ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ
ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ (ഫ്രഞ്ച്:Fédération Cynologique Internationale) (ഇംഗ്ലീഷ്:World canine federation) കെന്നൽ ക്ലബ്ബുകളുടെ അന്താരാഷ്ട സംഘടനയാണ്. 1911 ജർമ്മനി,ഫ്രാൻസ്,ബെൽജിയം,നെതർലാൻഡ്സ് എന്നീ രാജ്യങൾ ചേർന്നാണിത് സ്ഥാപിച്ചത്. ബെൽജിയത്തിലെ തുയിൻ എന്ന സ്ഥലത്താണ് എഫ്.സി.ഐയുടെ കേന്ദ്രം. ചരിത്രംഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ 1911ൽ ജർമ്മനി, ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്സ് എന്നീ രാഷ്ടങ്ങൾ ചേർന്ന് സ്ഥാപിച്ചു. ഒന്നാം ലോകമഹായുദ്ധത്തോടുകൂടി അത് ഇല്ലാതായി. പിന്നീട് 1921ൽ ഫ്രാൻസിലെ ദേശീയ കെന്നൽ ക്ലബ്ബും(The Société Centrale Canine de France) ബെൽജിയത്തിലെ ദേശീയ കെന്നൽ ക്ലബ്ബും (Société Royale Saint-Hubert) ചേർന്നാണ് എഫ്.സി.ഐ പുനരുജ്ജീവിപ്പിച്ചത്. പ്രധാന വസ്തുതകൾ2008 മെയ് മാസത്തിൽ കണക്കാക്കിയതനുസരിച്ച് ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെയിൽ 86 അംഗരാഷ്ടങ്ങളുണ്ട്.[1] ഓരോ അംഗരാഷ്ടവും അതിന്റെ ബ്രീഡ് ക്ലബ്ബുകളും സ്റ്റഡ് പുസ്തകങ്ങളും നിയന്ത്രണത്തിൽ വെക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. വിധികർത്താക്കളെ പരിശീലിപ്പിക്കുന്നതും അംഗരാഷ്ടങ്ങളുടെ ചുമതലയാണ്. ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ അന്തർദേശീയതലത്തിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു. വിധികർത്താക്കൾക്കും നായ്ക്കളുടെ പെഡിഗ്രിക്കും അന്തർദേശീയതലത്തിൽ അംഗീകാരം നൽകുന്നതും ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ ആണ്.[2] ഇതിനു പുറമേ ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ ലോക നായ് പ്രദർശനവും(World Dog Show) മറ്റ് അന്തർദേശീയ നായ് പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. നിലവിൽ FCI 356 ഇനങ്ങളെ അംഗീകരിച്ചിട്ടുണ്ടു്, ഓരോ ഇനവും ഒരു രാജ്യത്തിന്റെ പ്രത്യേക ഇനമായി കണക്കാക്കപ്പെടുന്നു, സാധാരണയായി ആ ഇനം ആദ്യമായി ഉത്ഭവിച്ച രാജ്യത്തെ അടിസ്ഥാനമാക്കിയാണ് ഇതു നിർണയിക്കുന്നത്. ഈ ഇനത്തിന്റെ 'ഉടമയായ' രാജ്യങ്ങൾ, FCIയുടെ സ്റ്റാൻഡേർഡ്‌സ് ആൻഡ് സയന്റിഫിക് കമ്മീഷൻസിന്റെ മേൽനോട്ടത്തിലും സഹകരണത്തിലും, അതത് ഇനത്തിന്റെയും അതിന്റേതായ മാനദണ്ഡത്തിന്റെയും വിശദവിവരണമായ ഇന-മാനദണ്ഡം (breed standard) തയ്യാറാക്കുന്നു. FCI ലോകത്തിലെ ഏറ്റവും വലിയ കെന്നൽ ക്ലബ്ബ് ആയി കണക്കാക്കപ്പെടുന്നു. എന്നാൽ ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും, ഈ മേഖലകളിലെ രാജ്യങ്ങളിൽ ദേശീയ കെന്നൽ ക്ലബ്ബുകളോ പ്യൂർബ്രീഡ് രജിസ്ട്രികളോ ഇല്ലാത്തതിനാൽ, പ്രതിനിധാനം കുറവാണ്. യൂറോപ്പിൽ FCI യിൽ പ്രതിനിധാനം ചെയ്യപ്പെടാത്ത രാജ്യങ്ങൾ UK, കോസൊവോ, ബൾഗേറിയ, എന്നിവ മാത്രമാണ്. അതുപോലെ, അമേരിക്കകളിൽ യുണൈറ്റഡ് സ്റ്റേറ്റ്സും (USA) കാനഡയും മാത്രമാണ് അംഗങ്ങളല്ലാത്തത്. ജനുസ്സുകൾഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ നായ് ജനുസ്സുകളെ 10 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഉപയോഗത്തിനെയും ആകാരത്തിനെയും ഒക്കെ അടിസ്ഥാനമാക്കിയാണ് ഈ തരം തിരിവ്.
അവലംബം
|
Portal di Ensiklopedia Dunia