ഒരു അമേരിക്കൻ ബഹുരാഷ്ട്ര കോർപ്പറേഷനാണ് ഫോർട്ടിനെറ്റ്. കാലിഫോർണിയയിലെ സണ്ണിവെയ്‌ലിലാണ് ഈ കമ്പനിയുടെ ആസ്ഥാനം. സൈബർ സുരക്ഷാ സോഫ്റ്റ്‌വെയറുകൾ, ഉപകരണങ്ങൾ (ഫയർവാൾ, ആന്റി-വൈറസ് തുടങ്ങിയവ) എന്നിവയുടെ നിർമ്മാണത്തിലാണ് ഫോർട്ടിനെറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. റവന്യൂ അടിസ്ഥാനത്തിൽ നാലാമത്തെ വലിയ നെറ്റ്‌വർക്ക് സുരക്ഷാ കമ്പനിയാണ് ഫോർട്ടിനെറ്റ്.
2000-ൽ സഹോദരങ്ങളായ കെൻ, മൈക്കൽ സീ എന്നിവർ ചേർന്നാണ് ഫോർട്ടിനെറ്റ് രൂപീകരിച്ചത്.[3] 2004 $93 മില്യണോളം മൂല്യം വളരുകയും പുതിയ പത്ത് ഫോർട്ടിഗേറ്റ് ഉപകരണങ്ങൾ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ വർഷം പേറ്റന്റ് സംബന്ധിയായ തർക്കത്താൽ ഈ കമ്പനിയും ട്രെന്റ് മൈക്രോ എന്ന മൈക്രോ കമ്പനിയുമായി നിയമപ്രശ്നങ്ങൾ ആരംഭിച്ചു. 2009 പൊതു കമ്പനിയായി മാറുകയും $156 മില്യണായി മൂല്യം ഉയരുകയും ചെയ്തു. വയർലെസ് ആക്സസ് പോയിന്റ്, സാന്റ്ബോക്സിങ്, മെസേജിങ് സുരക്ഷ തുടങ്ങിയ പുതിയ സംവിധാനങ്ങളും 2000-ങ്ങളിൽ ഫോർട്ടിനെറ്റ് അവതരിപ്പിച്ചിട്ടുണ്ട്.
ചരിത്രം
ആരംഭ കാലം
2000-ൽ കാലിഫോർണിയയിലെ സണ്ണിവെയ്‌ലിൽ കെൻ, മൈക്കൽ സീ എന്നീ സഹോദരങ്ങൾ ചേർന്നാണ് ഫോർട്ടിനെറ്റ് സ്ഥാപിച്ചത്.[3] ഫോർട്ടിനെറ്റിന്റെ സ്ഥാപകർ ഇതിനുമുമ്പ് യഥാക്രമം നെറ്റ്സ്ക്രീൻ, സെർവ്ഗേറ്റ് എന്നീ കമ്പനികളിൽ ഉദ്യോഗസ്ഥരായിരുന്നു.[4] രൂപീകരിച്ച സമയം ആപ്ലിഗേഷൻ എന്നാണ് നാമകരണം ചെയ്തതെങ്കിലും പിന്നീട് ആപ്പ്സെക്യൂർ എന്നും തുടർന്ന് ഫോർട്ടിനെറ്റ് എന്നും നാമകരണം ചെയ്യപ്പെട്ടു. ഫോർട്ടിഫൈഡ് നെറ്റവർക്ക്സ് എന്നതിന്റെ ചുരുക്കപ്പേരാണ് ഫോർട്ടിനെറ്റ്.[4] 2 വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം[5] 2002-ലാണ് കമ്പനി തങ്ങളുടെ ആദ്യത്തെ ഉൽപ്പന്നം പുറത്തിറക്കിയത്. [3]
2000 മുതൽ 2003 വരെയുള്ള സ്വകാര്യ നിക്ഷേപങ്ങളാൽ $13 മില്യൺ മൂല്യമുണ്ടായി.[3] 2003 ഓഗസ്റ്റിൽ ഇത് $30 മില്യണായും 2004 മാർച്ചിൽ $50 മില്യണായും ഉയർന്നു.[6] 2002 മുതൽ 2003 വരെയുള്ള സമയങ്ങളിൽ ഫോർട്ടിനെറ്റിന്റെ റവന്യൂ പത്തിരട്ടിയായി ഉയർന്നു.[7] 2003 ഓഗസ്റ്റിൽ ആദ്യത്തെ ചാനൽ പ്രോഗ്രാം ആരംഭിച്ചു.[8] 2003 ഡിസംബറിൽ വെസ്റ്റ്കോൺ കാനഡ എന്ന കമ്പനി ഫോർട്ടിനെറ്റിന്റെ ഉൽപ്പന്നങ്ങളുടെ വിൽപ്പന കാനഡയിൽ ആരംഭിച്ചു. തുടർന്ന് 2004 ഫെബ്രുവരിയിൽ യുണൈറ്റഡ് കിങ്‍ഡത്തിൽ നോർവുഡ് ആദം എന്ന കമ്പനിയും വിൽപ്പന ആരംഭിച്ചു.[3] 2006 ജനുവരിയിൽ "SOC in a BOX" എന്ന പേരിൽ പുനർ വിൽപ്പനയ്ക്കായുള്ള പദ്ധതി ഫോർട്ടിനെറ്റ് ആവിഷ്കരിച്ചിരുന്നു.[3] 2004-ഓടെ കമ്പനി, ഏഷ്യയിലും യൂറോപ്പിലും വടക്കേ അമേരിക്കയിലും ഓഫീസുകൾ ആരംഭിച്ചു. [5]
2005 ഒക്ടോബറിൽ നടന്ന പഠനത്തിലൂടെ ഓപ്പൺനെറ്റ്, ഫോർട്ടിനെറ്റിന്റെ ഉപകരണങ്ങളും സംവിധാനങ്ങളും മ്യാന്മറിൽ ഇന്റർനെറ്റ് സെൻസർഷിപ്പിനായി ഉപയോഗിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. [9][10]
നിയമ പ്രശ്നങ്ങൾ
ജർമനിയിലെ gpl-violations.orgലെ ലിനക്സ് പ്രോഗ്രാമർ, ഗ്നു ജനറൽ പബ്ലിക് ലൈസൻസിലുള്ള ലിനക്സ് കേർണലുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് മറച്ചുവയ്ക്കാനായി എൻക്രിപ്ഷൻ ഉപയോഗിച്ചിട്ടുണ്ടെന്നും വാദിച്ച് ഫോർട്ടിനെറ്റിന്റെ യുണൈറ്റഡ് കിങ്ഡത്തിലെ അനുബന്ധ ഓഫീസിനെതിരെ പരാതി നൽകി. ഈ ലൈസൻസിന്റെ വ്യവസ്ഥകൾ പ്രകാരം സോഴ്സ് കോഡ് വെളിപ്പെടുത്തേണ്ടതായിരുന്നു.[11][12] ആ മാസം ഫോർട്ടിനെറ്റ്, ജി.പി.എൽ ലൈസൻസിലുള്ള ഭാഗങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിക്കുകയും തുടർന്ന് ആവശ്യപ്രകാരം കോഡുകളിൽ മാറ്റം വരുത്തി നിയമ പ്രശ്നം അവസാനിപ്പിക്കുകയും ചെയ്തു. [13]
2004 മേയിൽ, ട്രെന്റ് മൈക്രോ എന്ന കമ്പനി ഫോർട്ടിനെറ്റിനെതിരെ പരാതി നൽകിയിരുന്നു. ട്രെന്റ് മൈക്രോയ്ക്ക് പേറ്റന്റുള്ള സംവിധാനങ്ങൾ ഫോർട്ടിനെറ്റിന്റെ ആന്റി-വൈറസ് സംവിധാനത്തിൽ ഉപയോഗിച്ചതിനായിരുന്നു പരാതി.[14] ആ വർഷം ഓഗസ്റ്റിൽ അന്താരാഷ്ട്ര ട്രേഡ് കമ്മീഷൻ ബാധിതമായ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി.[15] വെളിപ്പെടുത്തിയിട്ടില്ലാത്ത വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഫോർട്ടിനെറ്റും ട്രെന്റ് മൈക്രോയും കരാറിലേർപ്പെടുകയും ഫോർട്ടിനെറ്റിന്റെ ആന്റിവൈറസ് ഉൽപ്പന്നങ്ങൾ പരിഷ്കരിച്ചു.[16][17]
