പ്രെസെന്റേഷൻ അറ്റ് ദ ടെമ്പിൾ (മാന്റെഗ്ന)
1455-ൽ ടെമ്പറ ക്യാൻവാസിൽ ആൻഡ്രിയ മാന്റെഗ്ന ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് പ്രെസെന്റേഷൻ അറ്റ് ദ ടെമ്പിൾ. ജർമ്മനിയിലെ ബെർലിനിലെ ജെമാൽഡെഗലറിയിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു. ചരിത്രംചിത്രത്തിന്റെ തീയതി അജ്ഞാതമാണ്. പക്ഷേ ഈ ചിത്രം മാന്റെഗ്ന ചെറുപ്പകാലത്ത് പാദുവയിൽ ചെലവഴിച്ചിരുന്ന കാലത്ത് ചിത്രീകരിച്ചതാകാമെന്ന് കരുതുന്നു. മാന്റെഗ്ന 1453-ൽ, ചിത്രകാരൻ ജാക്കപ്പോ ബെല്ലിനിയുടെ മകളും ജിയോവാനിയുടെയും ജെന്റിലേയുടെയും സഹോദരിയും ആയ നിക്കോളോസിയ ബെല്ലിനിയെ വിവാഹം കഴിച്ചു. 1460-ൽ രണ്ട് ചിത്രകാരന്മാരും അവരുടെ പിതാവുമായി, മാന്റുവയിൽ നിന്ന് പുറപ്പെട്ടപ്പോൾ ബെല്ലിനിയുടെ പ്രെസെന്റേഷൻ അറ്റ് ദ ടെമ്പിൾ മാന്റെഗ്നയുടെ ചിത്രത്തിൽ നിന്നുണ്ടായ പ്രചോദനം ഉൾക്കൊണ്ട് സമാനമായ ചിത്രം ചിത്രീകരിച്ചതാകാമെന്ന് കരുതുന്നു. വിവരണംമാർബിൾ ഫ്രെയിമിനുള്ളിലാണ് രംഗം സജ്ജീകരിച്ചിരിക്കുന്നത്. ഏറ്റവും വ്യക്തമായി കാണാവുന്ന ഭാഗത്ത് കന്യാമറിയം കുട്ടിയെ പിടിച്ചിരിക്കുമ്പോൾ താടിയുള്ള ഒരു പുരോഹിതൻ അടുത്തു നില്ക്കുന്നു. നിഴലും വെളിച്ചവും പരസ്‌പരം ലയിച്ചു ചേരുന്ന മധ്യഭാഗത്ത്, ഓറിയോളയോടൊപ്പം ജോസഫിനെ ചിത്രീകരിച്ചിരിക്കുന്നു. പശ്ചാത്തലത്തിൽ, വശങ്ങളിൽ, ഓറിയോള ഇല്ലാത്ത രണ്ട് കാണികൾ മാന്റെഗ്നയുടെ സ്വന്തം ചായാചിത്രവും ഭാര്യയുടെ ചായാചിത്രവുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചിത്രകാരനെക്കുറിച്ച്![]() ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ആൻഡ്രിയ മാന്റെഗ്ന. അക്കാലത്തെ മറ്റ് കലാകാരന്മാരെപ്പോലെതന്നെ, മാന്റെഗ്നയും പല പുതിയ കാഴ്ചപ്പാടുകളും പരീക്ഷിച്ചു, ഉദാ. ചക്രവാളത്തെ കൂടുതൽ താഴ്ത്തി ചിത്രീകരിച്ചുകൊണ്ട് സ്മാരകബോധം സൃഷ്ടിച്ചു. അടിസ്ഥാനപരമായി ചിത്രത്തിനോടുള്ള ശില്പപരമായ സമീപനത്തിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഫ്ലിന്റി, മെറ്റാലിക് ഭൂപ്രകൃതികളും കുറച്ച് കല്ലുകൊണ്ടുള്ള പ്രതിബിംബങ്ങളും. 1500 ന് മുമ്പ് വെനീസിലെ പ്രിന്റുകൾ നിർമ്മിക്കുന്ന ഒരു മുൻനിര ചിത്രശാലയ്ക്കും അദ്ദേഹം നേതൃത്വം നൽകി. അവലംബം
|
Portal di Ensiklopedia Dunia