സ്വകാര്യ എൻഎസ്‌ഒ ഗ്രൂപ്പിന്റെ പെഗാസസ്സ്പൈവെയർ ഉപയോഗിച്ച് മാധ്യമപ്രവർത്തകർ, പ്രതിപക്ഷ നേതാക്കൾ, മനുഷ്യാവകാശ പ്രവർത്തകർ, ബിസിനസ്സുകാർ, തുടങ്ങിയ വിവിധ മേഖലയിലുള്ളവർക്ക് നേരെയുള്ള സർക്കാറിന്റെ ചാരവൃത്തി വെളിപ്പെടുത്തിയ ഒരു അന്താരാഷ്ട്ര അന്വേഷണാത്മക പത്രപ്രവർത്തന സംരംഭമാണ് പെഗാസസ് പ്രോജക്റ്റ് . "ഗുരുതരമായ കുറ്റകൃത്യങ്ങളുടെയും ഭീകരതയുടെയും" നിരീക്ഷണത്തിനായാണ് പെഗാസസ് യഥാർത്ഥത്തിൽ വിപണനം ചെയ്യപ്പെടുന്നത്. 2020 ൽ ഫോർബിഡൻ സ്റ്റോറികളിലേക്ക് ഈ സ്പൈവെയർ ഉപയോഗിച്ചു ചോർത്താൻ ഉദ്ദേശിക്കുന്ന 50,000 ഫോൺ നമ്പറുകളുടെ ഒരു ലിസ്റ്റ് ചോർന്നു. പിന്നീട് നടത്തിയ വിശകലനത്തിൽ പ്രമുഖ പ്രതിപക്ഷ രാഷ്ട്രീയക്കാർ, മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, മറ്റ് രാഷ്ട്രീയ വിമതർ എന്നിവരുടെ നമ്പറുകൾ ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് കണ്ടെത്തി.
ആംനസ്റ്റി ഇന്റർനാഷണലിന്റെ സൈബർ സുരക്ഷ ടീം പരിശോധിച്ച ഈ ഫോണുകളിൽ പകുതിയിലധികത്തിലും എൻഎസ്‌ഒ ഗ്രൂപ്പ് വികസിപ്പിച്ച പെഗാസസ് സീറോ-ക്ലിക്ക് ട്രോജൻ കുതിര സ്പൈവെയറിന്റെ ഫോറൻസിക് തെളിവുകൾ കണ്ടെത്തി. ലക്ഷ്യമിട്ട സ്മാർട്ട്‌ഫോണുകളിലെ വിവരങ്ങൾ, ചിത്രങ്ങൾ, ഫോട്ടോഗ്രാഫുകൾ, സംഭാഷണങ്ങൾ, ക്യാമറ, മൈക്രോഫോൺ, ജിയോലോക്കലൈസേഷൻ എന്നിവയിലേക്ക് എതിരാളികൾക്ക് പൂർണ്ണ ആക്‌സസ് ഈ മാൽവെയർ നൽകുന്നു. "പെഗാസസ് പ്രോജക്റ്റ്" എന്ന പേരിൽ നടത്തിയ ഈ അനേഷണ പദ്ധതിയിൽ 17 മാധ്യമ സ്ഥാപനങ്ങൾ പങ്കെടുത്തിട്ടുണ്ട്. 2021 ജൂലൈ 18 ന് അംഗസംഘടനകൾ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. ഈ പ്രസിദ്ധീകരണങ്ങൾ ഈ മാൽവെയർ ക്രിമിനൽ ഇതര ലക്ഷ്യങ്ങക്കു ഉപയോഗിക്കപ്പെട്ടു എന്ന് വെളിപ്പെടുത്തുകയും മാധ്യമ സ്വാതന്ത്ര്യത്തിനും സംസാര സ്വാതന്ത്ര്യത്തിനുംജനാധിപത്യ പ്രതിപക്ഷത്തിനും ഭീഷണിയായി എന്നും വിശകലനം ചെയ്യപ്പെട്ടു. ജൂലൈ 20 ന് 14 വിവിധ രാഷ്ട്രത്തലവന്മാർ പെഗാസസ് മാൽവെയറിന്റെ മുൻ ലക്ഷ്യങ്ങളായിരുന്നു എന്ന് വെളിപ്പെട്ടു. [1] ഇത്തരം മാൽവെയറുകൾ ദുരുപയോഗത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും ഇത്തരം അടിച്ചമർത്തുന്ന മാൽവെയറുകളുടെ വ്യാപാരം പരിമിതപ്പെടുത്തണമെന്നും ന്യൂസ് റൂമുകൾ, മാധ്യമപ്രവർത്തകരെ സംരക്ഷിക്കാനുള്ള സമിതി, ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, എഡ്വേഡ് സ്നോഡൻ തുടങ്ങിയ വിവിധ പ്രമുഖ സംഘടനകളും വ്യക്തികളും ആവശ്യപ്പെട്ടു.
പ്രദേശങ്ങളും ലക്ഷ്യങ്ങളും
രാഷ്ട്രത്തലവന്മാർ, സർക്കാർ മേധാവികൾ
ജർമ്മൻ ദിനപത്രമായ ഡൈ സെയ്റ്റിന്റെ ഒരു വിശകലനം അനുസരിച്ച്, നിലവിലുള്ളതും മുൻ രാഷ്ട്രത്തലവന്മാരും ഗവൺമെൻറ് മേധാവികളും ഈ മാൽവേറിന്റെ ഇരകളായിരുന്നുവെന്നും , അവരുടെ മൊബൈൽ ഫോൺ ഡാറ്റയിലേക്ക് പൂർണ്ണ ആക്‌സസ് സാധ്യമാണെന്ന് സൂചിപ്പിക്കുന്നു:
കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര, അന്നത്തെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ എന്നിവരുൾപ്പെടെ നിരവധി ഇന്ത്യൻ രാഷ്ട്രീയക്കാരുടെ അനുയായികൾ. [4][5]
തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാൾ രാഷ്ട്രീയ പ്രവർത്തകനും നിലവിലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി.[6]
സിദ്ധാർഥ് വരദരാജൻ ന്യൂദൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന, അമേരിക്കൻ അന്വേഷണ പത്രപ്രവർത്തകനും ദി വയർ സ്ഥാപകനുമാണ്. പ്രോജക്ട് പെഗാസസിന്റെ അന്വേഷണത്തിൽ വരദരാജനും പങ്കാളിയായിരുന്നു.
ഉമർ ഖാലിദ് ഇടതുപക്ഷ വിദ്യാർത്ഥി പ്രവർത്തകനും ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയൻ നേതാവുമായ ഉമർ ഖാലിദിനെ 2018 അവസാനത്തോടെ ചോർത്താനുള്ളവരുടെ പട്ടികയിൽ ചേർത്തു, തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി. കലാപം സംഘടിപ്പിച്ചതിന് 2020 സെപ്റ്റംബറിൽ ഇദ്ദേഹം അറസ്റ്റിലായി, ഹാജറാക്കപ്പെട്ട തെളിവുകൾ അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് എടുത്തതായിരുന്നു. വിചാരണ കാത്തിരിക്കുന്ന അദ്ദേഹം ഇപ്പോൾ ജയിലിലാണ്.
സ്റ്റാൻ സ്വാമി റോമൻ കത്തോലിക്കാ പുരോഹിതനും ഗോത്രാവകാശ പ്രവർത്തകനുമായ സ്റ്റാൻ സ്വാമി തീവ്രവാദ ആരോപണത്തിൽ അറസ്റ്റിലായി 2021 ൽ ജയിലിൽ വച്ച് മരിച്ചു [7]
പദ്ധതിയുടെ ആരോപണവിധേയമായ പട്ടികയിൽ സഹകാരികളായ ഹാനി ബാബു, ഷോമ സെൻ, റോണ വിൽസൺ എന്നിവരും ഉണ്ടായിരുന്നു. [7]
അശ്വിനി വൈഷ്ണവ് അന്വേഷണം റിപ്പോർട്ട് വെളിപ്പെടുത്തുന്നതിന് 3 ആഴ്ചയിൽ മുൻപ് അധികാരമേറ്റ ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി. [8]