Paul Fürst, engraving, c. 1721, of a plague doctor of Marseilles (introduced as 'Dr Beaky of Rome'). His nose-case is filled with herbal material to keep off the plague.[1]
പ്ലേഗ് രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടർ ആണ് പ്ലേഗ് ഡോക്ടർ[2].കുറെയധികം പ്ലേഗ് ബാധിതരുള്ള നഗരങ്ങൾ പകർച്ചവ്യാധികളുടെ സമയത്ത് ഇവരെ വാടകയ്ക്കെടുത്തു.നഗരം വേതനം നൽകുന്നതിനാൽ ഇവർ പാവപ്പെട്ടവരെയും പണക്കാരെയും ഒരു പോലെ ചികിത്സിച്ചു[3].എങ്കിലും ചില ഡോക്ടർമാർ പ്രത്യേക ചികിത്സകൾക്കു പണം ഈടാക്കുന്നതിൽ കുപ്രസിദ്ധരായിരുന്നു [4].ഇവർ സാധാരണയായി ശരിയായി പരിശീലിപ്പിക്കപ്പെട്ട ഡോക്ടർമാർ ആയിരുന്നില്ല[5].പ്ലേഗ് ഡോക്ടർമാർ തങ്ങളുടെ കരാർ അനുസരിച്ചു എല്ലാവരെയും ചികില്സിച്ചിരുന്നു.ഇവർ "സമൂഹ പ്ലേഗ് ഡോക്ടർമാർ" എന്നറിയപ്പെട്ടു[6][7][8].
പ്ലേഗ് ഡോക്ടർ വേഷം
പ്ലേഗ് ചികിൽസിക്കുന്ന ഡോക്ടർമാർ തങ്ങളെ വായുവിൽക്കൂടി പകരുന്ന രോഗങ്ങളിൽ നിന്ന് രക്ഷിക്കാൻ ധരിച്ചിരുന്ന വേഷമായിരുന്നു പ്ലേഗ് ഡോക്ടർ വേഷം.പതിനേഴാം നൂറ്റാണ്ടിൽ ഉദ്ഭവിച്ച ഈ വേഷം ഒരു മേൽക്കോട്ടും സുഗന്ധ വസ്തുക്കൾ നിറച്ച,പക്ഷിയുടെ കൊക്ക് പോലുള്ള മുഖം മൂടിയും കൈയുറയും ബൂട്ടും വക്കുള്ള തൊപ്പിയും ഒരു പുറം ഓവർ കോട്ടും ഉൾപ്പെടുന്നവയായിരുന്നു..[9].മുഖം മൂടിയുടെ കണ്ണിന്റെ ഭാഗത്ത് തുറക്കാവുന്ന ഗ്ലാസും മൂക്കിന്റെ ഭാഗത്ത് പക്ഷികളുടെത് പോലുള്ള കൊക്കും ഉണ്ടായിരുന്നു.[10]രണ്ടു നാസാദ്വാരങ്ങൾ ഉണ്ടായിരുന്ന ഈ മുഖം മൂടിയിൽ സുഗന്ധ വസ്തുക്കള വെക്കാമായിരുന്നു.
[11].കൊക്കിൽ ഉണങ്ങിയ പൂവുകളോ,ഔഷധ സസ്യങ്ങളോ,കർപ്പൂരമോ വെക്കാമായിരുന്നു.[12][13].അക്കാലത്ത് വിശ്വസിക്കപ്പെട്ടിരുന്നത് ദുർഗന്ധങ്ങളിൽ കൂടിയാണ് രോഗങ്ങള പടരുന്നത് എന്നായിരുന്നു.അതിനാൽ ദുർഗന്ധങ്ങൾ തടയാൻ വേണ്ടിയായിരുന്നു ഇങ്ങനെ സുഗന്ധവസ്തുക്കൾ വെച്ചിരുന്നത്.[14][15].പൈശാചിക ഗന്ധങ്ങളെ തടഞ്ഞ്,മുഖം മൂടിയിലെ ഔഷധ സസ്യങ്ങൾ തങ്ങളെ പ്ലേഗിൽ നിന്ന് രക്ഷിക്കുമെന്ന് ഡോക്ടർമാർ വിശ്വസിച്ചിരുന്നു.[6]
ഈ വേഷത്തിലുണ്ടായിരുന്ന വക്കുള്ള തുകൽ തൊപ്പി തൊഴിൽ തിരിച്ചറിയാൻ സഹായിച്ചിരുന്നു.[16][17]പ്ലേഗ് രോഗികളെ തൊടാതെ അവരെ പരിശോധിക്കാനും[18],ആളുകളെ അകറ്റി നിർത്താനും[19],രോഗികളുടെ ഹൃദയ മിടിപ്പ് എടുക്കാനും[20][21] മരം കൊണ്ടുള്ള വടികൾ ഉപയോഗിച്ചിരുന്നു.
ചരിത്രം
ചരിത്രകാരന്മാർ പ്ലേഗ് ഡോക്ടർ വേഷത്തിന്റെ കണ്ടുപിടിത്തത്തിന്റെ ബഹുമതി നല്കുന്നത് ചാൾസ് ഡി ലൊർമെനാണ്[22].ഒരു പടച്ചട്ട പോലെയാണ് ഇത്തരം വേഷങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നത്[23].ഒരു പക്ഷിയുടെത് പോലെയുള്ള കൊക്കും,കണ്ണടയും ഇവയിലുണ്ടായിരുന്നു[24].
പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്തമായ ഈ കവിത പ്ലേഗ് ഡോക്ടർ വേഷത്തെ വിവരിക്കുന്നു.
[25][26]
Plague doctors എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Abrams, J. J., The Road Not Taken, Simon & Schuster, 2005, ISBN 1-4169-2483-3
Bauer, S. Wise, The Story of the World Activity Book Two: The Middle Ages : From the Fall of Rome to the Rise of the Renaissance, Peace Hill Press, 2003, ISBN 0-9714129-4-4
Boeckl, Christine M., Images of plague and pestilence: iconography and iconology, Truman State Univ Press, 2000, ISBN 0-943549-85-X
Byfield, Ted, Renaissance: God in Man, A.D. 1300 to 1500: But Amid Its Splendors, Night Falls on Medieval Christianity, Christian History Project, 2010, ISBN 0-9689873-8-9
Byrne, Joseph Patrick, Encyclopedia of Pestilence, Pandemics, and Plagues, ABC-CLIO, 2008, ISBN 0-313-34102-8
Carmichael, Ann G., "SARS and Plagues Past", in SARS in Context: Memory, history, policy, ed. by Jacalyn Duffin and Arthur Sweetman McGill-Queen’s University Press, 2006, ISBN 0-7735-3194-7
Center for Advanced Study in Theatre Arts, Western European stages, Volume 14, CASTA, 2002,
Dolan, Josephine, Goodnow's History of Nursing , W. B. Saunders 1963 (Philadelphia and London), Library of Congress No. 16-25236
Mentzel, Peter, A traveller's history of Venice , Interlink Books, 2006, ISBN 1-56656-611-8
O'Donnell, Terence, History of life insurance in its formative years, American Conservation Company, 1936
Paton, Alex, "Cover image", QJM: An International Journal of Medicine, 100.4, 4 April 2007. (A commentary on the issue's cover photograph of The Posy Tree, Mapperton, Dorset.)
Pommerville, Jeffrey, Alcamo's Fundamentals of Microbiology: Body Systems, Jones & Bartlett Learning, 2009, ISBN 0-7637-6259-8
Pommerville, Jeffrey, Alcamo's Fundamentals of Microbiology, Jones & Bartlett Learning, 2010, ISBN 0-7637-6258-X
Reynolds, Richard C., On doctor[i]ng: stories, poems, essays, Simon & Schuster, 2001, ISBN 0-7432-0153-1
Sandler, Merton, Wine: a scientific exploration, CRC Press, 2003, ISBN 0-415-24734-9
Sherman, Irwin W., The power of plagues, Wiley-Blackwell, 2006, ISBN 1-55581-356-9
Stuart, David C., Dangerous garden: the quest for plants to change our lives, frances lincoln ltd, 2004, ISBN 0-7112-2265-7