പ്രൊഫൈൽ പോർട്രയിറ്റ് ഓഫ് എ യങ് ലേഡി
1465-ൽ അന്റോണിയോ ഡെൽ പൊള്ളായോലോ ഒരു പോപ്ലർ പാനലിൽ എണ്ണച്ചായവും ടെമ്പറയും ഉപയോഗിച്ച് ചിത്രീകരിച്ച അർദ്ധ-നീളമുള്ള ചിത്രമാണ് പ്രൊഫൈൽ പോർട്രയിറ്റ് ഓഫ് എ യങ് ലേഡി. [1] ബെർലിനിലെ ജെമൽഡെഗലറിയാണ് ഈ ചിത്രം കാണപ്പെടുന്നത്. ഈ ചിത്രം ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നായും ഇറ്റാലിയൻ നവോത്ഥാനത്തിന്റെ ആദ്യകാല സ്ത്രീകളുടെ ഛായാചിത്രങ്ങളിലൊന്നായും വിവരിക്കുന്നു. [2] വിവരണംഅജ്ഞാത സ്ത്രീയെ കസവുകൊണ്ടുള്ള അലങ്കാരപ്പണിയോടുകൂടിയ വസ്ത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ഒരു ജാലകത്തിന്റെയോ ബാൽക്കണിയുടെയോ മാർബിൾ എംബ്രഷറിൽ ഇരിക്കുകയാണെന്ന് അവളുടെ ഇരിപ്പ് സൂചിപ്പിക്കുന്നു. പശ്ചാത്തലത്തിൽ തിളങ്ങുന്ന നീലാകാശം കൊണ്ട് അവളുടെ പാർശ്വദർശനം ഉയർത്തികാണിക്കുന്നു. [3] അവളുടെ സുന്ദരമായ മുടി ഇളം ബോണറ്റിനടിയിൽ കെട്ടിവച്ചിരിക്കുന്നു. വരകളുടെ വ്യക്തമായ ഉപയോഗവും വ്യത്യസ്ത വർണ്ണ പ്രതലങ്ങളുടെ വ്യക്തതയും ഫ്ലോറൻടൈൻ സ്കൂളിന്റെ സവിശേഷതകളാണ്.[3] അവലംബംProfile of a Woman attributed to Piero del Pollaiolo (Berlin) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia