ഫെയറി ക്വീൻ എക്സ്പ്രെസ്
ഫെയറി ക്വീൻ എക്സ്പ്രെസിനെ ഈസ്റ്റ് ഇൻഡ്യൻ റെയിൽവേ 22 ക്ലാസ്സ് എന്നാണറിയപ്പെടുന്നത്.1855-ൽ നിർമ്മിച്ച ആവിയെഞ്ചിനുള്ള തീവണ്ടിയാണിത്. റിവാരി റെയിൽവേ ഹെറിറ്റേജ് മ്യൂസിയത്തിലാണിത് കിടക്കുന്നത്. [1]ഡൽഹിയിൽ നിന്ന് രാജസ്ഥാനിലെ ആൽവാറിലേക്ക് ഇത് വിനോദ സർവീസ് നടത്തുന്നു. റിവാരി നഗരത്തിൽനിന്ന് ഓരോ മാസവും രണ്ടാം ശനിയാഴ്ചയാണ് സർവീസ് നടത്തുന്നത്. 2017-ലെ അവസാനത്തെ സർവീസ് നടത്തിയത് ഫെബ്രുവരി 11-ന് ആയിരുന്നു. [2]അടുത്ത പ്രവർത്തനം ആരംഭിക്കുന്നത് ഒക്ടോംബർ 14-ൽ തുടങ്ങി ഏപ്രിൽ 2018 വരെ ഇത് തുടരും.[3] സർവീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും പഴയ ആവിയെഞ്ചിൻ തീവണ്ടിയായ ഫെയറി ക്വീൻ 1998-ലെ ഗിന്നസ്ബുക്കിലെ പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്.[4]ഇത് നിർമ്മിച്ചത് 1855-ൽ ഇംഗ്ലണ്ടിലെ കിറ്റ്സൺ, തോംസൺ ആൻഡ് ഹെവിറ്റ്സൺ അറ്റ് ലീഡ്സ് ആണ്. ഇതിന്റെ ഉടമസ്ഥാവകാശം ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കായിരുന്നു. അവർ ഇതിനെ സർവീസിനായി വെസ്റ്റ്ബംഗാളിലെ കൽക്കട്ടയിൽ എത്തിയ്ക്കുകയായിരുന്നു. ഈ തീവണ്ടിയിൽ 60 യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിയ്ക്കുന്നു.[5] അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia