ഫയറ്റെവില്ലെ
അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കരോലിനയിലെ കംബർലാൻഡ് കൗണ്ടിയിലെ ഒരു നഗരമാണ് ഫയറ്റെവില്ലെ. കംബർലാൻഡ് കൗണ്ടിയുടെ ആസ്ഥാനവുംകൂടിയാണിത്.[4] നഗരത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന യുഎസ് കരസേനയുടെ പ്രധാന ആയുധസംഭരണകേന്ദ്രമായ ഫോർട്ട് ബ്രാഗിന്റെ പേരിലാണ് നഗരം കൂടുതലായി അറിയപ്പെടുന്നത്. നാഷണൽ സിവിക് ലീഗിൽ നിന്ന് മൂന്ന് തവണ ഓൾ-അമേരിക്ക സിറ്റി അവാർഡ് ഫയെറ്റെവില്ലെ നഗരത്തിനു ലഭിച്ചിട്ടുണ്ട്. 2010 ലെ യു.എസ് സെൻസസ് പ്രകാരം 200,564[5] ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2019 ൽ കണക്കുകൂട്ടിയതു പ്രകാരം 211,657 ആയിരുന്നു. വടക്കൻ കരോലിനയിലെ ആറാമത്തെ വലിയ നഗരമാണിത്. കേപ് ഫിയർ നദിയോരത്ത്, തീരദേശ സമതല പ്രദേശത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള സാൻഡ്‌ഹിൽസ് മേഖലയിലാണ് നഗരം നിലനിൽക്കുന്നത്. 2019 ൽ 526,719 ജനസംഖ്യ കണക്കാക്കപ്പെട്ടെ ഫയെറ്റെവില്ലെ മെട്രോപൊളിറ്റൻ പ്രദേശം തെക്കുകിഴക്കൻ വടക്കൻ കരോലിനയിലെ ഏറ്റവും വലുതും സംസ്ഥാനത്തെ അഞ്ചാമത്തെ വലിയ പ്രദേശവുമാണ്. ഫയറ്റെവില്ലെയിലെ മെട്രോയുടെ ഗ്രാമീണ പ്രദേശങ്ങളിൽ ഫോർട്ട് ബ്രാഗ്, ഹോപ് മിൽസ്, സ്പ്രിംഗ് ലേക്ക്, റെയ്ഫോർഡ്, പോപ്പ് ഫീൽഡ്, റോക്ക്ഫിഷ്, സ്റ്റെഡ്മാൻ, ഈസ്റ്റോവർ എന്നിവ ഉൾപ്പെടുന്നു. ഫയറ്റെവില്ലെയുടെ മേയർ ആദ്യ ഔദ്യോഗിക കാലാവധിയിൽ തുടരുന്ന മിച്ച് കോൾവിൻ ആണ്.[6] ചരിത്രംആദ്യകാല കുടിയേറ്റംഇന്നത്തെ ഫയെറ്റെവില്ലെ നഗരം നിലനിൽക്കുന്ന പ്രദേശത്ത് ചരിത്രപരമായി വിവിധ സിയൂൺ തദ്ദേശീയ അമേരിക്കൻ ജനതകളായ എനോ, ഷാക്കോറി, വാക്കാമാവ്, കെയൌവീ, കേപ് ഫിയർ ജനങ്ങൾ അധിവസിച്ചിരുന്നു. 12,000 വർഷത്തിലേറെയായി അവർ പ്രദേശത്തെ മറ്റ് തദ്ദേശവാസികളുടെ സംസ്കാരങ്ങൾ പിന്തുടർന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ യമാസി, തുസ്കറോറ യുദ്ധങ്ങളുടെ കാലത്തെ അക്രമാസക്തമായ പ്രക്ഷോഭങ്ങൾക്ക് ശേഷം, വടക്കൻ കരോലിന കോളനിക്കുള്ളിൽ സഞ്ചരിക്കാവുന്ന ഒരേയൊരു ജലപാതയായിരുന്ന അപ്പർ കേപ് ഫിയർ നദിക്കരയിലുടനീളം ഇംഗ്ലീഷ് കുടിയേറ്റം പ്രോത്സാഹിപ്പിക്കപ്പെട്ടു. ക്രോസ് ക്രീക്ക്, ക്യാമ്പ്ബെൽട്ടൺ എന്നീ രണ്ട് ഉൾനാടൻ വാസസ്ഥലങ്ങൾ സ്കോട്ട്ലൻഡിലെ ക്യാമ്പ്ബെൽടൌൺ, ആർജിൽ ആന്റ് ബ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള സ്കോട്ടീഷ് വംശജാണ് സ്ഥാപിച്ചത്. അതിർത്തി രാജ്യവുമായി വ്യാപാരം ഉറപ്പാക്കാൻ കേപ് ഫിയർ നദിയോരത്ത് ഒരു പട്ടണം വടക്കൻ കരോലിനയിലെ വിൽമിംഗ്ടണിലെ വ്യാപാരികൾ ആഗ്രഹിച്ചു. ആളുകൾ പീ ഡീ നദി ഉപയോഗിക്കുകയും അവരുടെ സാധനങ്ങൾ തെക്കൻ കരോലിനയിലെ ചാൾസ്റ്റണിലേക്ക് കൊണ്ടുപോകുകയും ചെയ്യുമെന്ന് വ്യാപാരികൾ ഭയപ്പെട്ടു. ക്രോസ് ക്രീക്കിലെ ന്യൂബെറിയിൽ നിന്ന് വ്യാപാരികൾ ഭൂമി വാങ്ങി. പാവപ്പെട്ട വെള്ളക്കാരും സ്വതന്ത്രരായ കറുത്തവരും താമസിച്ചിരുന്ന സ്ഥലമായി മാറിയ ക്യാമ്പ്‌ബെൽട്ടൺ അരാജക്വത്തിന്റെ പേരിൽ കുപ്രസിദ്ധി നേടിയിരുന്നു. 1783-ൽ ക്രോസ് ക്രീക്കും ക്യാമ്പ്‌ബെൽട്ടണും ലയിപ്പിക്കപ്പെടുകയും, യുദ്ധസമയത്ത് അമേരിക്കൻ സേനയെ ഗണ്യമായി സഹായിച്ചിരുന്ന ഫ്രഞ്ച് സൈനിക നായകനായ ഗിൽബർട്ട് ഡു മോട്ടിയർ, മാർക്വിസ് ഡി ലഫായെറ്റിന്റെ സ്മരണയ്ക്കായി പുതിയ പട്ടണം ഫയെറ്റെവില്ലെ എന്ന പേരിൽ സംയോജിപ്പിച്ചു.[7] അമേരിക്കൻ ഐക്യനാടുകളിൽ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട ആദ്യ നഗരമായിരുന്നു ഫയറ്റെവില്ലെ.[8] 1825 മാർച്ച് 4, 5 തീയതികളിലെ തന്റെ അമേരിക്കൻ പര്യടനത്തിനിടെ ലഫായെറ്റ് തന്റെ പേരിലുള്ള നഗരം സന്ദർശിച്ചിരുന്നു.[9] അവലംബം
|
Portal di Ensiklopedia Dunia