പ്ലാങ്ക് സ്ഥിരാങ്കംക്വാണ്ടം ഭൗതികത്തിലെ പ്രധാനപ്പെട്ട ഒരു സ്ഥിരാങ്കമാണ് പ്ലാങ്ക് സ്ഥിരാങ്കം (Planck constant). "h" എന്ന അക്ഷരമാണ് ഇതിനെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നത്. ഒരു ഫോട്ടോണിന്റെ ഊർജ്ജവും അതിന്റെ ആവൃത്തിയും തമ്മിലുള്ള അംശബന്ധമാണിത് എന്നാണ് ആദ്യം നിർവചിക്കപ്പെട്ടത്. തുടർന്ന് ലൂയിസ് ഡി ദ്രോഗ്ളി ഇത് ഏതു കണത്തിനും ബാധകമാണ് എന്ന് പ്രസ്താവിച്ചു. ഇത് പിന്നീട് പരീക്ഷണങ്ങൾ തെളിയിക്കുകയും ചെയ്തു. ക്വാണ്ടം ഭൗതികത്തിൽ ഊർജ്ജം, കോണീയ സംവേഗം മുതലായവ പ്ലാങ്ക് സ്ഥിരാങ്കവുമായി ബന്ധപ്പെട്ട ഒരു സംഖ്യയുടെ ഗുണിതങ്ങളായാണ് സാധാരണ പ്രത്യക്ഷപ്പെടുന്നത്. ക്വാണ്ടം ഭൗതികത്തിന് തുടക്കം കുറിച്ച ശാസ്ത്രജ്ഞന്മാരിലൊരാളായ മാക്സ് പ്ലാങ്കിന്റെ പേരിലാണ് ഇത് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. വിലവിവിധ യൂണിറ്റുകൾ ഉപയോഗിക്കുമ്പോഴുള്ള പ്ലാങ്ക് സ്ഥിരാങ്കത്തിന്റെ വിലകളുടെ പട്ടിക താഴെക്കൊടുത്തിരിക്കുന്നു.
റെഡ്യൂസ്ഡ് പ്ലാങ്ക് സ്ഥിരാങ്കംപ്ലാങ്ക് സ്ഥിരാങ്കത്തെ 2π കൊണ്ട് ഹരിച്ചാൽ കിട്ടുന്ന വില റെഡ്യൂസ്ഡ് പ്ലാങ്ക് സ്ഥിരാങ്കം (Reduced Planck constant) എന്നറിയപ്പെടുന്നു. ħ ആണ് ഇതിനെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നത്. റെഡ്യൂസ്ഡ് പ്ലാങ്ക് സ്ഥിരാങ്കം ഡിരാക് സ്ഥിരാങ്കം എന്നും അറിയപ്പെടുന്നു. സമവാക്യങ്ങളിൽക്വാണ്ടം ഭൗതികവുമായി ബന്ധപ്പെട്ട മിക്ക സമവാക്യങ്ങളിലും പ്ലാങ്ക് സ്ഥിരാങ്കം പ്രത്യക്ഷപ്പെടുന്നു. ഉദാഹരണങ്ങൾ :
|
Portal di Ensiklopedia Dunia