ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ
ഫിസിയാട്രി എന്നും അറിയപ്പെടുന്ന[1] ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ശാരീരിക വൈകല്യങ്ങളുള്ള ആളുകളുടെ പ്രവർത്തന ശേഷിയും ജീവിത നിലവാരവും മെച്ചപ്പെടുത്താനും പുനഃസ്ഥാപിക്കാനും ലക്ഷ്യമിടുന്ന ഒരു വൈദ്യശാസ്ത്രശാഖയാണ്. ഇതിൽ സുഷുമ്നാ നാഡിക്ക് പരിക്കുകൾ, മസ്തിഷ്ക ക്ഷതങ്ങൾ, സ്ട്രോക്കുകൾ, അതുപോലെ പേശികൾ, ലിഗമെന്റ് അല്ലെങ്കിൽ നാഡി ക്ഷതം എന്നിവ മൂലമുള്ള വേദന അല്ലെങ്കിൽ വൈകല്യം പോലുള്ള അവസ്ഥകൾ ഉൾപ്പെടാം.[2] ഈ മേഖലയിൽ പരിശീലനം പൂർത്തിയാക്കിയ ഒരു ഫിസിഷ്യനെ ഫിസിയാട്രിസ്റ്റ് എന്ന് വിളിക്കാം. മേഖലയുടെ വ്യാപ്തിഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിദഗ്ദർ വിവിധ ക്ലിനിക്കൽ ക്രമീകരണങ്ങളിൽ ജോലി ചെയ്യുകയും വിവിധ തരം രോഗികളുടെ ചികിത്സയോ പുനരധിവാസമോ നടത്തുകയും ചെയ്യുന്നു. ആശുപത്രി ക്രമീകരണങ്ങളിൽ, ഫിസിയാട്രിസ്റ്റുകൾ സാധാരണയായി അവയവം മുറിച്ചുമാറിയവർ, സുഷുമ്നാ നാഡിക്ക് ക്ഷതം, സ്ട്രോക്ക്, മസ്തിഷ്കാഘാതം, മറ്റ് ശരീരം ദുർബലപ്പെടുത്തുന്ന പരിക്കുകൾ അല്ലെങ്കിൽ അവസ്ഥകൾ എന്നിവ ഉള്ള രോഗികളെ ചികിത്സിക്കുന്നു. ഈ രോഗികളെ ചികിത്സിക്കുന്നതിൽ, ഫിസിയോട്രിസ്റ്റുകൾ വിവിധ മേഖലയിലെ തെറാപ്പിസ്റ്റുകൾ, നഴ്സുമാർ, സൈക്കോളജിസ്റ്റുകൾ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ ഒരു ഇന്റർ ഡിസിപ്ലിനറി ടീമിനെ നയിക്കുന്നു. ഔട്ട്‌പേഷ്യന്റ് ക്രമീകരണങ്ങളിൽ, പേശികൾക്കും സന്ധികൾക്കും പരിക്കുകൾ, വേദന, ഉണങ്ങാത്ത മുറിവുകൾ, മറ്റ് പ്രവർത്തനരഹിതമായ അവസ്ഥകൾ എന്നിവയുള്ള രോഗികളെ ഫിസിയാട്രിസ്റ്റുകൾ ചികിത്സിക്കുന്നു. വേദനയുടെ ചികിത്സ എന്ന നിലയിൽ, ആവശ്യമെങ്കിൽ സന്ധികളിലോ പേശികളിലോ കുത്തിവയ്പ്പ് നടത്താൻ ഫിസിയാട്രിസ്റ്റുകൾക്ക് പരിശീലനം നൽകുന്നു. നാഡീ ചാലക പഠനത്തിലും ഇലക്ട്രോമയോഗ്രഫിയിലും ഫിസിയാട്രിസ്റ്റുകൾക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.[3] ചരിത്രം20-ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, രണ്ട് അനൗദ്യോഗിക സ്പെഷ്യാലിറ്റികൾ, ഫിസിക്കൽ മെഡിസിൻ, റീഹാബിലിറ്റേഷൻ മെഡിസിൻ എന്നിവ വെവ്വേറെയായി വികസിച്ചുവന്നു, എന്നാൽ പ്രായോഗികമായി രണ്ടുപേരും സമാനമായ രോഗികളെ ചികിത്സിക്കുന്നവരായിരുന്നു. ഫ്രാങ്ക് എച്ച്. ക്രൂസൻ ഫിസിക്കൽ മെഡിസിനിലെ ഒരു പ്രധാന ശാസ്ത്രജ്ഞനാണ്, അദ്ദേഹം ടെമ്പിൾ യൂണിവേഴ്സിറ്റിയിലും തുടർന്ന് മയോ ക്ലിനിക്കിലും ഹൈഡ്രോതെറാപ്പി, ഹൈപ്പർബാറിക് ഓക്സിജൻ തുടങ്ങിയ ഫിസിക്കൽ ഏജന്റുമാരുടെ ഉപയോഗത്തിന് ഊന്നൽ നൽകി, 1938-ൽ ഫിസിയാട്രി എന്ന പദം ഉപയോഗിച്ചതും അദ്ദേഹമാണ്. രണ്ട് ലോകമഹായുദ്ധസമയത്തും പരിക്കേറ്റ സൈനികരുടെയും തൊഴിലാളികളുടെയും ചികിത്സയിൽ റീഹാബിലറ്റേഷൻ മെഡിസിൻ പ്രാധാന്യം നേടി. മിസോറിയിൽ നിന്നുള്ള ഇന്റേണൽ മെഡിസിൻ ഫിസിഷ്യനായ ഹോവാർഡ് എ. റസ്ക് രണ്ടാം ലോകമഹായുദ്ധസമയത്ത് വ്യോമസേനയെ പുനരധിവസിപ്പിക്കാൻ നിയോഗിക്കപ്പെട്ടതിന് ശേഷം റീഹാബിലറ്റേഷൻ മെഡിസിന്റെ തുടക്കക്കാരനായി. 1944-ൽ, മനുഷ്യസ്‌നേഹിയായ ബെർണാഡ് ബറൂക്ക് നിയോഗിച്ച ബറൂക്ക് കമ്മിറ്റി, രണ്ട് മേഖലകളുടെ സംയോജനമായി സ്പെഷ്യാലിറ്റിയെ നിർവചിക്കുകയും ഔദ്യോഗിക മെഡിക്കൽ സ്പെഷ്യാലിറ്റിയായി അംഗീകരിക്കുന്നതിനുള്ള ചട്ടക്കൂട് സ്ഥാപിക്കുകയും ചെയ്തു. രാജ്യത്തുടനീളം പരിശീലന, ഗവേഷണ പരിപാടികൾ സ്ഥാപിക്കുന്നതിനുള്ള ഫണ്ടും കമ്മിറ്റി വിതരണം ചെയ്തു. അമേരിക്കൻ ഐക്യനാടുകളിൽ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എന്നറിയപ്പെടുന്ന ഈ സ്പെഷ്യാലിറ്റി ഔദ്യോഗികമായി സ്ഥാപിതമായത് 1947-ൽ അമേരിക്കൻ ബോർഡ് ഓഫ് മെഡിക്കൽ സ്പെഷ്യാലിറ്റിയുടെ അധികാരത്തിന് കീഴിൽ ഒരു സ്വതന്ത്ര ഫിസിക്കൽ മെഡിസിൻ ബോർഡ് സ്ഥാപിതമായപ്പോഴാണ്. 1949-ൽ, ഡോ. റസ്‌കിന്റെയും മറ്റുള്ളവരുടെയും നിർബന്ധപ്രകാരം, ഈ സ്പെഷ്യാലിറ്റിയിൽ റീഹാബിലറ്റേഷൻ മെഡിസിൻ കൂടി ഉൾപ്പെടുത്തുകയും അതിന്റെ പേര് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എന്നാക്കി മാറ്റുകയും ചെയ്തു.