പ്രൊജക്റ്റ് ഗ്രീൻ ഒമാൻ
ഒമാനിൽ പരിസ്ഥിതി സൗഹാർദ്ദം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി പ്രോജെക്റ്റ് ഗ്രീൻ വേൾഡ് ഇന്റർനാഷണൽ തുടങ്ങിയ ഒരു പദ്ധതിയാണ് പ്രോജക്റ്റ് ഗ്രീൻ ഒമാൻ.[1] സലാലയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളായ ഹൃദിത് സുദേവ് (12), അനുജൻ സംവേദ് ഷാജി (7) എന്നിവരാണ് 2012 ഏപ്രിൽ 5-ന് പ്രോജെക്റ്റ് ഗ്രീൻ വേൾഡ് ഇന്റർനാഷണൽ സ്ഥാപിച്ചത്.[2][3] ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസനത്തിനായുള്ള കോൺഫറൻസ് സംഘടിപ്പിച്ച അന്താരാഷ്ട്ര സ്കൂൾ മത്സരത്തിൽ ഇവരുടെ പദ്ധതിയ്ക്ക് പരിസ്ഥിതി സൗഹാർദ്ദ സമീപനം വളർത്തുന്നതിനായുള്ള മികച്ച പദ്ധതിക്കുള്ള പുരസ്കാരം 2012 ലോകപരിസ്ഥിതി ദിനത്തിൽ ലഭിക്കുകയുണ്ടായി. [2][4] പദ്ധതി2012 ഏപ്രിൽ 5-ന് ഹൃദിത് സുദേവും സംവേദ് ഷാജിയും ആരംഭിച്ച സലാല ആസ്ഥാനമായ സംഘടനയാണ് പ്രോജക്റ്റ് ഗ്രീൻ വേൾഡ് ഇന്റർനാഷണൽ. ഇതിന്റെ നിയന്ത്രണം പൂർണ്ണമായും കുട്ടികളാണ് നടത്തുന്നത്. സംഘടന ആരംഭിച്ച് ഒരാഴ്ച്ചയ്ക്കുള്ളിൽ ഇവർ ആദ്യ പദ്ധതിയായ പ്രോജക്റ്റ് ഗ്രീൻ ഒമാൻ ആരംഭിച്ചു. ഇതിന് ലോക പരിസ്ഥിതി ദിനത്തിന്റെ ആഗോള സ്കൂൾ മൽസരത്തിൽ ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസനത്തിനായുള്ള കോൺഫറൻസിന്റെ പുരസ്കാരം ലഭിക്കുകയുണ്ടായി. 2012 ജൂലൈ 22-ന് റിയോ +20-ന്റെ ഒമാൻ പ്രതിനിധികളായി ഈ കുട്ടികളെ ഔദ്യോഗികമായി തിരഞ്ഞെടുക്കുകയുണ്ടായി. പ്രോജക്റ്റ് പല സന്നദ്ധ പ്രവർത്തകരും അംഗങ്ങളും ചേർന്നാണ് തയ്യാറാക്കിയത്. അഞ്ച് പരിസ്ഥിതി പ്രശ്നങ്ങളാണ് ഈ പദ്ധതി വിഷയമാക്കിയത്. ഇവയെ ആറ് വിഭാഗങ്ങളായി തിരിക്കുകയുണ്ടായി.
ചുരുക്കെഴുത്തുകൾപ്രോജക്റ്റ് ഗ്രീൻ ഓമാന്റെ ചുരുക്കെഴുത്ത് PRGROM എന്നാണ്. നേച്ചർ വാക്ക്2012 നവംബർ 16-ന് പ്രോജക്റ്റ് ഗ്രീൻ ഒമാൻ ആദ്യത്തെ വാർഷിക നേച്ചർ വാക്ക് നടത്തി. സലാലയിലെ കാട്ടു പ്രദേശത്താണ് ഇത് നടത്തിയത്. ജൈവ വൈവിദ്ധ്യം നിരീക്ഷിയ്ക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. 15 അംഗങ്ങളും നാല് രക്ഷിതാക്കളും സമീപ വാസികളായ ആൾക്കാരും ഇതിൽ പങ്കെടുത്തു. ശുചീകരണപരിപാടിPRGROM 2013 ജനുവരി 1-ന് ഒരു ശുചീകരണ പരിപാടി സംഘടിപ്പിയ്ക്കുകയുണ്ടായി. അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia