ഫൈബ്രോസിസ്റ്റിക് ബ്രെസ്റ്റ് ചേയ്ഞ്ചസ്
സ്തനങ്ങളിൽ വേദന, ബ്രെസ്റ്റ് സിസ്റ്റുകൾ, ബ്രെസ്റ്റ് മാസ്സ് എന്നിവ ഉണ്ടാകാവുന്ന ഒരു അവസ്ഥയാണ് ഫൈബ്രോസിസ്റ്റിക് ബ്രെസ്റ്റ് ചേയ്ഞ്ചസ്.[1] സ്തനങ്ങളെ "കട്ടിയായ" അല്ലെങ്കിൽ "പിട്ടുപോലുള്ള" എന്ന് വിശേഷിപ്പിക്കാം.[3] ഹോർമോൺ ഉത്തേജനം മൂലം ആർത്തവചക്രത്തിന്റെ ചില ഭാഗങ്ങളിൽ ലക്ഷണങ്ങൾ വഷളായേക്കാം.[1] ഇവ ക്യാൻസറുമായി ബന്ധമില്ലാത്ത സാധാരണ സ്തന മാറ്റങ്ങളാണ്.[2] റിസ്ക് ഘടകങ്ങളിൽ ആദ്യ ആർത്തവ സമയത്തെ ചെറുപ്രായവും ഒന്നുകിൽ വൈകിയ പ്രായത്തിൽ കുട്ടികളുണ്ടാകുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നത് ഉൾപ്പെടുന്നു.[2] ഇതൊരു രോഗമല്ല, മറിച്ച് സാധാരണ സ്തന മാറ്റങ്ങളെ പ്രതിനിധീകരിക്കുന്നു.[3] രോഗനിർണയത്തിൽ സ്തനാർബുദം ഒഴിവാക്കുന്നത് ഉൾപ്പെടുന്നു.[1] ഫൈബ്രോഡിനോമസ്, ഫൈബ്രോസിസ്, സ്തനത്തിലെ പാപ്പിലോമ എന്നിവയും ഫൈബ്രോസിസ്റ്റിക് മാറ്റങ്ങളിൽ ഉൾപ്പെടുന്നു.[1] മാനേജ്‌മെന്റിൽ ഈ അവസ്ഥയെക്കുറിച്ചുള്ള വിദ്യാഭ്യാസം, നന്നായി യോജിക്കുന്ന ബ്രാ ഉപയോഗിക്കൽ, ആവശ്യമെങ്കിൽ വേദനയ്ക്കുള്ള മരുന്ന് എന്നിവ ഉൾപ്പെട്ടേക്കാം.[1] വേദനയ്ക്ക് ഇടയ്ക്കിടെ ഡാനാസോൾ അല്ലെങ്കിൽ ടാമോക്സിഫെൻ ഉപയോഗിക്കാം.[1] 60% വരെ സ്ത്രീകളെ ബാധിക്കുന്നതായി കണക്കാക്കപ്പെടുന്നു.[3] ഏറ്റവും സാധാരണയായി 30 നും 50 നും ഇടയിൽ പ്രായമുള്ളവരാണ്.[1] അവലംബം
External links
|
Portal di Ensiklopedia Dunia