അമേരിക്കയുടെ കുറ്റാന്വേഷണ ഏജൻസിയാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അഥവാ എഫ്.ബി.ഐ. 200 ഓളം വിഭാഗങ്ങളിലുള്ള ഫെഡറൽ കുറ്റങ്ങളുടെ മേൽ എഫ്.ബി.ഐ.ക്ക് നിയമനടപടിക്ക് അധികാരമുണ്ട്.[2] ഈ സംഘടനയുടെ പേരിന്റെ ചുരുക്കരൂപത്തിലെ അക്ഷരങ്ങൾ ഉപയോഗിച്ച് തുടങ്ങുന്ന ഫിഡിലിറ്റി, ബ്രേവറി, ഇന്റഗ്രിറ്റി (Fidelity, Bravery, Integrity) എന്നതാണ് എഫ്.ബി.ഐ.യുടെ മുദ്രാവാക്യം.
വാഷിങ്ടണ്ണിലെ ജെ. എഡ്ഗാർ ഹൂവർ കെട്ടിടത്തിലാണ് എഫ്ബിഐയുടെ ആസ്ഥാനം. എല്ലാ പ്രധാന നഗരങ്ങളിലുമായി 56 ഫീൽഡ് ഓഫീസുകളും ചെറിയ പട്ടണങ്ങളിലും മറ്റുമായി 400 ഓഫീസുകളും എഫ്.ബി.ഐ.ക്കുണ്ട്. ലോകത്തെമ്പാടുമുള്ള യു.എസ്. എംബസിയുടെ കീഴിൽ ലീഗൽ അറ്റാചെസ് (legal attachés) എന്ന പേരിലറിയപ്പെടുന്ന അന്താരാഷ്ട്ര കാര്യാലയങ്ങളും അവർക്കുണ്ട്.
ദൗത്യവും ആനുപൂർവ്വവും
ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ഇപ്പോഴത്തെ പ്രധാന പ്രവർത്തന ദൗത്യങ്ങൾ താഴെപ്പറയുന്നവയാണ്.
അമേരിക്കയെ ഭീകര ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുക.
അമേരിക്കയിൽ വിദേശ ശക്തികളുടെ ചാരപ്രവർത്തനങ്ങൾ തടയുക.
അമേരിക്കയെ സൈബർ ആക്രമണങ്ങളിൽ നിന്നും ആധുനിക സാങ്കേതിക കുറ്റകൃത്യങ്ങളിൽ നിന്നും തടയുക.
പൊതുസമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള അഴിമതികൾ ഇല്ലാതാക്കുക.
Charles, Douglas M. (2007). J. Edgar Hoover and the Anti-interventionists: FBI Political Surveillance and the Rise of the Domestic Security State, 1939–1945. Columbus, Ohio: The Ohio State University Press. ISBN0814210619. {{cite book}}: Cite has empty unknown parameter: |coauthors= (help)