[4][5] ചികിത്സഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ചികിത്സയുടെയും പ്രധാന ലക്ഷ്യം ഒരു വ്യക്തിയുടെ പരിമിതികളിൽ നിന്നുകൊണ്ട് തന്നെ അദ്ദേഹത്തെ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുക എന്നതാണ്. ചികിത്സ ഇല്ലാത്ത അവസ്ഥകളിൽ രോഗിയുടെ ദൈനംദിന കാര്യങ്ങള് ചെയ്യുന്നതിനുളള മറ്റ് രീതികൾ കൂടി പരിഗണിക്കുന്നു. രോഗികളുടെ പരിചരണം ഏകോപിപ്പിക്കുന്നതിന് വിട്ടുമാറാത്ത അവസ്ഥകളുള്ള രോഗികളോടുള്ള ഒരു ടീം സമീപനം ആവശ്യമാണ്. പുനരധിവാസത്തിനായി ഫെസിലിറ്റേറ്റർമാർ, ടീം ലീഡർമാർ, മെഡിക്കൽ വിദഗ്ധർ എന്നിങ്ങനെ പ്രവർത്തിക്കുന്ന ഈ മേഖലയിലെ സ്പെഷ്യലിസ്റ്റുകളാണ് സമഗ്രമായ പുനരധിവാസം നൽകുന്നത്. ഒരു ഫിസിയാട്രിസ്റ്റിന് ഒരു രോഗിയുടെ അവസ്ഥയെക്കുറിച്ച് മെഡിക്കൽ അറിവ് ഉണ്ടായിരിക്കണം മാത്രമല്ല, അവർക്ക് അതിന്റെ ചികിത്സാ രീതികളെ കുറിച്ചുള്ള പ്രായോഗിക അറിവും ഉണ്ടായിരിക്കണം. ഏത് തരത്തിലുള്ള വീൽചെയറാണ് രോഗിക്ക് ഏറ്റവും അനുയോജ്യം, ഏത് തരത്തിലുള്ള പ്രോസ്തെറ്റിക് ആണ് ഏറ്റവും അനുയോജ്യം, അവരുടെ നിലവിലെ വീടിന്റെ ലേഔട്ട് അവരുടെ വൈകല്യത്തെ നന്നായി ഉൾക്കൊള്ളുന്നുണ്ടോ, കൂടാതെ രോഗികൾക്ക് ഉണ്ടാകാവുന്ന മറ്റ് ദൈനംദിന സങ്കീർണതകൾ എന്നിവ പോലുള്ള പ്രശ്നങ്ങൾ ഫീസിയാട്രിസ്റ്റ് പരിഗണിക്കേണ്ടതാണ്.[3] പരിശീലനംയുണൈറ്റഡ് സ്റ്റേറ്റ്സിൽ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ റെസിഡൻസി പരിശീലനം നാല് വർഷമാണ്. അക്രഡിറ്റേഷൻ കൗൺസിൽ ഫോർ ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷന്റെ അംഗീകാരമുള്ള 83 പ്രോഗ്രാമുകൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ 28 സംസ്ഥാനങ്ങളിലായി ഉണ്ട്.[6] ഉപസ്പെഷ്യാലിറ്റികൾഏഴ് അംഗീകൃത ഉപ-സ്പെഷ്യലൈസേഷനുകൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു:[7]
ഫീൽഡിലെ മറ്റ് അംഗീകൃതമല്ലാത്ത സബ്‌സ്പെഷ്യാലിറ്റികൾക്കുള്ള ഫെലോഷിപ്പ് പരിശീലനത്തിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:[8]
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia