ഫിദൽ കാസ്ട്രോക്ക് എതിരെയുള്ള വധ ശ്രമങ്ങൾ![]() ക്യൂബയുടെ മുൻ പ്രസിഡന്റും കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും ആയ ഫിദൽ കാസ്ട്രോയെ വധിക്കാൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി സി ഐ എ നിരവധി തവണ ശ്രമിച്ചിരുന്നു. 638 തവണ അമേരിക്ക ഫിദലിനെ വധിക്കാൻ ശ്രമിച്ചുവെങ്കിലും എല്ലാ ശ്രമങ്ങളും പരാജയമടയുകയായിരുന്നു. പശ്ചാത്തലംക്യൂബൻ വിപ്ലത്തിലൂടെ അമേരിക്കയുടെ പാവ സർക്കാരായിരുന്ന ഫുൾജെൻസിയോ ബാറ്റിസ്റ്റ സർക്കാരിനെ പരാജയപ്പെടുത്തി ഫിദൽ കാസ്ട്രോയുടെ നേതൃത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തി. അമേരിക്കയുടെ നേതൃത്വത്തിൽ ക്യൂബയിൽ നിലനിന്നിരുന്ന എല്ലാ വാണിജ്യ സ്ഥാപനങ്ങളും ദേശസാൽക്കരിക്കാൻ ഫിദൽ തീരുമാനിച്ചു. ക്യൂബ ഒരു കമ്മ്യൂണിസ്റ്റ് ശക്തിയായി വികസിക്കുന്നത് അമേരിക്കയുടെ അപ്രീതിക്കു കാരണമായി. ഫിദലിനെ വധിക്കാൻ അമേരിക്ക രഹസ്യമായി തീരുമാനിച്ചു. ആദ്യകാല വധശ്രമങ്ങൾഫിദലിനെ വധിക്കാൻ കെന്നഡി സർക്കാരിൽ നിന്നും സി.ഐ.എക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നുവെന്ന് സി.ഐ.എ മുൻ ഡയറക്ടറായിരുന്ന റിച്ചാർഡ് ഹെംസ് വെളിപ്പെടുത്തിയിട്ടുണ്ട്.[1] കെന്നഡിയെ സംതൃപ്തനാക്കാൻ വേണ്ടി, ഫിദലിനെതിരേ എണ്ണമറ്റ വധശ്രമങ്ങൾ സി.ഐ.എ നടത്തിയിട്ടുണ്ട്.[2]
സി.ഐ.എ ഫിദലിനെ വധിക്കാൻ അമേരിക്കയിലെ ചില അധോലോക സംഘങ്ങളെ ഏൽപ്പിച്ചിരുന്നു.[3] ഫിദലിനുള്ള ഭക്ഷണത്തിൽ വിഷം കലർത്തി വധിക്കാനുള്ള പദ്ധതി പരാജയപ്പെട്ടു. ബേ ഓഫ് പിഗ്സ് ആക്രമണത്തോടെ പിന്നീട് ഈ കുറ്റവാളികൾ ഫിദലിനെതിരേയുള്ള വധശ്രമങ്ങളിൽ നിന്നും തൽക്കാലത്തേങ്കിലും പിന്തിരിയുകയായിരുന്നു.[4] പിന്നീടുള്ള വധശ്രമങ്ങൾ1960–1965 കാലഘട്ടത്തിൽ സി.ഐ.എ ഫിദലിനെ വധിക്കാനായി എട്ടു ശ്രമങ്ങൾ നടത്തി.[5] വിവിധ കാലയളവിലായി ഫിദലിനെ വധിക്കാൻ സി.ഐ.എ 638 ശ്രമങ്ങൾ നടത്തിയിരുന്നുവെന്ന് ഫിദലിന്റെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥൻ ഫാബിയാൻ എസ്കലന്റേ വെളിപ്പെടുത്തിയിട്ടുണ്ട്.[6]
ചില വധശ്രമങ്ങൾ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ ഉള്ള സി.ഐ.എ യുടെ പദ്ധതിയായ ഓപ്പറേഷൻ മംഗൂസിന്റെ ഭാഗമായിരുന്നു. വിഷം കലർത്തിയ സിഗാറുകൾ, ക്ഷയരോഗാണുക്കളുള്ള നീന്തൽ വസ്ത്രങ്ങൾ, പൊട്ടിത്തെറിക്കുന്ന സിഗാറുകൾ എന്നിവയിലൂടെയൊക്കെയായിരുന്നു ഫിദലിനെതിരേ നടന്ന വധശ്രമങ്ങൾ. സ്കൂബാ ഡൈവിങ്ങും, സിഗാറുകളും ഫിദലിന്റെ ഇഷ്ടപ്പെട്ട വിനോദങ്ങളായിരുന്നു. 1985 ൽ ഫിദൽ പൂർണ്ണമായും പുകവലി നിറുത്തിയിരുന്നു. ക്യൂബയിലുള്ള ഏഏണസ്റ്റ് ഹെമിങ്‌വേയുടെ സ്മാരകസന്ദർശത്തിനിടയിൽ ഫിദലിനെ വധിക്കാനും ഒരു ശ്രമം നടന്നിരുന്നു.[7] അവലംബം
|
Portal di Ensiklopedia Dunia