ഫൈവ് പോയന്റ് സംവൺ - വാട്ട് നോട്ട് ടു ഡു അറ്റ് ഐഐടി
ചേതൻ ഭഗതിന്റെ ആദ്യ നോവലാണു് ഫൈവ് പോയന്റ് സംവൺ- വാട്ട് നോട്ട് ടു ഡു അറ്റ് ഐഐടി. 2004ഇൽ ഇറങ്ങിയ ഇത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില്പനയുള്ള നോവലുകളിൽ ഒന്നാണു് കഥാ തന്തു1991 മുതൽ 1995 വരെ ഉള്ള കാലഘട്ടത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡെൽഹിയിൽ നടക്കുന്നതാണു ഈ കഥ[ക]. ഹരികുമാർ (കഥാകാരൻ), റയാൻ ഒബറോയ്, അലോക് ഗുപ്ത എന്നിവരാണു മുഖ്യ കഥാപാത്രങ്ങൾ. ഐ ഐ ടിയിലെ ഗ്രേഡിങ് സമ്പ്രദായവുമായ് യോജിക്കാൻ പറ്റാതെ ഇവർ കാണിച്ചു കൂട്ടുന്ന വിക്രിയകൾ ഈ നോവലിൽ മനോഹരമായ് അവതരിപ്പിച്ചിരിക്കുന്നു. ചലച്ചിത്രാവിഷ്ക്കാരം2009 ൽ, വിധു വിനോദ് ചോപ്ര നിർമ്മിച്ച് രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത 3 ഇഡിയറ്റ്സ് എന്ന ചലച്ചിത്രം ഈ നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു.അഭിജാത് ജോഷി തിരക്കഥ രചിച്ച ഈ ചിത്രത്തിൽ അമീർഖാൻ, കരീനാ കപൂർ,ആർ. മാധവൻ, ശർമൻ ജോഷി, ബൊമൻ ഇറാനി, ഓമി വൈദ്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ കുറിപ്പുകൾക. ^ കഥാകാരനായ ചേതൻ ഭഗത്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർത്ഥിയായിരുന്നു. അവലംബം |
Portal di Ensiklopedia Dunia