ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
ഭാരതസർക്കാറിന്റെ വാർത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിൽ വരൂന്ന ഒരു സ്വയംഭരണ സ്ഥാപനമാണ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ.). [1] മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായുള്ള ഈ സ്ഥാപനം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നപേരിലും അറിയപ്പെടുന്നു. 1960 ൽ സ്ഥാപിതമായ എഫ്.ടി.ഐ.ഐ ഭാരതത്തിലെ ചലച്ചിത്ര-ടെലിവിഷൻ പരിശീലനത്തിനുള്ള ഒരു സുപ്രധാന സ്ഥാപനമായി വളർന്നു. ഇവിടെനിന്ന് പഠിച്ചിറങ്ങിയവരിൽ പലരും ഇന്ത്യൻ ചലച്ചിത്രവ്യവസായ രംഗത്ത് പ്രശസ്‌തരായി. ലോക പ്രസിദ്ധമായ "ഇന്റർനാഷണൽ ലൈസൺ സെന്റർ ഓഫ് സ്കൂൾസ് ഓഫ് സിനിമ ആൻഡ് ടെലിവിഷൻ"(CILECT) എന്ന സംഘടനയിൽ അംഗമാണ് പൂനെഫിലിം ഇൻസ്റ്റിറ്റ്യൂട്ട്[2]. അനുപം ഖേർ ആണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ അധ്യക്ഷൻ[3]. ചരിത്രം1951 -ൽ എസ്.കെ. പാട്ടീൽ ചെയർമാനായി രൂപീകരിച്ച ഫിലിം എൻക്വയറി കമ്മറ്റിയുടെ ശുപാർശകളിൽ ഒന്നായിരുന്നു മികച്ച ചലച്ചിത്രങ്ങൾ തയ്യാറാക്കുന്നതിനു പരിശീലനം നൽകുന്ന ഒരു സ്ഥാപനം രാജ്യത്ത് സ്ഥാപിക്കുകയെന്നത്. ഇതു പ്രകാരമാണ് കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന സ്ഥാപനം പൂനെയിൽ ആരംഭിച്ചു.[4] 1960 ൽ സ്ഥാപിതമായ ഈ ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ പാഠ്യപദ്ധതികൾക്ക് തുടക്കം കുറിച്ചത് 1961 ൽ ആയിരുന്നു. ടെലിവിഷൻ പരിശീലന വിഭാഗം ന്യൂഡൽഹിയിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്.ഇപ്പോഴും ഇത് നിലവിൽ നിൽക്കുന്നു.[5] 1974 ൽ അത് പൂനെയിലേക്ക് മാറ്റി. അതിൽപിന്നെ ഈ സ്ഥാപനത്തിന് വാർത്താവിനിമയ മന്ത്രാലയത്തിന്റെ സമ്പൂർണ്ണ സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരിക്കുന്നു. ഫിലിം കോഴ്സുകൾകേന്ദ്രസർക്കാരിനു കീഴിലെ സ്വയംഭരണ സ്ഥാപനമാണിത്. അഭിരുചി അളക്കുന്ന എൻട്രൻസ് പരീക്ഷയിൽ വിജയം നേടുന്നവർക്കാണ് പ്രവേശനം. സംവിധാനം,ചിത്രസംയോജനം,ചായഗ്രാഹണം,ശബ്ദഗ്രാഹണം എന്നിവയിൽ മൂന്നുവർഷ ഡിപ്ലോമയും, അഭിനയം,കലാസംവിധാനം, എന്നിവയിൽ ദ്വിവൽസര കോഴ്സും, കമ്പ്യൂട്ടർ ഗ്രാഫിക്സ്,ആനിമേഷൻ എന്നിവയിൽ ഒന്നരവർഷത്തെ കോഴ്സുമാണ് ഇവിടെ നൽകുന്നത്. കൂടാതെ ഫീച്ചർ ചലച്ചിത്ര തിരക്കഥാരചന, സംവിധാനം,ഇലക്ട്രോണിക് സിനമാട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ്,ഓഡിയോഗ്രാഫി എന്നിവയിലും ഓരോ വർഷത്തെ കോഴ്സ് ഉണ്ട്. ത്രിവത്സര പിജി ഡിപ്ലോമഡയറക്ഷൻ ആൻഡ് സ്‌ക്രീൻപ്ലേ റൈറ്റിങ്, സിനിമാട്ടോഗ്രഫി, സൗണ്ട്റെക്കോഡിങ് ആൻഡ് സൗണ്ട് ഡിസൈൻ, എഡിറ്റിങ്, ആർട്ട് ഡയറക്‌ഷൻ ആൻഡ് പ്രൊഡക്ഷൻ ഡിസൈൻ. ഓരോ സ്പെഷ്യലൈസേഷനിലും 10 സീറ്റ്. യോഗ്യത: ബിരുദം. സൗണ്ട് റെക്കോഡിങ് ആൻഡ് സൗണ്ട് ഡിസൈൻ സ്പെഷ്യലൈസേഷനിലേക്ക് പ്ലസ്ടുതലത്തിൽ ഫിസിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. ആർട്ട് ഡയറക്‌ഷൻ ആൻഡ് പ്രൊഡക്ഷൻ ഡിസൈൻ സ്പെഷ്യലൈസേഷന് ആർക്കിടെക്ചർ/പെയിന്റിങ്/ അപ്ലൈഡ് ആർട്‌സ്/ സ്കൾപ്ചർ/ഇന്റീരിയർ ഡിസൈൻ/ഫൈൻ ആർട്‌സ് എന്നിവയിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ദ്വിവത്സര പി.ജി. ഡിപ്ലോമആക്ടിങ് (10 സീറ്റ്) ː യോഗ്യത: ബിരുദം. പി.ജി. സർട്ടിഫിക്കറ്റ്
ടെലിവിഷൻ കോഴ്‌സുകൾ
യോഗ്യത: ബിരുദം. സൗണ്ട് റെക്കോഡിങ് ആൻഡ് ടെലിവിഷൻ എൻജിനീയറിങ്ങിന് ബിരുദത്തിനു പുറമേ പ്ലസ്ടുതലത്തിൽ ഫിസിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. പൂർവ്വ വിദ്യാർത്ഥികളിൽ പ്രമുഖർ
അവലംബം
പുറത്തേക്കുള്ള കണ്ണികൾFilm and Television Institute of India എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia