ഫയർ, വാട്ടർ ആൻഡ് ട്രമ്പറ്റ്‌സ്
1968-ൽ അലക്‌സാണ്ടർ റൂ സംവിധാനം ചെയ്‌ത സോവിയറ്റ് ഫാന്റസി ചലച്ചിത്രമാണ് ഫയർ, വാട്ടർ ആൻഡ് ട്രമ്പറ്റ്‌സ് (റഷ്യൻ: Огонь, вода и… медные трубы, Ogon', voda i... mednye truby). ഇതിലെ കഥയും കഥാപാത്രങ്ങളും സ്ലാവിക് നാടോടിക്കഥകളിൽ നിന്നെടുത്തതാണ്. പ്ലോട്ട്ഒരു റഷ്യൻ ഭാഷാപ്രയോഗം തന്നെ നിലവിലുണ്ട് ."തീയിലൂടെയും വെള്ളത്തിലൂടെയും കാഹളങ്ങളിലൂടെയും കടന്നുപോകണം" , അതായത് "നരകത്തിലേയ്ക്ക് പോയിട്ട് മടങ്ങിവരിക"; മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അങ്ങേയറ്റത്തെ പ്രതികൂല സാഹചര്യങ്ങളെ നേരിടുക[1] യുവാവായ ഖനിത്തൊഴിലാളി വാസ്യ വിറക് ശേഖരിക്കാനായി കാട്ടിലേക്ക് പോകുന്നു. കാടു വെട്ടിത്തെളിക്കുന്നതിനിടയിൽ, ബൈലോച്ച്കയെന്ന ആടിനെ മേയിക്കുന്ന സുന്ദരിയായ അലിയോനുഷ്കയെ കണ്ടുമുട്ടുന്ന അവൻ പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു ഉടൻ തന്നെ കുറെ ചെന്നായ്ക്കൾ പ്രത്യക്ഷപ്പെടുകയും അവളെ തട്ടിക്കൊണ്ടുപോയി ദുഷ്ടനായ കോഷെയ്ക്ക് കൈമാറുകയും ചെയ്യുന്നു. തന്റെ പ്രിയപ്പെട്ടവളെ രക്ഷിക്കാൻ, വാസ്യ ശീർഷകമായ പഴഞ്ചൊല്ലിന്റെ ശബ്ദാനുസൃതമായ വിവരണത്തിലൂടെ കടന്നുപോകണം:[2] ആദ്യം അവൻ തീയുടെയും വെള്ളത്തിന്റെയും മേഖലകളിലൂടെ കടന്നുപോകണം. തുടർന്ന് കൂടുതൽ വെല്ലുവിളി നിറഞ്ഞ "കാഹളങ്ങളുമായി" അതായത്, പ്രശസ്തിയുടെയും മുഖസ്തുതിയുടെയും പ്രലോഭനത്തെ ചെറുക്കാൻ പോരാടണം. അവലംബം
External links |
Portal di Ensiklopedia Dunia