ഫിലിപ്പീൻ സ്വതന്ത്രസഭ
![]() ഫിലിപ്പീൻസിലെ കത്തോലിക്കാ പാരമ്പര്യത്തിൽ പെട്ട ഒരു ദേശീയ ക്രിസ്തുമത വിഭാഗമാണ് ഫിലിപ്പീൻ സ്വതന്ത്രസഭ (ഇഗ്ലീസിയ പിലിപ്പിനാ ഇൻഡിപ്പെൻഡിന്റേ). ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റോമൻ കത്തോലിക്കാസഭയിൽ നിന്നു വേർപിരിഞ്ഞുണ്ടായ സഭയാണിത്. 1902-ൽ ആ വേർപിരിയലിനു മുൻകൈയ്യെടുത്തത്, ഫിലിപ്പീൻസിലെ ആദ്യത്തെ തൊഴിലാളി യൂണിയൻ സഖ്യമായ ഫിലിപ്പീൻ ജനാധിപത്യ തൊഴിലാളി സഖ്യത്തിലെ അംഗങ്ങളാണ്. വ്യതിരിക്തസഭയുടെ സ്ഥാപനത്തിനു നേതൃത്വം കൊടുത്ത ഇസബെലോ ഡി ലോസ് റെയെസിന്റെ നിർദ്ദേശത്തിൽ, ഗ്രിഗോറിയോ ആഗ്ലിപ്പേയ് എന്ന പുരോഹിതൻ [1][2] ഈ സഭയുടെ ആദ്യത്തെ തലവനും പരമോന്നത വൈദികമേലദ്ധ്യക്ഷനും ആയി. ആഗ്ലിപ്പേയ്-യുടെ പേരു പിന്തുടർന്ന് ഈ സഭ ആഗ്ലിപ്പേയൻ സഭ എന്ന പേരിലും അറിയപ്പെടുന്നു. മൂന്നു നൂറ്റാണ്ടിലേറെ ദീർഘിച്ച സ്പാനിഷ് ആധിപത്യയുഗത്തിൽ, ഫിലിപ്പീൻസിലെ ദേശീയ സഭയിലെ വൈദേശികനേതൃത്വത്തിന്റെ സമ്പദ്ബന്ധങ്ങൾക്കും ചൂഷണത്തിനും അഴിമതിക്കും പൗരോഹിത്യത്തിന്റെ അധഃപതനത്തിനും എതിരെ വളർന്നുവന്ന പ്രതിക്ഷേധമാണ് സ്പാനിഷ് അധിനിവേശത്തിന്റെ അന്ത്യത്തിൽ മാതൃസഭയിൽ നിന്നുള്ള ഈ വിഭാഗത്തിന്റെ വേർപിരിയലിൽ കലാശിച്ചത്. മാർപ്പാപ്പായുടെ പരമാധികാരത്തിന്റേയും വൈദികബ്രഹ്മചര്യത്തിന്റെയും തിരസ്കാരം ഒഴിച്ചാൽ മറ്റു മിക്കവാറും കാര്യങ്ങളിൽ റോമൻ കത്തോലിക്കാ വിശ്വാസങ്ങൾ തന്നെയാണ് ഈ സഭ പിന്തുടരുന്നത്. ഫിലിപ്പീൻസിലെ ഒരു പ്രമുഖമതവിഭാഗമായ ഈ സഭയിലെ അംഗങ്ങൾ ജനസംഖ്യയുടെ 2.6% ശതമാനം വരുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. 1960 മുതൽ ഈ സഭ അമേരിക്കയിലെ എപ്പിസ്കോപ്പൽ സഭയുമായും അതുവഴി മുഴുവൻ ആംഗ്ലിക്കൻ സമൂഹവുമായും കൂട്ടായ്മയിലാണ്. ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia