ഫിലിപ്പോസ് ക്രിസോസ്റ്റം മാർത്തോമ്മ
മലങ്കരയുടെ ശ്ലൈഹിക സിംഹാസനത്തിന്റെ ഇരുപതാം മാർത്തോമായും, മലങ്കര സഭയുടെ ആത്മീയ ആചാര്യനും മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്തയുമായിരുന്നു പത്മഭൂഷൺ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനത്തിരുന്ന വ്യക്തിയാണ് മാർ ക്രിസോസ്റ്റം[1]. 1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാർത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനവും അലങ്കരിച്ചിരുന്നു. 2007-ൽ സ്ഥാനത്യാഗം ചെയ്ത ഇദ്ദേഹം 'മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത' എന്നറിയപ്പെട്ടു. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനിയുടെ നൂറാം ജന്മദിനം 27 ഏപ്രിൽ 2017 ആഘോഷിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റ സേവനങ്ങളെ മാനിച്ചു 2018-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുകയുണ്ടായി. [2] ജീവിതരേഖതിരുവല്ല ഇരവിപേരൂർ കലമണ്ണിൽ കെ.ഈ.ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27-ന് മാർ ക്രിസോസ്റ്റം ജനിച്ചു. [3]ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യനാമം. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.ആലുവാ യു.സി.കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.[3]1944-ൽ ശെമ്മാശ - കശീശ്ശ സ്ഥാനങ്ങൾ ലഭിച്ചു.1953-ൽ എപ്പിസ്കോപ്പാ സ്ഥാനത്തെത്തിയ മാർ ക്രിസോസ്റ്റം വിവിധ ഭദ്രാസനങ്ങളുടെ ചുമതലക്കാരനും മിഷണറി ബിഷപ്പായും പ്രവർത്തിച്ചിട്ടുണ്ട്.[3] കുറിക്കുകൊള്ളുന്ന, നർമ്മോക്തികൾ നിറഞ്ഞ സംഭാഷണശൈലി അദേഹത്തിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. 'ക്രിസോസ്റ്റം' എന്ന പേരിൻറെ അർഥം 'സ്വർണനാവുള്ളവൻ' എന്നാണ്. ദേശീയ ക്രിസ്ത്യൻ കൗൺസിലിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുള്ള അദ്ദേഹം 1954-ലും 1968 -ലും നടന്ന ആഗോള ക്രിസ്ത്യൻ കൗൺസിൽ സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.രണ്ടാം വത്തിക്കാൻ സമ്മേളനത്തിൽ പങ്കെടുത്ത മാർ ക്രിസോസ്റ്റം സഭൈക്യ പ്രസ്ഥാനത്തിന് ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. [4]1999 ഒക്ടോബർ 23 ന് സഭയുടെ 20-മത് മാർത്തോമ്മാ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. [3]2007-ൽ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സ്ഥാനത്യാഗം ചെയ്തുവെങ്കിലും കേരളത്തിലെ സാമൂഹിക സംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന ആത്മീയ നേതാക്കളിലൊരാളാണ് മാർ ക്രിസോസ്റ്റം.2021 മെയ് 5 ന് അദ്ദേഹം അന്തരിച്ചു.[3] ![]() കൃതികൾ![]()
അവലംബം
പുറം കണ്ണികൾPhilipose Mar Chrysostom എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia