ഫിയോദർ സ്ട്രാവിൻസ്കി![]() ![]() ഫിയോദോർ അഗ്നീഷ്യവിച്ച് സ്ട്രാവിൻസ്കി (റഷ്യൻ: Фёдор Игна́тиевич Страви́нский),20 ജൂൺ [O.S. ജൂൺ 8] 1843, റെചിറ്റ്‌സ്‌കി യുയ്‌സ്ഡ്, മിൻസ്ക് ഗവർണ്ണറേറ്റ് - 4 ഡിസംബർ [O.S. 21 നവംബർ 1902) ഒരു റഷ്യൻ ബാസ് ഓപ്പറ ഗായകനും നടനും, പോളിഷ് വംശജനും ആയിരുന്നു. ഇഗോർ സ്ട്രാവിൻസ്കിയുടെ പിതാവും, തിയോഡോർ സ്ട്രാവിൻസ്കിയുടെയും സൗലിമ സ്ട്രാവിൻസ്കിയുടെയും മുത്തച്ഛനുമായിരുന്നു. ജീവിതവും തൊഴിലുംപിതാവ് ഇഗ്നാസി ഒരു കത്തോലിക്കനും, സുലിമ സ്ട്രാവിൻസ്കിയുടെ കുലീനമായ പോളിഷ് കുടുംബത്തിൽ നിന്നുള്ളതും ആയിരുന്നു. അദ്ദേഹത്തിൻറെ അമ്മ അലക്സാണ്ട്ര ഇവോനോവ്ന സ്കൊരോകോഡോവ ഒരു റഷ്യൻ ചെറിയ ഭൂവുടമയുടെ മകളായിരുന്നു. മിഷനറി കത്തോലിക്ക-ഓർത്തോഡോക്സ് വിവാഹങ്ങളിൽ നിന്ന് ജനിച്ച കുട്ടികൾ റഷ്യൻ ഓർത്തഡോക്സ് വിശ്വാസത്തിൽ വളർത്തേണ്ടതുണ്ടായിരുന്നതിനാൽ ഓർത്തഡോക്സ് സഭയ്ക്ക് അനുസൃതമായി ഫിയോദോർ സ്നാനമേറ്റു.[1][2][3] 1869-ൽ നിസിൻ ലൈസിയത്തിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കുകയും അവിടെ പള്ളിയുടെ ഗായകസംഘത്തിൽ പാടുകയും ചെയ്തിരുന്നു. 1869–73 വരെ അദ്ദേഹം സെന്റ് പീറ്റേഴ്‌സ്ബർഗ് കൺസർവേറ്ററിയിൽ സംസാരശൈലി പഠിച്ചു. പിന്നീട് കീവിലെ കാമില്ലെ എവറാർഡിയോടൊപ്പം പഠനം നടത്തി. സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് പോകുന്നതിനുമുമ്പ് സ്ട്രാവിൻസ്കി ഉക്രെയ്നിലെ കീവിൽ (1873–76) സോളോ ആലാപന ജീവിതം ആരംഭിച്ചു. അവിടെ 1876 മുതൽ 1902 വരെ 26 വർഷക്കാലം മാരിൻസ്കി തിയേറ്ററിൽ പാടി. ഒസിപ് പെട്രോവിന്റെ പിൻഗാമിയായി അദ്ദേഹത്തെ പ്രശംസിച്ചു. ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ മികച്ച നാടക പ്രതിഭയ്ക്ക്, ഇംപീരിയൽ ഓപ്പറയിലെ മുൻനിര ബാസായി അദ്ദേഹം കണക്കാക്കപ്പെട്ടു. മനഃശാസ്ത്രപരമായ ഉൾക്കാഴ്ചകളുടെ ആഴവും സ്റ്റേജ്ക്രാഫ്റ്റിന്റെ വൈദഗ്ദ്ധ്യവും കണ്ട് അദ്ദേഹത്തെ പ്രശംസിച്ചു. അവലംബം
|
Portal di Ensiklopedia Dunia