ഫാർഖോർ വ്യോമത്താവളം
താജിക്കിസ്ഥാനിലെ ഫാർഖോർ നഗരത്തിനടുത്തുള്ള ഒരു സൈനിക വ്യോമത്താവളമാണ് ഫാർഖോർ വ്യോമത്താവളം (Farkhor Air Base). തലസ്ഥാനമായ ദുഷാൻബേയിൽ നിന്നും 130 കിലോമീറ്റർ (81 മൈ) തെക്കുകിഴക്കായി ഇതു സ്ഥിതിചെയ്യുന്നു.[1][2]താജിക്കിസ്ഥാൻ വ്യോമസേനയുടെ സഹായത്തോടെ ഭാരതീയ വായുസേനയാണ് ഇത് പ്രവർത്തിപ്പിക്കുന്നത്[3] ഇന്ത്യയ്ക്ക് വെളിയിൽ ഉള്ള ഇന്ത്യയുടെ ആദ്യത്തെ സൈനികത്താവളമാണ് ഇത്. (രണ്ടാമത് താവളം ഭൂട്ടാനിലെ പാരോ താഴ്‌വരയിലാണ്).[4] ചരിത്രം1996/97 ൽ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (RAW), വടക്കൻ അഫ്‌ഘാൻ സഖ്യത്തിന് സാധനങ്ങൾ എത്തിക്കാനും തങ്ങളുടെ ഹെലികോപ്റ്ററുകൾ നന്നാക്കുവാനും വിവരങ്ങൾ ശേഖരിക്കുന്നതിനും ഫാർഖോർ വ്യോമത്താവളം ഉപയോഗിക്കാൻ താജിക്കിസ്ഥാനുമായി ചർച്ച നടത്താൻ തുടങ്ങി. ആ സമയത്ത്, ഇന്ത്യ ഫാർഖോർ മേഖലയിൽ ഒരു ചെറിയ സൈനിക ആശുപത്രി നടത്തുന്നുണ്ടായിരുന്നു. ഫാർഖോർ ആശുപത്രി, യുദ്ധത്തിൽ പരിക്കേൽക്കുന്ന സൈനികരെ ചികിൽസിക്കാൻ ആയിരുന്നു ഉപയോഗിച്ചിരുന്നത്. 2002 -ൽ ഫാർഖോറിൽ ഒരു എയർബേസ് സ്ഥാപിക്കുന്ന കാര്യം ഇന്ത്യ സ്ഥിരീകരിച്ചു. റഷ്യയുടെ സഹായത്തോടെയാണ് ഇതു ചെയ്തിരുന്നത്. 1980 മുതൽ ഉപയോഗിക്കാതിരുന്ന വ്യോമത്താവളം ഉപയോഗശൂന്യമായ നിലയിൽ ആയിരുന്നു. 2005 ആവുമ്പോഴേക്കും എയർബേസ് പുനഃസ്ഥാപിക്കാൻ 2003 -ൽ ഇന്ത്യൻ സർക്കാർ ഒരു സ്വകാര്യനിർമ്മാണക്കമ്പനിക്ക് ഒരു കോടി ഡോളറിന് കരാർ നൽകിയെങ്കിലും കരാറുകാരൻ അതിൽ വീഴ്ച വരുത്തിയപ്പോൾ ഇന്ത്യയുടെ ബോർഡർ റോഡ് ഓർഗനൈസേഷൻ പിന്നീട് പ്രവൃത്തി പൂർത്തിയാക്കുകയായിരുന്നു. ആ ആശുപത്രി പിന്നീട് അടച്ചുപൂട്ടിയശേഷം മറ്റൊരു സ്ഥലത്ത് ഇന്ത്യ-താജിക്കിസ്ഥാൻ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റൽ ഉണ്ടാക്കി. പ്രാധാന്യംIndian and Pakistani embassy and consulates in Afghanistan in red, Farkhor Air Base and India-built Zaranj/Zahedan road and rail links in blue, showing encirclement of Pakistan ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വലിയ രീതിയിൽ ഇടപെടാനുള്ള അവസരമാണ് ഈ താവളം ഇന്ത്യൻ സൈന്യത്തിന് ഒരുക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നു. ഫാർഖോർ വ്യോമത്താവളം പ്രവർത്തനക്ഷമമാകുന്നതോടെ ഇന്ത്യയുടെ സൈനികശേഷിയാൽ തങ്ങൾ ചുറ്റപ്പെടുമെന്ന് പാകിസ്താൻ ഭയപ്പെടുന്നു.[5] നിമിഷങ്ങൾക്കുള്ളിൽ പാകിസ്താനെ ആക്രമിക്കാൻ ഇത് ഇന്ത്യയ്ക്ക് കഴിവു നൽകുമെന്ന് അന്നത്തെ പാകിസ്താൻ പ്രസിഡണ്ട് മുഷറഫ് ആശങ്ക ഉയർത്തുകയുണ്ടായി.[6] ഇതും കാണുക
അവലംബം
അധികവായനയ്ക്ക്
|
Portal di Ensiklopedia Dunia