ഫിൻലൻറിലെ വിദ്യാഭ്യാസം
ഫിൻലാൻറ് വിദ്യാഭ്യാസം ലോകത്ത് പ്രശസ്തമാണ്. മുഴുവൻ സ്കൂൾ വിദ്യാർഥികൾക്കും ഭക്ഷണം സൗജന്യമായി നൽകൽ ഇവിടത്തെ രീതികളിലൊന്നാണ്.മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്കും പിഞ്ചു ശിശുക്കൾക്കും ഡെകെയർ സൗകര്യം, സ്കൂൾ വിദ്യാഭ്യാസം തുടങ്ങും മുമ്പുള്ള ഒരു വർഷത്തെ പ്രീ സ്കൂ( അല്ലെങ്കിൽ ആറ് വയസ്സായ കുട്ടികൾക്ക് കിൻറർഗാർട്ടൻ സൗകര്യം) ഒമ്പത് വർഷം നീളുന്ന നിർബന്ധിതമായ സ്കൂൾ( ഏഴ് വയസ്സ് മുതൽ 16 വയസ്സ് വരെ) അക്കാദമികമോ തൊഴിലധിഷ്ഠിതമോ ആയ നിർബന്ധിതമായ പോസ്റ്റ് സെക്കണ്ടറി (പ്ലസ്ടുവിന് തുല്യം), ഉന്നത വിദ്യാഭ്യാസം ( സർവകലാശാല) മുതിർന്നവർക്കുള്ള (തുടർ വിദ്യാഭ്യാസം)വിദ്യാഭ്യാസം എന്നിങ്ങനെയാണ് പ്രവർത്തിക്കുന്നത്. പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലാണ് ഇവിടത്തെ വിദ്യാഭ്യാസ സബ്രദായം പ്രവർത്തിക്കുന്നത്.[3] [3] 9 വർഷത്തെ പഠനത്തിന് ശേഷം അതായത് പതിനാറാമത്തെ വയസ്സിൽ അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കി വിദ്യാർഥികൾ അവരുടെ അക്കാദമിക വിദ്യാഭ്യാസത്തിലേക്കോ (ലുക്യോ) തൊഴിലധിഷ്ഠിത കോഴ്സോ(അമ്മട്ടിക്കോലു)കോഴ്സുകളിലേക്ക് ചേരുന്നു.മൂന്ന് വർഷമാണ് ഇതിൻറെ കാലാവധി.ഈ ഘട്ടത്തിൽ മൂന്നാംഘട്ട പഠനത്തിലേക്ക് യോഗ്യത നേടുന്നു.മൂന്നാം ഘട്ട വിദ്യാഭ്യാസമെന്നത് സർവകലാശാലയിലേക്കോ പോളിടെക്നിക്കിലോക്കോ ( യൂനിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസ്) പ്രവേശിക്കുന്നു. സാധാരണയായി സർവകലാശാല ബിരുദമുള്ളവർക്കാണ് ബിരുദാനന്തര കോഴ്സുകളിലേക്ക് പ്രവേശനമുള്ളത്.രാജ്യത്ത് 17 സർവകലാശാലകളും 27 അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റികളുമാണുള്ളത്. 2006ലെ കണക്കുകൾ പ്രകാരം 2008 ലെ യുഎൻ, മാനവ വികസന സൂചിക പ്രകാരം ഫിൻലാൻറ് ആണ് ലോകത്ത് വിദ്യാഭ്യാസ സൂചികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 0.993 ആണ് പ്രസ്തുത നമ്പർ.ഡെൻമാർക്ക്, ഓസ്ട്രേലിയ, ന്യൂസിലാൻറ് എന്നീ രാജ്യങ്ങൾ തൊട്ടുപിറകെ ഇടം നേടിയവയാണ്.സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സബ്രദായം, ഉന്നത ശേഷിയുള്ള അധ്യാപകർ,സ്കൂളുകളുടെ പരാമാധികാരം എന്നിവ ഇവിടത്തെ വിദ്യാഭ്യാസത്തിൻറെ എടുത്തുപറയേണ്ട കാര്യങ്ങളാണ്.[4] പിസ ടെസ്റ്റിലും ഉന്നത ശ്രേണിയിലാണ് ഫിൻലാൻറ്.ലോക നിലവാരവുമായി വിദ്യാർഥികളുടെ അറിവ് പരിശോധിക്കുന്ന പരീക്ഷയാണ് പിസ. 2012 മുതൽ ഇതിൽ നേരിയ വ്യത്യാസം സംഭവിക്കുന്നുണ്ടെങ്കിലും വായനയുടെ കാര്യത്തിൽ ആറാം സ്ഥാനത്തും ഗണിതശാസ്ത്ര റാങ്കിംഗിൽ പന്ത്രണ്ടാം സ്ഥാനത്തും ശാസ്ത്രത്തിൽ അഞ്ചാം സ്ഥാനത്തുമാണുള്ളത്.അതെസമയം 2003ലെ പിസ ഫലപ്രകാരം സയൻസിലും വായനയിലും ഒന്നാം സ്ഥാനത്തും ഗണിതത്തിൽ രണ്ടാം സ്ഥാനത്തുമായിരുന്നു.ലോക സാമ്പത്തിക ഫോറത്തിൻറെ റാങ്കിങ്ങിലും ഫിൻലാൻറ് വിദ്യാഭ്യാസം ഒന്നാം സ്ഥാനത്താണ്.[5][6] [7]ജിർകി കാറ്റനൈൻ, അലക്സാണ്ടർ സറ്റബ്, ജുഹാ സിപില എന്നിവർ 2011-2018 വരയെുള്ള കാലയളവിൽ €1.5 ബില്യൺ ആണ് ഇവിടത്തെ വിദ്യാഭ്യാസത്തിനായിചിലവഴിച്ചത്. അവലംബം
|
Portal di Ensiklopedia Dunia