ഫിഫ ലോകകപ്പിന്റെ ഇരുപതാമത് പതിപ്പാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ 2014 . 2014 ജൂൺ 12 മുതൽ ജൂലൈ 13 വരെ ബ്രസീലിലാണ് മത്സരങ്ങൾ നടന്നത്. ഫൈനലിൽ അർജന്റീനയെ1-0 -ത്തിനു തോൽപ്പിച്ച ജർമ്മനി ജേതാക്കളായി.
1950-ലെ ലോകകപ്പിനു ആതിഥ്യമരുളിയശേഷം രണ്ടാം തവണയാണ് ബ്രസീൽ ലോകകപ്പ് ഫുട്ബോളിനു വേദിയാകുന്നത്. 2 തവണ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന അഞ്ചാമത്തെ രാജ്യമാണ് ബ്രസീൽ. മെക്സിക്കോ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി എന്നിവയാണ് മറ്റു 4 രാജ്യങ്ങൾ. 1978-ൽ അർജന്റീനയിൽ നടന്ന ലോകകപ്പിനു ശേഷം ആദ്യമായാണ് തെക്കേ അമേരിക്കയിൽ ലോകകപ്പ് നടക്കുന്നത്. ഇതാദ്യമായാണ് യൂറോപ്പിനു വെളിയിൽ തുടർച്ചയായി 2 ലോകകപ്പുകൾ നടക്കുന്നത്. ലോകകപ്പ് മത്സരങ്ങളിൽ ആദ്യമായി ഗോൾ ലൈൻ സാങ്കേതികവിദ്യ, ഫ്രീ കിക്കിനായി അപ്രത്യക്ഷമാകുന്ന പത എന്നിവ ഉപയോഗിക്കപ്പെട്ടു.[5]
1930 മുതലുള്ള ലോകകപ്പ് ചരിത്രത്തിലെ എല്ലാ ജേതാക്കളും -(ബ്രസീൽ,ഇറ്റലി,ജെർമനി,ഉറുഗ്വായ്,അർജന്റീന,സ്പെയിൻ,ഇംഗ്ലണ്ട്,ഫ്രാൻസ്) - ഈ ലോകകപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. തെക്കേ അമേരിക്കയിൽ മുൻപു നടന്ന നാലു ലോകകപ്പുകളിലും തെക്കേ അമേരിക്കയിൽ നിന്നുള്ള ടീമുകളാണ് ജേതാക്കളായതെങ്കിലും, 2014-ൽ അർജന്റീനയെ ഫൈനലിൽ തോൽപ്പിച്ച ജർമ്മനി തെക്കേ അമേരിക്കയിൽ നടന്ന ലോകകപ്പ് നേടുന്ന ആദ്യ യൂറോപ്പ്യൻ ടീം ആയി.[6]
ഭാഗ്യചിഹ്നം
ഫുട്ബോൾ ലോകകപ്പ് 2014ന്റെ ഭാഗ്യചിഹ്നം, ഫ്യൂലേകോ
2012 സെപ്റ്റംബർ 17നാണ് ഭാഗ്യചിഹ്നം ഔദ്യോഗികമായി അവതരിപ്പിച്ചത്. ഫ്യൂലേകോ എന്നാണ് ഭാഗ്യചിഹ്നത്തിന്റെ പേര്. ഉറുമ്പ് തീനി വിഭാഗത്തിൽപ്പെട്ട ആർമെഡില്ലോ എന്ന ജീവിയാണിത് (ഈ ജീവി വംശനാശ ഭീഷണി നേരിടുകയാണ്). ശത്രുക്കളെ കാണുമ്പോൾ ആർമെഡില്ലോ പന്ത് പോലെ ചുരുങ്ങാറുണ്ട്. ബ്രസീൽ ജേഴ്സിയുടെ നിറമായ മഞ്ഞ തന്നെയാണ് ഭാഗ്യചിഹ്നത്തിനും നൽകിയിരിക്കുന്നത്. മുൻ ബ്രസീലിയൻ താരവും ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയിൽ അംഗവുമായ റൊണാൾഡോയാണ് ഭാഗ്യചിഹ്നം അവതരിപ്പിച്ചത്.[7]
2012 നവംബർ 26നാണ് ഭാഗ്യചിഹ്നത്തിന്റെ പേര് തിരഞ്ഞെടുത്തത്. ഓൺലൈൻ വോട്ടെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.
യോഗ്യത
യൂറോപ്പിൽ നിന്ന് 53 ഉം തെക്കേ അമേരിക്കയിൽ നിന്ന് 9 ഉം ആഫ്രിക്കയിൽ നിന്ന് 52 ഉം ഏഷ്യയിൽ നിന്ന് 43 ഉം വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയൻ രാഷ്ട്രങ്ങൾ എന്നിവടങ്ങളിൽ നിന്ന് 35 ഉം ഓഷ്യാനിയയിൽ നിന്ന് 11 ഉം ടീമുകളാണ് യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്.
യോഗ്യത നേടിയ ടീമുകൾ
താഴെപ്പറയുന്ന 32 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 2013 ഒക്ടോബറിലെ ഫിഫ റാങ്കിങ് വലയത്തിൽ നല്കിയിരിക്കുന്നു.
ശേഷി: 42,968 (പുതിയ സ്റ്റേഡിയം) നിർമ്മാണ പുരോഗതി: 87%[11]
ശേഷി: 42,374 (പുതിയ സ്റ്റേഡിയം) നിർമ്മാണ പുരോഗതി: 92.83%[11]
ശേഷി: 42,086 (പുതിയ സ്റ്റേഡിയം) നിർമ്മാണ പുരോഗതി: 97%[11]
ശേഷി: 43,981[15] (പുതുക്കിയത്) നിർമ്മാണ പുരോഗതി: 85.5%[11]
മത്സരങ്ങൾ
ഗ്രൂപ്പ് തലം
ഗ്രൂപ്പ് ജേതാക്കളും രണ്ടാം സ്ഥാനക്കാരും റൗണ്ട് ഓഫ് 16-ലേക്ക് കളിക്കാൻ യോഗ്യത നേടും.[16] The ranking of each team in each group will be determined as follows:
points obtained in all group matches;
goal difference in all group matches;
number of goals scored in all group matches;
If two or more teams are equal on the basis of the above three criteria, their
rankings will be determined as follows:
points obtained in the group matches between the teams concerned;
goal difference in the group matches between the teams concerned;
number of goals scored in the group matches between the teams concerned;
നോക്കൗട്ട് തലത്തിൽ, നിശ്ചിത സമയത്തിൽ ഒരു മത്സരം സമനിലയിൽ കലാശിക്കുകയാണെങ്കിൽ, അധികസമയം അനുവദിക്കും. പതിനഞ്ച് മിനിട്ട് വീതമുള്ള രണ്ട് അവസരങ്ങൾ ഇങ്ങനെ നൽകും. ഇതിനു ശേഷവും സമനില നിലനിൽക്കുകയാണെങ്കിൽ, പെനാൽറ്റി കിക്കുകളിലൂടെ വിജയിയെ തിരഞ്ഞെടുക്കും.[16]