പർനാസ്സസ് പർവ്വതം
മദ്ധ്യ ഗ്രീസിലെ ഒരു പർവ്വതമാണു പർനാസ്സസ് പർവ്വതം. Mount Parnassus (/pɑːrˈnæsəs/; ഗ്രീക്ക്: Παρνασσός, Parnassos) ഡെൽഫിക്ക് സമീപമായി കോറിന്ത് ഉൾക്കടലിനു വടക്കായി സ്ഥിതിചെയ്യുന്നു. ഗ്രീക്ക് പുരാണത്തിൽ ഇത് ഡൈനീഷ്യസ് ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിശാസ്ത്രംപർനാസ്സസ് ഗ്രീസിലെ ഏറ്റവും വലിയ മലമ്പ്രദേശങ്ങളിൽ ഒന്നും ഏറ്റവും ഉയരം കൂടിയതുമാകുന്നു. ബോയിയോടിയ (Boeotia), ഫ്തിയോടിസ് (Phthiotis) ഫോസിസ് (Phocis) എന്നീ മുനിസിപാലിറ്റികളിലായി സ്ഥിതിചെയ്യുന്ന ഇതിന്റെ ഉയരം 2,457 മീറ്ററും ഏറ്റവും ഉയർന്ന കൊടുമുടി ലിയാകൗറാസും (Liakouras) ആകുന്നു. പർനാസ്സസ് വടക്കുകിഴക്ക് ജിയോണ കൊടുമുടിയുമായും തെക്ക് കിർഫെയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ പർവ്വതത്തിന്റെ പേർ വന്നത്, ഗ്രീക്ക് പുരാണത്തിലെ ക്ലിയോപൊമ്പസിന്റെയും (അല്ലെങ്കിൽ പോസിഡോൺ), ക്ലിയോഡോറ എന്ന അപ്സരസ്സിന്റെയും മകനായ പർനാസ്സസിന്റെ പേരിൽ നിന്നാകുന്നു. പർവതത്തിൽ പണിത നഗരം ഡ്യൂക്കാലിയൻ പ്രളയത്തിൽ നശിച്ചതായാൺ* ഐതിഹ്യം.നിരുക്തിപരമായി ഇത് അനാട്ടോലിയൻ ഭാഷയായ ലുവിയനിൽ നിന്നുള്ളതാണെന്ന് കരുതപ്പെടുന്നു. ലുവിയനിൽ parna എന്നതിനർഥം വീട്, ,ക്ഷേത്രം, parnassas എന്നത് ദൈവത്തിന്റെ വീടാകുന്ന പർവ്വതം (mountain of the house of the god).[2] കിഴക്ക് ബൊയോഷ്യൻ കെഫിസസ് താഴ്വര (Boeotian Kephissus) പടിഞ്ഞാറ് അംഫിസ താഴ്വര (Amfissa) എന്നിവയ്ക്കിടയിൽ പർനാസ്സസ് സ്ഥിതിചെയ്യുന്നു. ഇവിടെ ബോക്സൈറ്റിന്റെ ഗണ്യമായ നിക്ഷേപമുള്ളത് 1938-ൽ ഖനനം ആരംഭിച്ചത് പർവ്വത്തിലെ പരിസ്ഥിതിക്ക് ഗണ്യമായ ആഘാതം ഏൽപ്പിച്ചു.[3] ഐതിഹ്യം![]() ക്ലിയോഡോറ എന്ന അപ്സരസ്സിന്റെയും ക്ലിയോപൊമ്പസിന്റെയും മകനായ പർണാസോസിന്റെ പേരിലാണ് ഈ പർവതത്തിന് പേര് നൽകിയിരിക്കുന്നത്. പർണാസോസ് നിർമ്മിച്ച ഒരു നഗരം പേമാരിയാൽ വെള്ളപ്പൊക്കത്തിൽ മുങ്ങി. ചെന്നായ്ക്കളുടെ ഓരിയിടലിനെ പിൻതുടർന്ന് പർവത ചരിവിലേക്ക് വെള്ളപ്പൊക്കത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടവർ അവിടെ മറ്റൊരു നഗരം പണിതു, അതിനെ ലൈക്കോറിയ എന്ന് വിളിച്ചു, ഗ്രീക്കി ഭാഷയിൽ ലൈക്കോറിയ എന്നതിനു "ചെന്നായ്ക്കളുടെ ഓരിയിടൽ" എന്നാണ് അർത്ഥം. ഓർഫിയസ് [4] തന്റെ അമ്മയോടും മനോഹരമായ എട്ട് അമ്മായിമാരോടും ഒപ്പം പാർനാസസിൽ താമസിക്കുമ്പോൾ, അപ്പോളോയെ കണ്ടുമുട്ടി. അപ്പോളോ ഓർഫിയസിനെ ഇഷ്ടപ്പെടുകയും ഒരു ചെറിയ സ്വർണ്ണ വീണ നൽകുകയും അത് വായിക്കാൻ പഠിപ്പിക്കുകയും ചെയ്തു. ഓർഫിയസിന്റെ അമ്മ അവനെ പാട്ട് എഴുതാനും പഠിപ്പിച്ചു. ഡെൽഫിയുടെ ഒറാക്കിൾ അപ്പോളോ ദേവന് പവിത്രമായതിനാൽ പർവ്വതം അപ്പോളോയുമായും ബന്ധപ്പെട്ടിരിക്കുന്നു. മറ്റു ചില ഐതിഹ്യങ്ങൾ അനുസരിച്ച്, കാസ്റ്റാലിയ എന്ന ഉറവയുടെ ഉൽഭവസ്ഥലവും മ്യൂസസിന്റെ ഭവനവുമായിരുന്നു പാർനാസസ്; മറ്റ് ഐതിഹ്യങ്ങൾ അനുസരിച്ച്, ഇതേ പ്രദേശത്തു തന്നെയുള്ള മറ്റൊരു പർവതമായ ഹെലിക്കോൺ പർവതത്തിനാൺ* ആ വിശേഷണങ്ങൾ ലഭിച്ചത്. മ്യൂസസിന്റെ വാസസ്ഥാനം എന്ന നിലയിൽ, കവിത, സംഗീതം, പഠനം എന്നിവയുടെ ആലയമായി പാർനാസസ് അറിയപ്പെട്ടു. നാഷനൽ പാർക്ക്സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും ജൈവവൈവിധ്യം 1938-ൽ പർനാസ്സസിൽ ഒരു നാഷനൽ പാർക്കിന്റെ സ്ഥാപനത്തിനു വഴിതെളിച്ചു. ആ വർഷം തന്നെയാൺ* ഇവിടെ ബോക്സൈറ്റ് ഖനനം ആരംഭിച്ചത്. 15,000 ഹെക്റ്റർ(36,000 ഏക്കർ) വിസ്തൃതിയുള്ള നാഷനൽ പാർക്ക് ഡെൽഫി, അരാക്കോവ(Arachova) അഗോറനി(Agoriani) എന്നിവയ്ക്കിടയിലെ മലമ്പ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്നു. ഇവിടെ സംരക്ഷണാവസ്ഥയിലുള്ള തനത് സസ്യങ്ങളിൽ സെഫലോണിയൻ ഫിർ (Cephalonian fir) പർനാസ്സിയൻ പിയോണി (Parnassian peony, Paeonia parnassica) എന്നിവ ഉൾപ്പെടുന്നു. പാർക്കിൽ ചെന്നായ്ക്കൾ, കാട്ടുപന്നികൾ,ബാഡ്ജറുകൾ കീരികൾ എന്നിവ അധിവസിക്കുന്നു. പർനാസ്സസ് സ്കീ റിസോർട്ട്പർനാസ്സസ് മലഞ്ചെരിവുകളിലായി കല്ലാറിന (Kellaria) ഫ്റ്റെലോറക്ക (Fterolakka) എന്നീ സ്കീ റിസോർട്ടുകൾ സ്ഥിതിചെയ്യുന്നു, ഗ്രീസിലെതന്നെ ഏറ്റവും വലിയ സ്കീ റിസോർട്ടുക ആണിവ അവലംബം
|
Portal di Ensiklopedia Dunia