കോമിർനാട്ടി എന്ന ബ്രാൻഡിൽ വിൽക്കപ്പെടുന്ന,[11] എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള കോവിഡ് -19 വാക്സിൻ ആണ്ഫൈസർ-ബയോഎൻടെക് കോവിഡ്-19 വാക്സിൻ. COVID-19 ന് കാരണമാകുന്ന SARS-CoV-2വൈറസ് അണുബാധയിൽ നിന്ന് സംരക്ഷണം നൽകുന്നതിന് 16 വയസും അതിൽ കൂടുതലുമുള്ള ആളുകളിൽ ഇത് ഉപയോഗിക്കുന്നു. ജർമ്മൻ കമ്പനിയായ ബയോ എൻടെക് വാക്സിൻ വികസിപ്പിച്ചെടുത്ത ഈ വാക്സിനിൻ്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ, ലോജിസ്റ്റിക്സ്, നിർമാണം എന്നിവ അമേരിക്കൻ കമ്പനിയായ ഫൈസറാണ് നടത്തുന്നത്. എന്നാൽചൈനയിൽ ബയോ എൻടെക് ചൈന ആസ്ഥാനമായുള്ള ഫൊസുന് ഫാർമയാണ് ഈ വാക്സിനിൻ്റെ വികസനം, മാർക്കറ്റിംഗ്, വിതരണം എന്നിവ നടത്തുന്നത്. അതിനാൽ തന്നെ ചൈനയിൽ ഇത് ഫൊസുന്-ബയോ എൻടെക് കോവിഡ്-19 വാക്സിൻ എന്നാണറിതയപ്പെടുന്നത്.[14][15]
ഇൻട്രാമസ്കുലർ കുത്തിവയ്പ്പാണ് ഇത് നൽകുന്നത്. ന്യൂക്ലിയോസൈഡ് പരിഷ്കരിച്ച എംആർഎൻഎ (മോഡ് ആർഎൻഎ) ഉൾക്കൊള്ളുന്നതാണ് ഇത്, SARS-CoV-2 ന്റെ മുഴുനീള സ്പൈക്ക് പ്രോട്ടീന്റെ പരിവർത്തനം ചെയ്ത രൂപമായ, ഇത് ലിപിഡ് നാനോപാർട്ടിക്കിളുകൾ ആയാണ് ശരീരത്തിൽ കുത്തിവയ്ക്കുന്നത്.[16] മൂന്നാഴ്ച ഇടവേളയിൽ രണ്ട് ഡോസുകൾ ആയാണ് ഇത് കുത്തിവയ്ക്കപ്പെടുന്നത്. [17][18]
2021 മാർച്ച് 30 ലെ കണക്കനുസരിച്ച് 2021ഇൽ 250 കോടിയോളം ഉൽപ്പാദനം നടത്താൻ ഫൈസറും ബയോടെക്കും ലക്ഷ്യമിടുന്നു. ഈ വാക്സിന്റെ വിതരണവും സംഭരണവും ഒരു ലോജിസ്റ്റിക് വെല്ലുവിളിയാണ്, കാരണം ഇത് വളരെ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ടതുണ്ട്.[19] ഇത്തരം അൾട്രാകോൾഡ് സംഭരണം ആവശ്യമില്ലാത്ത തരം വാക്സിനുകളുടെ സാധ്യതകൾ ഫൈസർ പരിശോധിക്കുന്നുണ്ട്.[20]
↑"BioNTech in China alliance with Fosun over potential coronavirus vaccine". Reuters. Retrieved 19 March 2021. BioNTech struck a collaboration deal with Shanghai Fosun Pharmaceutical over the German biotech firm's rights in China to an experimental coronavirus vaccine, the latest gambit in a global race to halt the pandemic.