ഫെർണാണ്ടോ അലോൺസോ
സ്പാനിഷ് ഫോർമുല വൺ ഡ്രൈവറാണ് ഫെർണാണ്ടോ അലോൺസോ (ജനനം: 29 ജൂലൈ 1981[2] ). 2005-ലെയും 2006-ലേയും ഫോർമുല വൺ സീസണിൽ റെനോൾട്ട് ടീമിന് വേണ്ടി മത്സരിച്ച അദേഹം ലോകചാമ്പ്യനായിരുന്നു. നിലവിൽ ഇറ്റാലിയൻ ടീമായ ഫെറാറിയേയാണ് പ്രധിനിധീകരിക്കുന്നത്. 2010, 2012 സീസണുകളിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി. മൂന്നാമത്തെ വയസ്സിൽ അലോൻസോ കാർട്ടിംഗ് രംഗത്ത് അരങ്ങേറി. 1994 മുതൽ 1997 വരെയുള്ള കാലഘട്ടത്തിൽ തുടർച്ചയായി മൂന്ന് കാർട്ടിംഗ് കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. 1996-ൽ ലോക കാർട്ടിംഗ് കിരീടം സ്വന്തമാക്കി. 2001-ൽ അലോൻസോ ഫോർമുല വൺ മൽസരങ്ങളിൽ പങ്കെടുത്തു തുടങ്ങി. മിനാർഡി ആയിരുന്നു ആദ്യ ടീം. അടുത്ത വർഷം ഒരു ടെസ്റ്റ് ഡ്രൈവറായി റെനോൾട്ട് ടീമിൽ ഇടം നേടി. 2003- ൽ അലോൻസോ റെനോൾട്ടിലെ രണ്ടു പ്രധാന ഡ്രൈവർമാരിൽ ഒരാളായി മാറി. 2005 സെപ്റ്റംബർ 25ന് (പ്രായം: 24 വയസ്സ് 58 ദിവസം) ഫോർമുല വൺ ഡ്രൈവർമാർക്കുള്ള ലോക കിരീടം സ്വന്താക്കിയ അദ്ദേഹം ആ സമയത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ ആയിരുന്നു. അടുത്ത വർഷം കിരീടം നിലനിർത്തിയ അലോൻസോ ആ സമയത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ട ലോക ചാമ്പ്യൻ ആയിത്തീർന്നു. 2007-ൽ മക്ലാരൻ ടീമിൽ ചേർന്ന അലോൻസോ, 2008, 2009 സീസണുകളിൽ റെനോൾട്ട് ടീമിലേക്ക് മടങ്ങി. 2010ൽ സ്കുഡേറിയ ഫെറാറി ടീമിൽ ചേർന്നു..[3][4] അവലംബം
|
Portal di Ensiklopedia Dunia