ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷ![]() ![]() ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ചുള്ള വധശിക്ഷയെ ഫ്യൂസിലേഡിങ് (ഫ്രഞ്ച് ഭാഷയിൽ ഫ്യൂസിൽ എന്ന വാക്കിന്റെ അർത്ഥം റൈഫിൾ എന്നാണ്) എന്നും പറയാറുണ്ട്. സൈന്യങ്ങളിലും യുദ്ധസമയത്തുമാണ് ഈ മാർഗ്ഗം കൂടുതലുപയോഗിക്കാറ്. പണ്ടു മുതലേ ഈ രീതി നിലവിലുണ്ട്. ഒരു പ്രധാന ശരീരാവയവത്തിലേയ്ക്കുള്ള വെടിയുണ്ട പെട്ടെന്നുള്ള മരണം ഉറപ്പാക്കുമെന്നതും സൈനികരുടെ കൈവശം തോക്കുകൾ എപ്പോഴുമുണ്ടാകും എന്നതുമാവണം ഈ രീതിയുടെ പ്രചാരത്തിനു കാരണം. തോക്കുകൾക്കു മുൻപ് അമ്പുകൾ ഉപയോഗിച്ചും വധശിക്ഷ നടപ്പിലാക്കിയിരുന്നു. സെബാസ്റ്റ്യൻ പുണ്യവാളനെ അമ്പെയ്ത് കൊന്നതായാണ് ചിത്രീകരിക്കാറെങ്കിലും വാസ്തവത്തിൽ ഇദ്ദേഹം അമ്പെയ്യലിൽ നിന്ന് രക്ഷപെടുകയുണ്ടായത്രേ (പിന്നീട് ഇദ്ദേഹം തല്ലിക്കൊല്ലപ്പെടുകയായിരുന്നു). 869-ലോ 870-ലോ നവംബർ 20-ന് ഈസ്റ്റ് ആംഗ്ലിയയിലെ എഡ്മണ്ട് രാജാവിനെ ഒരു മരത്തിൽ കെട്ടിയശേഷം വൈക്കിംഗുകൾ അമ്പെയ്തു കൊന്നതാണെന്ന് ഒരു അഭിപ്രായമുണ്ട്. ഒരു ഫയറിംഗ് സ്ക്വാഡിൽ സാധാരണ ധാരാളം സൈനികരോ നിയമപാലകരോ ഉണ്ടാവും. ഗ്രൂപ്പിലെ എല്ലാ ആൾക്കാരും ഒരേ സമയം വെടി വയ്ക്കുകയാണ് ചെയ്യാറ്. ഒരാൾ ആദ്യം വെടിവച്ച് ശിക്ഷ അലങ്കോലമാക്കുന്നത് തടയുകയും മരണകാരണമായ വെടി ആരാണ് വച്ചതെന്ന് തിരിച്ചറിയാൻ പറ്റാതാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. പ്രതിയെ സാധാരണഗതിയിൽ കണ്ണു മൂടിക്കെട്ടിയും ബന്ധിച്ചുമായിരിക്കും നിറുത്തിയിട്ടുണ്ടാവുക. ചില തടവുകാരെ ഫയറിംഗ് സ്ക്വാഡിനെ നോക്കി നിൽക്കാൻ അനുവദിക്കാറുണ്ട്. ചിലപ്പോൾ പ്രതിയെ ഇരുത്തിയും വധശിക്ഷ നടപ്പാക്കും. നേരം വെളുക്കുമ്പോഴോ സൂര്യോദയസമയത്തോ ആണ് സാധാരണ ഇത് നടക്കാറുള്ളത്. സൈനിക പ്രാധാന്യംയുദ്ധസമയത്തുള്ള അച്ചടക്കപ്രശ്നമായ ഭീരുത്വം, ഒളിച്ചോടൽ, കലാപം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്കുള്ള ഏറ്റവും വലിയ ശിക്ഷയായി സൈന്യങ്ങളിൽ ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷ ഉപയോഗിക്കാറുണ്ട്. സൈനിക വിചാരണയ്ക്ക് ശേഷമായിരിക്കും ശിക്ഷ നടപ്പാക്കുക. സൈന്യങ്ങളിൽ പ്രതീകാത്മകമായ ഒരു പ്രാധാന്യവും ഇതിനുണ്ട്. കുറ്റവാളിയെ അയാളുടെ സഹപ്രവർത്തകരാണ് വെടിവച്ച് കൊല്ലുന്നത്. സൈന്യം മുഴുവനും അയാളെ കുറ്റക്കാരനായി കാണുന്നു എന്ന സന്ദേശമാണ് ഇതു നൽകുന്നത്. സൈനിക വിചാരണ നടത്തുന്നത് ഓഫീസർമാരായിരിക്കുമെങ്കിലും വധശിക്ഷ നടപ്പാക്കുന്നത് സാധാരണ സൈനികരാണ്. പ്രതിയെ മരണം നേരിടുമ്പോഴും നിൽക്കാനനുവദിക്കുന്നത് ധൈര്യം പ്രകടിപ്പിക്കാനും അഭിമാനത്തോടെ മരിക്കാനുമുള്ള ഒരവസരവുമാണ്. ഒഴിഞ്ഞ തിരചില വധശിക്ഷകളിൽ ഫയറിംഗ് സ്ക്വാഡിലെ ഒരാളിന് ഒഴിഞ്ഞ തിര നിറച്ച തോക്കാവും നൽകുക. [1] ഒഴിഞ്ഞ തിര ഉപയോഗിക്കുന്നത് ആരാണെന്ന് ശിക്ഷ നടപ്പാക്കുന്നതിന് മുൻപ് വെളിപ്പെടുത്തില്ല. കൊലയുടെ ഉത്തരവാദത്തമുണ്ട് എന്ന ചിന്ത വെടിവയ്പ്പുകാരിൽ കുറയ്ക്കാൻ ഈ രീതി ഉപകരിക്കുമത്രേ. സ്ക്വാഡിലെ ഓരോ അംഗത്തിനും തന്റെ തോക്കിൽ നിന്ന് വെടിയുണ്ട പുറത്തു വന്നിരുന്നില്ല എന്ന് വിശ്വസിക്കുകയും ചെയ്യാം. [2]അമേരിക്കൻ ഐക്യനാടുകളിലെ യൂട്ടാ സംസ്ഥാനത്ത് 2010-ൽ റോണി ലീ ഗാർഡ്നർ എന്നയാളെ ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് വധസിക്ഷയ്ക്ക് വിധേയനാക്കിയപ്പോൾ ഒരു വെടിവയ്പ്പുകാരന് മെഴുകു കൊണ്ടുള്ള ഉണ്ട നിറച്ച തോക്കായിരുന്നു നൽകിയത്. [3] വിവിധ രാജ്യങ്ങളിൽഫിൻലാന്റ്![]() ഫിനിഷ് ആഭ്യന്തര യുദ്ധസമയത്തും അതിനുശേഷവും വധശിക്ഷ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. 9,700-ഓൾ ഫിൻലാന്റുകാരും കമ്യൂണിസ്റ്റ് ഭാഗത്ത് പോരാടിയിരുന്ന ധാരാളം റഷ്യൻ വോളണ്ടിയർമാരും ആ കാലത്ത് വധിക്കപ്പെട്ടിരുന്നു. [4] നിയമപരമല്ലാത്ത സൈനികവിചാരണയ്ക്ക് ശേഷം ഫയറിംഗ് സ്ക്വാഡുപയോഗിച്ചാണ് മിക്ക വധശിക്ഷകളും നടപ്പിലാക്കിയിരുന്നത്. ഏകദേശം 250 ആൾക്കാരെയേ നിയമപരമായ നടപടികൾക്കുശേഷം വധിച്ചിരുന്നുള്ളൂ. [5] രണ്ടാം ലോക മഹായുദ്ധസമയത്ത് 500-ഓളം ആൾക്കാരെ ഫിൻലാന്റിൽ വധിച്ചിരുന്നു. ഇവരിൽ പകുതിയോളം ആൾക്കാർ ചാരപ്രവർത്തനത്തിന് ശിക്ഷിക്കപ്പെട്ടവരായിരുന്നു. ഭീരുത്വം, ഉത്തരവുകൾ അനുസരിക്കാതിരിക്കുക (സൈനികരെ സംബന്ധിച്ചുള്ള കുറ്റങ്ങൾ) രാജ്യദ്രോഹം, എന്നീ കുറ്റങ്ങൾക്ക് ഫിൻലാന്റ് പൗരന്മാർക്കുള്ള സാധാരണ ശിക്ഷ സൈനികവിചാരണയ്ക്ക് ശേഷം ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയായിരുന്നു. വധശിക്ഷ നടപ്പാക്കുന്നത് മിലിട്ടറി പോലീസായിരിക്കും. ടോവിയോ കോളിജോനൻ എന്ന സാധാരണക്കാരനെ ആറ് കൊലപാതകങ്ങൾ നടത്തിയതിന് വെടിവച്ചു കൊന്നിട്ടുണ്ട്. [5] സമാധാനകാലത്തുള്ള കുറ്റങ്ങൾക്ക് നൽകിയിരുന്ന വധശിക്ഷ 1949-ൽ നിറുത്തലാക്കി. വധശിക്ഷ പൂർണ്ണമായും 1972-ൽ നിറുത്തലാക്കപ്പെട്ടു. [6] ICCPR എന്ന അന്താരാഷ്ട്ര കരാറിലെ മരണശിക്ഷ ഒഴിവാക്കാനുള്ള തിരഞ്ഞെടുക്കാവുന്ന ഭാഗം ഫിൻലാന്റ് അംഗീകരിച്ചിട്ടുണ്ട്. [7] ഇൻഡോനേഷ്യഇൻഡോനേഷയിലെ സാധാരണ വധശിക്ഷാരീതിയാണ് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ചുകൊല്ലൽ. ഫാബിയാനസ് ടിബോ, ഡോമിൻഗ്ഗസ് ഡാ സിൽവ, മറിനുസ് റിവു എന്നിവരെ 2006-ൽ ഇപ്രകാരം വധിച്ചിരുന്നു. നൈജീരിയക്കാരായ മയക്കുമരുന്ന് കള്ളക്കടത്തുകാരായ സാമുവൽ ഇവാചെക്വു ഒകോയെ, ഹാൻസെൻ ആന്തണി എന്വാഒലിസ എന്നിവരെ 2008 ജൂണിൽ നുസാകംബൻഗൻ ദ്വീപിൽ വച്ച് ഈ രീതിയുപയോഗിച്ച് വധിച്ചിരുന്നു. [8] അഞ്ചു മാസങ്ങൾക്കു ശേഷം 2002-ലെ ബാലിദ്വീപിലെ ബോംബാക്രമണത്തിലെ പ്രതികളായി അമ്രോസി, ഇമാം സമുദ്ര, അലി ഘുഫ്രോൺ എന്നിവരെ അതേ സ്ഥലത്തുവച്ച് വധശിക്ഷയ്ക്ക് വിധേയരാക്കി. [9] അയർലാന്റ്1916-ലെ ഈസ്റ്റർ കലാപത്തെത്തുടർന്ന് 16 റിബൽ നേതാക്കളിൽ 15 പേരെയും ബ്രിട്ടീഷ് സൈനിക നേതൃത്വം സൈനികനിയമമനുസരിച്ച് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊന്നു. പരാജയപ്പെട്ട കലാപത്തിനു ശേഷം വിമോചന നീക്കങ്ങൾക്ക് ജനപിന്തുണ ലഭിക്കാൻ കാരണം ഈ വധശിക്ഷകളാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. [10] ഇസ്രായേൽജോർദാൻ 1948-ലെ അറബ് ഇസ്രായേലി യുദ്ധസമയത്ത് ജറുസലേം വളഞ്ഞപ്പോൾ കൃത്യമായി ഇസ്രായേൽ സൈനിക ലക്ഷ്യങ്ങളിൽ ഷെല്ലാക്രമണം നടത്തിയത് ചാരൻ നൽകിയ വിവരമനുസരിച്ചാണോ എന്ന സംശയമുണ്ടാക്കി. ഇസ്രായേലി ഇലക്ട്രിക് കോർപറേഷനിലെ ജോലിക്കാരനായ മെയിർ ടോബിയാൻസ്കി എന്നയാൾക്ക് ഈ ലക്ഷ്യങ്ങളെപ്പറ്റിയെല്ലാം (ആയുധ നിർമ്മാണകേന്ദ്രങ്ങൾ) വിവരമുണ്ടായിരുന്നതുകൊണ്ട് അയാളെപ്പറ്റി സംശയം ഉണ്ടായി. ടോബിയാൻസ്കിയെ കാർമൽ മാർക്കറ്റ് എന്ന സ്ഥലത്തുവച്ച് അറസ്റ്റ് ചെയ്യുകയും പത്തുദിവസം തടവിൽ വയ്ക്കാനുള്ള ഉത്തരവ് മറികടന്ന് തട്ടിക്കൂട്ടിയ ഒരു സൈനിക വിചാരണയ്ക്കുശേഷം ആറു പേർ ചേർന്ന ഒരു ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയുമുണ്ടായി. അന്വേഷണശേഷം ടോബിയാൻസ്കി കുറ്റക്കാരനല്ലെന്ന് മരണശേഷം കണ്ടെത്തി. അദ്ദേഹത്തെ ഹെർസൽ മലയിൽ രണ്ടാമതും സംസ്കരിച്ചു. ടോബിയാൻസ്കിയുടെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് നൽകുകയും ഫയറിംഗ് സ്ക്വാഡ് രൂപീകരിക്കുകയും ചെയ്ത ഇസ്സ്ർ ബേറി എന്ന ഓഫീസറെ നരഹത്യാക്കുതത്തിന് പിന്നീട് വിചാരണ നടത്തി. അയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും പ്രസിഡന്റ് ചൈം വീസ്മാൻ മാപ്പുനൽകി. [11] ഇറ്റലിഇറ്റലി 1861-ൽ രാജ്യം ഒന്നായശേഷം ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ചു കൊല്ലുക എന്ന ഒറ്റ വധശിക്ഷാരീതി മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. സൈനികർക്കും സാധാരണക്കാർക്കും ഇത് ബാധകമായിരുന്നു. അവസാന വധശിക്ഷ 1947 മാർച്ചിന് നടന്നു. ട്യൂറിനടുത്തുള്ള ബാസെ ഡി സ്റ്റ്യൂറ എന്ന സ്ഥലത്തു വച്ച് മോഷണവും കൊലപാതകവും നടത്തി എന്ന കുറ്റത്തിന് ഫ്രാൻസെസ്കോ ലാ ബാർബെറ, ജിയോവാനി പ്യൂലിയോ, ഗിയോവാനി ഡി'ലോഗറ്റി എന്നിവരെയായിരുന്നു അവസാനമായി വെടിവച്ചു കൊന്നത്. ഇതിനു ശേഷം പുതുതായി നിലവിൽ വന്ന റിപ്പബ്ലിക്കിലെ ഭരണഘടന രാജ്യദ്രോഹം പോലെയുള്ള ചില കുറ്റങ്ങളൊഴിച്ചുള്ള അവസരങ്ങളിൽ വധശിക്ഷ നിറുത്തലാക്കി. 1947-നു ശേഷം ഇറ്റലിയിൽ ആരെയും വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടില്ല. 2007-ൽ മരണശിക്ഷ ഒഴിവാക്കിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്തു. മെക്സിക്കോമെക്സിക്കോയിലെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടസമയത്ത് സ്വാതന്ത്ര്യം ആവശ്യപ്പെട്ട മിഗുവേൽ ഹിഡാൽഗോ, ഹോസെ മരിയ മോറെലോസ് തുടങ്ങിയ പല ജനറൽമാരെയും സ്പെയിൻ നിയോഗിച്ച ഫയറിംഗ് സ്ക്വാഡുകൾ വെടിവച്ച് കൊന്നിട്ടുണ്ട്. [12] 1867-ൽ മാക്സിമിലിയൻ ചക്രവർത്തിയെയും അദ്ദേഹത്തിന്റെ പല ജനറൽമാരെയും സെറോ ഡെ ലാസ് കാമ്പെനാസിൽ വച്ച് എതിരാളികൾ വെടിവച്ച് കൊല്ലുകയുണ്ടായി. [12] മാനെ ഈ സംഭവത്തെ ആസ്പദമാക്കി "മാക്സിമിലിയൻ ചക്രവർത്തിയുടെ വധം" എന്ന പേരിൽ വരച്ച ചിത്രങ്ങളിലൂടെ അനശ്വരമാക്കി. ഈ രീതിയായിരുന്നു (പ്രത്യേകിച്ച് മെക്സിക്കൻ വിപ്ലവസമയത്തും ക്രിസ്റ്റെറോ യുദ്ധസമയത്തും) മെക്സിക്കോയിൽ വധശിക്ഷ നടപ്പാക്കുന്ന സാധാരണ രീതി. [12] ഈ കാലത്തിനു ശേഷം മരണശിക്ഷ ഭരണഘടനയിലെ ആർട്ടിക്കിൽ 22-ൽ പെടുത്തിയ ചില കുറ്റങ്ങൾക്കു മാത്രമായി ചുരുക്കി. 2008 ജൂൺ 18-ന് മരണശിക്ഷ പൂർണമായി ഇല്ലാതാക്കി. [13] നെതർലാന്റ്സ്രണ്ടാം ലോക മഹായുദ്ധസമയത്ത് ഉദ്ദേശം 3000 ആൾക്കാരെ നാസി ജർമനിയുടെ ഫയറിംഗ് സ്ക്വാഡുകൾ കൊലപ്പെടുത്തിയിട്ടുണ്ട്. വധിക്കപ്പെട്ട ചിലർ സൈനികക്കോടതിയാൽ ശിക്ഷിക്കപ്പെട്ടവരായിരുന്നു. ചിലപ്പോൾ വഴിപോക്കരെയും മറ്റും ഭീതി പടർത്തുകയും ഭരണകൂടത്തിനെ എതിർക്കുന്നവർക്ക് മാതൃകയാവാനും വേണ്ടി പിടികൂടി വെടിവച്ച് കൊന്നിരുന്നു. ഒരു മുതിർന്ന ജർമൻ ഓഫീസറായ ഹാൻസ് ആൽബിൻ റൗട്ടർ എന്നയാൾക്കു നേരേയുണ്ടായ വധശ്രമത്തിനു ശേഷം ഏകദേശം 300 പേരെ പരസ്യമായി വെടിവച്ച് കൊല്ലുകയുണ്ടായി. ഡച്ച് നാസി നേതാവായിരുന്ന ആന്റൺ മ്യൂസ്സർട്ടിനെ യുദ്ധശേഷം 1946 മേയ് 7-ന് ഹേഗിനടുത്തുവച്ച് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയുണ്ടായി. [14] നോർവേരണ്ടാം ലോക മഹായുദ്ധസമയത്ത് നാസി അനുഭാവമുണ്ടായിരുന്ന നാസ്ജോണൽ സാംലിങ് എന്ന പാർട്ടിയുടെ നേതാവ് ദിഡ്കൺ ക്വിസ്ലിംഗ് എന്നയാളെ രാജ്യദ്രോഹക്കുറ്റത്തിന് 1946 ഒക്ടോബർ 24-ന് അകേർഷസ് കോട്ടയിൽ വച്ച് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊന്നു. [15] ഫിലിപ്പീൻസ്ഫിലിപ്പീൻസിന്റെ സ്വാതന്ത്ര്യസമരനായകൻ ഹോസെ റിസാലിനെ 1896 ഡിസംബർ 30-ന് ലൂണെറ്റ ഉദ്യാനം ഇപ്പോൾ നിൽക്കുന്ന സ്ഥലത്തുവച്ച് വെടിവച്ചു കൊന്നു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ഇപ്പോൾ അവിടെ സൂക്ഷിച്ചിട്ടുണ്ട്. [16] ഫെർഡിനന്റ് മാർകോസിന്റെ ഭരണകാലത്ത് മയക്കുമരുന്നു കടത്ത് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വധശിക്ഷ നൽകത്തക്ക കുറ്റമായിരുന്നു. ലഹരി ഇടപാടുകാരനായിരുന്ന ലിം സെങ് എന്നയാളെ ഇപ്രകാരം വധിച്ചിട്ടുണ്ട്. പിന്നീട് വധശിക്ഷാരീതി വിഷം കുത്തിവയ്ക്കലായി മാറി. 2006 ജൂൺ 24-ന് പ്രസിഡന്റ് ഗ്ലോറിയ മകാപഗൽ-അറോയോ റിപ്പബ്ലിക് ആക്റ്റ് 9346 പ്രകാരം വധശിക്ഷ നിറുത്തലാക്കി. വധശിക്ഷ കാത്തു കഴിഞ്ഞിരുന്ന ആയിരക്കണക്കിന് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി കുടയ്ക്കപ്പെട്ടു. [17] യുനൈറ്റഡ് അറബ് എമിറേറ്റ്സ്യുനൈറ്റഡ് അറബ് എമിറേറ്റ്സിൽ വധശിക്ഷ നടപ്പാക്കുന്ന പ്രധാന രീതി ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവയ്ക്കലാണ്. [18] ബ്രിട്ടൻബ്രിട്ടന്റെ ചരിത്രത്തിൽ ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷ ഉപയോഗിക്കപ്പെട്ടിട്ടുള്ളത് യുദ്ധസമയത്തും, സായുധകലാപങ്ങൾ നേരിടേണ്ടി വരുമ്പോഴും സൈന്യത്തിൽ കലാപമുണ്ടാകുമ്പോഴും മറ്റുമാണ്. ഇപ്പോൾ വധശിക്ഷ പൂർണമായും നിരോധിക്കപ്പെട്ടതോടൊപ്പം വെടിവച്ചുള്ള വധശിക്ഷയും ഇല്ലാതെയായി. ആസ്ട്രേലിയൻ പട്ടാളക്കാരായ ബ്രേക്കർ മോറാന്റ്, പീറ്റർ ഹാൻഡ്കോക്ക് എന്നിവരെ രണ്ടാം ബോയർ യുദ്ധത്തിനിടെ യുദ്ധക്കുറ്റങ്ങൾ ചെയ്തതിന് 1902 ഫെബ്രുവരി 27-ന് വെടിവച്ചു കൊല്ലുകയുണ്ടായി. അതിനു ശേഷം അവർക്ക് നീതിയുക്തമായ വിചാരണ നൽകപ്പെട്ടോ എന്ന സംശയമുയർന്നിട്ടുണ്ട്. രണ്ടു ലോകമഹായുദ്ധക്കാലത്തും ടവർ ഓഫ് ലണ്ടൻ വധശിക്ഷാവേദിയായിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധസമയത്ത് പിടികൂടപ്പെട്ട 11 ജർമൻ ചാരന്മാരെ 1914-നും 1916-നും ഇടയിൽ വെടിവച്ച് കൊല്ലുകയുണ്ടായി. ഒന്നാം ലോക മഹായുദ്ധക്കാലത്ത് കൊല്ലപ്പെട്ട എല്ലാ ചാരന്മാരെയും ഈസ്റ്റ് ലണ്ടൻ സെമിത്തേരിയിലാണ് മറവു ചെയ്തിട്ടുള്ളത്. [19] 1941 ഓഗസ്റ്റ് 15-ന് ജർമൻ ചാരനായ ജോസഫ് ജേക്കബ്സിനെ വെടിവച്ചു കൊന്നു. സോമർസെറ്റിലെ ഷെപ്റ്റൺ മാല്ലെറ്റ് ജയിൽ 1942-ൽ അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലായപ്പോൾ രണ്ടാൾക്കാരെ കൊലക്കുറ്റത്തിന് അവിടെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. 1944 മേയ് 30-ന് പ്രൈവറ്റ് അലക്സാണ്ടർ മിറാൻഡയെയും, 1944 നവംബർ 28-ന് പ്രൈവറ്റ് ബെഞ്ചമിൻ പിഗേറ്റിനെയും വെടിവച്ച് കൊല്ലുകയായിരുന്നു. രാത്രി 1am-ന് വധശിക്ഷകൾ തുറസ്സായ സ്ഥലത്ത് നടന്നതിനാൽ ജനങ്ങൾ ശബ്ദകോലാഹലത്തെപ്പറ്റി പരാതിപ്പെടുകയുണ്ടായി. പ്രൈവറ്റ് തോമസ് ഹൈഗേറ്റ് ഒളിച്ചോട്ടക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അവസാന ബ്രിട്ടീഷ് സൈനികനാണ്. ഇദ്ദേഹത്തെ 1916-ൽ ഒന്നാം ലോക മഹായുദ്ധ സമയത്ത് വെടിവച്ചു കൊന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിലെ 346 സൈനികരെ ഒളിച്ചോട്ടം, ഭീരുത്വം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾക്ക് വധിച്ചിട്ടുണ്ട്. ഇവരിൽ പലരും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ എന്ന അസുഖം ബാധിച്ചിരുന്നവരാകാം എന്ന അഭിപ്രായമുയർന്നിട്ടുണ്ട്. സോട്ട് അറ്റ് ഡോൺ എന്ന സംഘടനയുടെ ലക്ഷ്യം ഈ പട്ടാളക്കാർ എന്തിനാണ് ശിക്ഷിക്കപ്പെട്ടത് എന്ന് കണ്ടെത്തുകയാണ്. [20][21] ഷോട്ട് അറ്റ് ഡോൺ മെമോറിയൽ ഈ പട്ടാളക്കാരുടെ ഓർമയ്ക്കായി സ്ഥാപിക്കപ്പെട്ടതാണ്. അമേരിക്കൻ ഐക്യനാടുകൾ![]() ദ്വിതീയ മാർഗ്ഗമായി മാത്രം ഒരു പ്രാവശ്യം ഫയറിംഗ് സ്ക്വാഡുപയോഗിച്ചെങ്കിലും ഇപ്പോൾ ഉപയോഗിക്കുന്നില്ല. ഒരിക്കലും ഫയറിംഗ് സ്ക്വാഡുപയോഗിച്ചിട്ടില്ല ![]() എപ്സിയുടെയും സ്മിത്ത്കയുടെയും അഭിപ്രായത്തിൽ [22] 142 ആൾക്കാരെ നിയമപ്രകാരം അമേരിക്കയിൽ 1608-ന് ശേഷം വെടിവച്ച് കൊന്നിട്ടുണ്ട്. അമേരിക്കൻ ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട കൊലകളെ ഒഴിവാക്കിയ കണക്കാണിത്. ആഭ്യന്തരയുദ്ധസമയത്ത് നൂറുകണക്കിനാൾക്കാരെ ഇപ്രകാരം വധിച്ചിട്ടുണ്ട്. 1913 മേയ് 14 നെവാദയിൽ വധിക്കപ്പെട്ട് ആൻഡ്രിസ മിർകോവിച്ചാണ് ഇപ്രകാരം ആ സംസ്ഥാനത്ത് കൊല്ലപ്പെട്ട ഒരേയൊരാൾ. [23] നെവാദ ജയിലിലെ വാർഡന് വെടിവയ്ക്കാൻ തയാറുള്ള അഞ്ചാൾക്കാരെ കിട്ടാഞ്ഞതിനെത്തുടർന്ന് [24] ഇതിനായി ഒരു യന്ത്രം സജ്ജമാക്കുകയുണ്ടായി. [25] 1938 ഒക്ടോബർ 31-ന് ജോൺ ഡീറിംഗ് എന്നയാളെ യൂട്ടായിലെ ഷുഗർ ഹൗസ് ജയിലിൽ വച്ച് വെടിവച്ചു കൊന്നു. [26] അയാൾ വധശിക്ഷ നടക്കുന്ന സമയത്ത് ശരീരത്തി ഒരു ഇ. സി. ജി. യന്ത്രം ഘടിപ്പിക്കാൻ സമ്മതം നൽകുകയുണ്ടായി. [27] 1960 മാർച്ച് 30-ന് ജെയിംസ് ഡബ്ല്യൂ റോഡ്ജേർസ് എന്നയാളെ യൂട്ടായിൽ വച്ച് വെടിവച്ച് വധിച്ച ശേഷം വധശിക്ഷകൾക്ക് സുപ്രീം കോടതി വിലക്കു വന്നു. [28] 1972 മുതൽ 1976 വരെ അമേരിക്കയിൽ വധശിക്ഷ നിറുത്തിവച്ചിരിക്കുകയായിരുന്നു. അതിനുശേഷം അമേരിക്കൻ സുപ്രീം കോടതി ഈ വിധി മാറ്റിവയ്ക്കുകയും വധശിക്ഷ അനുവദിക്കുകയും ചെയ്തു. അതിനുശേഷം അമേരിക്കയിൽ മൂന്ന് വധശിക്ഷ ഫയറിംഗ് സ്ക്വാഡുപയോഗിച്ച് നടന്നിട്ടുണ്ട് (എല്ലാം യൂട്ടാ സംസ്ഥാനത്താണ് നടന്നത്).
ഇഡാഹോ സംസ്ഥാനം 2009 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന നിയമം മൂലം ഫയറിംഗ് സ്ക്വാഡ് നിരോധിച്ചു. [35] ഇപ്പോൾ ഒക്ലഹോമ സംസ്ഥാനത്തു മാത്രമേ (ദ്വിതീയ മാർഗ്ഗമായെങ്കിലും) ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷ നിലവിലുള്ളൂ. 2011 ഒക്ടോബർ 11-ന് ഫ്ലോറിഡയിലെ ജനപ്രതിനിധി ബ്രാഡ് ഡ്രേക്ക് ദ്വിതീയ മാർഗ്ഗമായി ഫയറിംഗ് സ്ക്വാഡ് കൊണ്ടുവരാൻ നിയമനിർമ്മാണം നടത്താൻ ശ്രമിച്ചിരുന്നു. [36] ഇവയും കാണുകഅവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia