ഫേവ തടാകം
നേപ്പാളിലെ പൊഖാറ പട്ടണത്തിന് തെക്ക് ഭാഗത്തായി സാരംഗ്കോട്ട്, കാസ്കികോട്ട് മലനിരകളോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ശുദ്ധജലതടാകമാണ് ഫേവ തടാകം (Phewa lake).[1] നേപ്പാളിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണിത്.[2] സമുദ്രനിരപ്പിൽ നിന്ന് 742 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഫേവാ തടാകം ഏതാണ്ട് 4.43 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു.[3] ശരാശരി ആഴം 8.6 മീറ്ററാണെങ്കിലും ചില ഭാഗങ്ങളിൽ 24 മീറ്റർ വരെ ആഴമുണ്ട്.[4] ഫേവ തടാകത്തിന് ഏകദേശം 43000000 ഘനമീറ്റർ ജലം ഉൾക്കൊള്ളുവാൻ ശേഷിയുണ്ട്.[5] തടാകത്തിന്റെ മധ്യഭാഗത്തുള്ള ഒരു ദ്വീപിൽ ദുർഗ്ഗാദേവിയെ ആരാധിക്കുന്ന താൽബാരാഹി ക്ഷേത്രം സ്ഥിതിചെയ്യുന്നു.[6] അന്നപൂർണ, ധവളഗിരി മാഛാപ്പുച്ഛ്രേ പർവ്വതനിരകളുടെ പ്രതിബിംബം തടാകോപരിതലത്തിൽ രൂപംകൊള്ളുന്നത് മനോഹരമായ കാഴ്ചയാണ്.[7] [8] ഫേവാ തടാകവും താൽബാരാഹി ക്ഷേത്രവും സന്ദർശിക്കുവാൻ ധാരാളം വിനോദസഞ്ചാരികൾ ഇവിടെയെത്താറുണ്ട്. ചിത്രശാല
അവലംബം
പുറം കണ്ണികൾPhewa Lake എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia