ഫിലിപ്പൈൻ എയർലൈൻസ്
പിഎഎൽ ഹോൾഡിംഗ്സ് ഐഎൻസി.യുടെ വാണിജ്യ പേരാണ് ഫിലിപ്പൈൻ എയർലൈൻസ്. ഫിലിപ്പൈൻസിലെ ഏറ്റവും പ്രധാനപ്പെട്ട എയർലൈനാണ് പസായ് സിറ്റിയിലെ പിഎൻബി ഫിനാൻഷ്യൽ സെൻറെർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിലിപ്പൈൻ എയർലൈൻസ്. 1941-ൽ പ്രവർത്തനം ആരംഭിച്ച ഈ എയർലൈനാണ് ഏഷ്യയിലെ ആദ്യത്തെ വാണിജ്യ എയർലൈനും എപ്പോഴും ആദ്യ പേരിൽ തന്നെ പ്രവർത്തിക്കുന്നതുമായ എയർലൈനും.[1] മനിലയിലെ നിനോയ് അക്വിനോ അന്താരാഷ്‌ട്ര എയർപോർട്ടും സെബുവിലെ മാക്ടൻ-സെബു അന്താരാഷ്‌ട്ര എയർപോർട്ടും ഹബ്ബുകളായി പ്രവർത്തിക്കുന്ന ഫിലിപ്പൈൻ എയർലൈൻസ് ഫിലിപ്പൈൻസിലെ 31 ലക്ഷ്യസ്ഥാനങ്ങളിലേക്കും, സൗത്ത്ഈസ്റ്റ് ഏഷ്യ, ഈസ്റ്റ് ഏഷ്യ, നോർത്ത് അമേരിക്ക, യൂറോപ്പ് എന്നിവടങ്ങളിലെ 36 ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസ് നടത്തുന്നു. ചരിത്രംഫിലിപ്പൈൻ ഏരിയൽ ടാക്സി കമ്പനി ഇൻകോർപറേറ്റഡിന് (പിഎടിസിഒ) കത്ത്, ചരക്ക്, യാത്ര സേവനങ്ങൾ ആരംഭിക്കാനുള്ള അനുമതി 1935 നവംബർ 14-നു ഫിലിപ്പൈൻ കോൺഗ്രസ് നൽകി. കമ്പനി മനില-ബഗിഒ, മനില-പരസൽ ഫ്ലൈറ്റുകൾ ആരംഭിച്ചു. എന്നാൽ ആറു വർഷത്തോളം യാത്രാ വിമാനങ്ങളുടെ കാര്യത്തിൽ കമ്പനി കാര്യമായ പ്രവർത്തനങ്ങൾ ഒന്നുംതന്നെ ആരംഭിച്ചില്ല. 1941 ഫെബ്രുവരി 26-നു, അന്നു കാലത്ത് ഫിലിപ്പൈൻസിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായിയായ അന്ദ്രേസ് സോരിയനോ ജനറൽ മാനേജറും മുൻ സെനറ്റ് അംഗമായ രാമോൺ ഫെർണാണ്ടസ് ചെയർമാനും പ്രസിഡന്റുമായ ഫിലിപ്പൈൻ എയർലൈൻസ് ഐഎൻസി ഫിലിപ്പൈൻ ഏരിയൽ ടാക്സി കമ്പനി ഇൻകോർപറേറ്റഡിനെ സ്വന്തമാക്കി, അങ്ങനെ ഫിലിപ്പൈൻ എയർലൈൻസ് പിറന്നു. 1941 അവസാനം മുതൽ 1945 വരെ നടന്ന രണ്ടാം ലോക മഹായുദ്ധം കാരണം പിഎഎലിൻറെ സർവീസുകൾ തടസപ്പെട്ടു. എയർലൈനിൻറെ വിമാനങ്ങൾ യുദ്ധത്തിൻറെ ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കേണ്ടി വന്നു. ഒരു വിമാനം വെടിവെച്ചു വീഴ്ത്തുകയും മറ്റൊന്ന് തകർക്കപ്പെടുകയും ചെയ്തു. 1946 ഫെബ്രുവരി 15-നു അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം പിഎഎൽ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. 15 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് 5 ഡഗ്ലസ് ഡിസി-3എസ് വിമാനങ്ങൾ ഉപയോഗിച്ചാണു സർവീസ് പുനരാരംഭിച്ചത്. ഫിലിപ്പൈൻ എയർലൈൻസ് ആദ്യത്തെ ആസ്ഥാനമായ മകത്തിയിലെ നീൽസൺ ഫീൽഡിലേക്ക് തിരിച്ചു പോയി. യുദ്ധത്തിൽ വലിയ രീതിയിൽ തകർന്നുപോയ എയർപോർട്ട് ഒരു മില്ല്യൺ പെസോസ് ചിലവഴിച്ചു പിഎഎൽ പുനനിർമിച്ചു. പിഎഎലിനു കീഴിലുള്ള മനില ഇന്റർനാഷണൽ എയർ ടെർമിനൽ ഐഎൻസി-യുടെ കീഴിലാണ് ഈ എയർപോർട്ട് പൂർണമായി പ്രവർത്തിക്കുന്നത്. 1951-ൽ കിൻസെ എന്ന് പേരുള്ള ഡിസി-3 വിമാനം പിഎഎൽ ജപ്പാൻ എയർലൈൻസിന് ലീസിനു നൽകി. ഇതുവഴി പിന്നീട് ജപ്പാൻ സ്വന്തം എയർലൈൻ ആരംഭിച്ചു. 1954 മാർച്ചിൽ യൂറോപ്പ്, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങൾ ഫിലിപ്പൈൻ സർക്കാർ സസ്പെൻഡ് ചെയ്തു, എന്നാൽ അഞ്ചു വർഷങ്ങൾക്കു ശേഷം ഈ സർവീസുകൾ പുനരാരംഭിച്ചു. മൂന്ന് വർഷങ്ങൾക്കുള്ളിൽ ഹോങ്ങ് കോങ്ങ്, ബാങ്കോക്ക്, തായ്‌പെയ് എന്നിവടങ്ങളിലേക്ക് പിഎഎൽ കോൺവൈർ 340എസ് വിമാനങ്ങൾ ഉപയോഗിച്ചു സർവീസ് ആരംഭിച്ചു, പിന്നീട് വിക്കേർസ് വിസ്കൗണ്ട് 784 വിമാനങ്ങളിലേക്ക് മാറി. 1975-ൽ ഫിലിപ്പൈൻ എയർലൈൻസിൻറെ ആസ്ഥാനം മകത്തി സിറ്റിയിലെ പിഎഎൽ ബിൽഡിംഗിൽ ആയിരുന്നു.1979-ൻറെയും 1981-ൻറെയും ഇടയിൽ അന്നത്തെ പിഎഎൽ പ്രസിഡന്റ് റോമൻ എ. ക്രൂസിൻറെ നേതൃത്വത്തിൽ കമ്പനി വിപുലീകരണത്തിൻറെ ഭാഗമായി വ്യോമയാന രംഗത്തിനു വേണ്ട വൻ പദ്ധതികൾ എംഐഎ-യുടെ ചുറ്റുഭാഗത്ത് ആരംഭിച്ചു. കോഡ്ഷെയർ ധാരണകൾഫിലിപ്പൈൻ എയർലൈൻസുമായി കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ ഇവയാണ് : ഓൾ നിപ്പോൺ എയർവേസ്, കാതായ് പസിഫിക്ക്, എത്തിഹാദ് എയർവേസ്, ഗൾഫ് എയർ, ഹവായിയൻ എയർലൈൻസ്, മലയ്ഷ്യ എയർലൈൻസ്, പിഎഎൽ എക്സ്പ്രസ്സ്, ടർകിഷ് എയർലൈൻസ് [2][3], വെസ്റ്റ് ജെറ്റ്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia