്ടറികൾ മുതലായ സ്ഥാപനങ്ങൾക്ക് ഈ നിയമം നിയന്ത്രണങ്ങൾ വെയ്ക്കുന്നുണ്ട്. ഭ്രൂണ പരിശോധന നിരോധന നിയമപ്രകാരം ഈ നിയമത്തിനു കീഴിൽ രജിസ്ടർ ചെയ്ത മേൽപറഞ്ഞ കണക്കെ ഉള്ള സ്ഥാപനങ്ങൾക്കു മാത്രമേ ഭ്രൂണ പരിശോധന നടത്തുവാനുള്ള അധികാരം ഉള്ളു . ഏതൊരു ഗൈനക്കോളജിസ്റ്റോ ശിശുരോഗ വിദഗ്ദ്ധരോ മെഡിക്കൽ പ്രാക്റ്റിഷ്നരൊ നേരിട്ടോ മറ്റേതെങ്കിലും ആളുകൾ മുഖാന്തരമോ ഈ നിയമത്തിനു കീഴിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളിൽ ഭ്രൂണ പരിശോധനയോ ഗർഭസ്ഥ ശിശുവിന്റെ പരിശോധനയോ നടത്താൻ പാടുള്ളതല്ല. നിർബന്ധിത രജിസ്ട്രേഷൻജനിതക കൗൺസിലിംഗ് ചെയ്യുന്ന എല്ലാ കേന്ദ്രങ്ങളും, ജനിതക ലബോറട്ടറികളും, പരിശോധന നടത്തുന്ന മറ്റ് ലബോറട്ടറികളും, ജനിതക ക്ലിനിക്കുകളും, അൾട്രാസൗണ്ട് ക്ലിനിക്കുകളും നിർബന്ധിതമായി രജിസ്റ്റർ ചെയ്യണമെന്ന് ഈ നിയമം അനുശാസിക്കുന്നു.[1] പരിശോധന നിർവഹിക്കാവുന്ന സാഹചര്യങ്ങൾ
2003-ലെ ഭേദഗതിപ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് (റെഗുലേഷൻ ആൻഡ് പ്രിവെൻഷൻ ഓഫ് മിസ്‌യൂസ്) ആക്റ്റ്, 1994 (പി.എൻ.ഡി.റ്റി.) 2003-ൽ ഭേദഗതി ചെയ്ത് പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് (പ്രൊഹിബിഷൻ ഓഫ് സെക്സ് സെലക്ഷൻ) ആക്റ്റ് (പി.സി.പി.എൻ.ഡി.ടി ആക്റ്റ്) എന്ന് ഭേദഗതി ചെയ്തു. ലിംഗനിർണ്ണയത്തിനുപയോഗിക്കുന്ന മാർഗ്ഗങ്ങൾക്കുമേലുള്ള നിയന്ത്രണം മെച്ചപ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശം. നിയമഭേദഗതിയുടെ പ്രധാന വ്യവസ്ഥകൾ ഇവയാണ്
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia