ഫിങ്ക്ബൈനർ ടെസ്റ്റ്പത്രലേഖകർ തങ്ങളുടെ ലേഖനങ്ങളിൽ ശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളോട് ലിംഗവിവേചനം കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഇത്തരം വിവേചനം ഒഴിവാക്കാൻ സഹായിക്കുന്നതിനുമായി ക്രിസ്റ്റി ആഷ്വാൻഡൻ തക്കാറാക്കിയ ചെക്ക് ലിസ്റ്റ് ആണ് ഫിങ്ക്ബൈനർ ടെസ്റ്റ് എന്നറിയപ്പെടുന്നത്. ഈ ടെസ്റ്റിൽ വിജയിക്കണമെങ്കിൽ ഒരു ശാസ്ത്രജ്ഞയെപ്പറ്റിയ ലേഖനങ്ങളിൽ താഴെപ്പറയുന്ന വിവരങ്ങൾ ഉണ്ടാകാൻ പാടില്ല:
2013 മാർച്ച് 5-ന് ഡബിൾ എക്സ് സയൻസ് എന്ന ഓൺലൈൻ ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ആഷ്വാൻഡൻ ഈ ടെസ്റ്റ് മുന്നോട്ടുവച്ചത്.[2] ശാസ്ത്രജ്ഞകൾക്ക് ലഭിക്കുന്ന തരക്ക്മ് മാദ്ധ്യമശ്രദ്ധയ്ക്കുള്ള ഒരു പ്രതികരണം എന്ന നിലയിലാണ് ആഷ്വാൻഡൻ ഈ ടെസ്റ്റ് രൂപീകരിച്ചത്:
ന്യൂ യോർക്ക് ടൈംസിന്റെ മാദ്ധ്യമവിമർശനത്തിൽ ഈ ടെസ്റ്റിനെപ്പറ്റി പരാമർശമുണ്ടായിരുന്നു റോക്കറ്റ് ശാസ്ത്രജ്ഞയായ യോൺ ബ്രില്ലിനെപ്പറ്റി ഡഗ്ലസ് മാർട്ടിൻ തയ്യാറാക്കി 2013 മാർച്ച് 30-ൽ പ്രസിദ്ധീകരിച്ച ചരമവാർത്ത ആരംഭിച്ചത് ഈ വാക്കുകളോടെയായിരുന്നു: "അവർ നല്ല ബീഫ് സ്ട്രോഗനോഫ് തയ്യാറാക്കുകയും തന്റെ ഭർത്താവിന്റെ പല ജോലികളിൽ അദ്ദേഹത്തെ അനുഗമിക്കുകയും ഏഴു വർഷം ജോലിയിൽ നിന്ന് മാറിനിന്ന് തന്റെ മൂന്നു കുട്ടികളെ വളർത്തുകയും ചെയ്തിരുന്നു".[4] അവലംബം
|
Portal di Ensiklopedia Dunia