ഫിലിപ്പ് റോത്ത്
പ്രമുഖ അമേരിക്കൻ എഴുത്തുകാരനും പുലിറ്റ്‌സർ അവാർഡ് ജേതാവുമായിരുന്നു ഫിലിപ് റോത്ത് (Philip Roth) (മാർച്ച് 19, 1933 – മേയ് 22, 2018). ന്യൂ ജഴ്സിയിലെ നെവാർക്കിലുള്ള വീക്വാഹിക് മേഖലയിൽ ജൂതകുടുംബത്തിലായിരുന്നു റോത്ത് ജനിച്ചത്. യാഥാർത്ഥ്യവും ഭാവനയും ഈ പ്രദേശം റോത്തിന്റെ പല നോവലുകളിലും പശ്ചാത്തലമാകുന്നുണ്ട്. യാഥാർത്ഥ്യവും ഭാവനയും ഇട കലർത്തിയുള്ള റോത്തിന്റെ രചനകളിൽ അദ്ദേഹത്തിന്റെ ആത്മകഥാംശം ആഴത്തിൽ ഉൾച്ചേർന്നിരുന്നു.[1] ജൂത കുടുംബ ജീവിതാനുഭവങ്ങളും രതിയും അമേരിക്കയുടെ പശ്ചാത്തലത്തിൽ നോവലുകളിലൂടെ തുറന്നെഴുതുകവഴിയാണ് ഫിലിപ് റോത്ത് ശ്രദ്ധേയനാകുന്നത്. 1959 ൽ ൽ എഴുതിയ ഗുഡ്‌ബൈ കൊളംബസ് എന്ന നോവല്ലയിലൂടെ രചനാ ലോകത്തേക്കെത്തിയ റോത്തിന് ആദ്യ രചനക്ക് തന്നെ യു.എസ്. നാഷണൽ ബുക്ക് അവാർഡും ജൂത ബുക്ക് കൗൺസിൽ പുരസ്കാരവും ലഭിച്ചു..[2] ‘സ്വയം വെറുക്കുന്ന ജൂതനെ’ന്ന കുപ്രസിദ്ധി ആ പുസ്തകം മുതൽ എഴുത്തുകാരന്റെ ഒപ്പം കൂടി. നാഷണൽ ബുക്ക് അവാർഡും നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ അവാർഡും രണ്ട് തവണ നേടി. മൂന്നു തവണ ഫോക്നർ പുരസ്കാരം ലഭിച്ചു. 1997 ൽ അമേരിക്കൻ പാസ്റ്ററൽ എന്ന നോവലിന് പുലിറ്റ്സർ സമ്മാനം ലഭിച്ചു. 2001 ല്ഡ ആദ്യ കാഫ്ക പ്രൈസും റോത്തിനാണ് ലഭിച്ചത്. ![]() മേയ് 22, 2018, ന് 85ആം വയസിൽ അന്തരിച്ചു. .[3][4][5] കൃതികൾമുപ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
മലയാളത്തിൽ’ഞാൻ വിവാഹം കഴിച്ചത് ഒരു സഖാവിനെ, അമേരിക്കക്കെതിരെ ഉപജാപം, അവജ്ഞ എന്നീ നോവലുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമകൾഗുഡ് ബൈ കൊളംബസ് ’, ‘പോർട്ട്നോയ്’സ് കംപ്ലയിന്റ്’, ദ ഡയിങ് അനിമൽ , അമേരിക്കൻ പാസ്റ്ററൽ തുടങ്ങി എട്ടു പുസ്തകങ്ങൾ സിനിമകളായിട്ടുണ്ട്. [6] അവലംബംCitations
|
Portal di Ensiklopedia Dunia