പ്ലാസ്റ്റിക് പണംപണത്തിന് തുല്യമായി ഉപയോഗിക്കാവുന്ന ക്രെഡിറ്റ്, ഡെബിറ്റ് തുടങ്ങിയ കാർഡുകൾ പ്ലാസ്റ്റിക് പണംഎന്ന് അറിയപ്പെടുന്നു[1],[2] ക്രെഡിറ്റ് കാർഡ്![]() ബാങ്കുകളും ക്രെഡിറ്റ് കാർഡ് കമ്പനികളുമാണ് ക്രെഡിറ്റ് കാർഡ് നൽകുന്നത്. അപേക്ഷയും ആവശ്യമായ രേഖകളും സമർപ്പിച്ചാൽ അപേക്ഷകന്റെ സാമ്പത്തികശേഷി അനുസരിച്ച് കാർഡും അതിന്റെ സാമ്പത്തിക പരിധിയും അനുവദിച്ച് നൽകും. വിവിധതരം കാർഡുകൾ നിലവിലുണ്ട്. മാസ്റ്റർ കാർഡും വിസ കാർഡുമെല്ലാം ഇതിൽ പ്രധാനപ്പെട്ടതാണ്. കൂടാതെ കാർഡുടമയുടെ അടുത്ത ബന്ധുക്കൾക്ക് ആദ്യത്തെ കാർഡിന്റെ പരിധിയിൽ പുതിയ കാർഡ് അനുവദിക്കാൻ സംവിധാനമുണ്ട്. ഇത്, 'ആഡ് - ഓൺ കാർഡ്' അഥവാ 'സപ്ലിമെന്ററി കാർഡ്' എന്നറിയപ്പെടും. ക്രെഡിറ്റ് കാർഡ് ഉപയോഗം
ക്രെഡിറ്റ് കാർഡ് - ശ്രദ്ധിക്കേണ്ടവ
ഡെബിറ്റ് കാർഡ്![]() അക്കൗണ്ടിൽ പണമുണ്ടെങ്കിൽ അതിന്റെ പരിധിയിൽ സാധനങ്ങളും സേവനങ്ങളും ഇടപാട് നടത്താൻ ഉപയോഗിക്കുന്നതാണ് 'ഡെബിറ്റ് കാർഡ്'. വാങ്ങുന്ന സാധനത്തിന്റെ വില അക്കൗണ്ടിൽനിന്നും കുറവ് (ഡെബിറ്റ്) ചെയ്യും. അക്കൗണ്ടിൽ പണം വേണമെന്ന് മാത്രം. എ.ടി.എം. കാർഡ്അക്കൗണ്ടിലെ പണം ഏതുസമയത്തും 'ആട്ടോമേറ്റഡ് ടെല്ലർ മെഷീ (എ.ടി.എം) വഴി പിൻവലിക്കാനുള്ള കാർഡാണ് എ.ടി.എം. കാർഡ്. സാധാരണ 'ഡെബിറ്റ്' കാർഡുകളും എ.ടി.എം. കാർഡുകളാണ്. അതുകൊണ്ട് ഇതിനെ ഡെബിറ്റ് കം എ.ടി.എം. കാർഡ് എന്ന് പറയുന്നു. അവലംബം
|
Portal di Ensiklopedia Dunia