ഏതാനും വർഷങ്ങൾക്കു ശേഷം, അന്താരാഷ്ട്ര ട്രേഡ് കമ്മീഷൻ മറ്റൊരു കേസ് സംബന്ധമായ പറഞ്ഞ അഭിപ്രായത്തിൽ, ട്രെന്റ് മൈക്രോയുടെ ബന്ധപ്പെട്ട പേറ്റന്റുകൾ അസാധുവാണെന്ന് പറയുകയുണ്ടായി. 2010 ഡിസംബറിൽ യു.എസ്. പേറ്റന്റ് ആന്റ് ട്രേഡ്മാർക്ക് ഓഫീസ്, ഈ പേറ്റന്റുകൾ അസാധുവാണെന്ന് അറിയിച്ചിതോടെ ഫോർട്ട്നെറ്റ്, ട്രെന്റ് മൈക്രോയ്ക്കെതിരെ പരാതി നൽകിയിരുന്നു. [3][18]
പുരോഗതികൾ
2008ൽ ഫോർട്ട്നെറ്റിലെ ഗവേഷകർ, സാംഗോയുടെ ഒരു ഫെയ്സ്ബുക്ക് വിജെറ്റ് വഴി മൂന്ന് മില്യണോളം ഉപഭോക്താളുടെ ഉപകരണങ്ങളിലേക്ക് മാൽവെയർ അടങ്ങിയിട്ടുള്ള സോഫ്റ്റ്‌വെയറുകൾ ഡൗൺലോഡ് ചെയ്യപ്പെട്ടുവെന്ന് കണ്ടെത്തുകയുണ്ടായി.[19] എന്നാൽ സാംഗോ ഈ പ്രസ്താവന നിരാകരിക്കുകയും ഈ സോഫ്റ്റ്‌വെയർ ഓപ്റ്റ്-ഇൻ ആയിരുന്നുവെന്നും അറിയിച്ചു. [20]
2009 നവംബറിൽ ഫോർട്ടിനെറ്റ്, ഒരു പൊതു കമ്പനിയായി മാറി. 5.8 മില്യണിന്റെ ഭാഗങ്ങൾ വിറ്റഴിച്ച് കമ്പനിയുടെ മൂല്യം $52.4 മില്യണായി ഉയർന്നു. [21]വ്യാപാരത്തിന് ഒരു ദിവസം മുൻപ് ഫോർട്ടിനെറ്റ്, $9 ൽ നിന്നും $12.50ലേക്ക് ഷെയർ വില വർധിപ്പിച്ചിരുന്നു. സമ്പത്തിൽ $156 ഉയർച്ചയുണ്ടായി. [22]
2010-കൾ
2010ൽ $324 മില്യൺ റവന്യൂ ഫോർട്ടിനെറ്റിന് ഉണ്ടായിരുന്നു.[3] 2010 നവംബറിൽ ഐ.ബി.എം, ഫോർട്ടിനെറ്റിനെ വാങ്ങാൻ തീരുമാനിച്ചിരുന്നുവെന്നും ഫോർട്ടിനെറ്റ് ഇത് നിരാകരിച്ചുവെന്നും ബ്ലൂംബെർഗ് പറയുകയുണ്ടായി.[23][24][25] 2012 ഡിസംബറിൽ XDN എന്ന ആപ് - ഹോസ്റ്റിങ് കമ്പനി വിലയ്ക്കു വാങ്ങിയിരുന്നു. [26]2013-ൽ വെളിപ്പെടുത്തിയിട്ടില്ലാത്ത തുകയ്ക്ക് കൊയോട്ടെ പോയിന്റ് എന്ന ആപ്ലിക്കേഷൻ ഡെലിവറി കമ്പനി വിലയ്ക്കു വാങ്ങി. [27][28]
2017ൽ പുതിയതായി ഫോർട്ടിനെറ്റ് ഫെഡറൽ എന്ന പേരിൽ ഒരു അനുബന്ധ കമ്പനി ഫോർട്ടിനെറ്റ് രൂപീകരിച്ചു. സർക്കാർ ഏജൻസികൾക്കുള്ള സൈബർ സുരക്ഷ ഉൽപ്പന്നങ്ങളിലാണ് ഈ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.[29] അമേരിക്കൻ ഐക്യനാടുകളിലെ ഭരണ വകുപ്പുകളിൽ 15ൽ 12 വകുപ്പുകളും ഫോർട്ടിനെറ്റിന്റെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. [30]
പ്രവർത്തനങ്ങൾ
2005-ൽ ഫോർട്ടിഗാർഡ് എന്ന പേരിൽ ഒരു ഇന്റർനെറ്റ് ഗവേഷണ ടീമും ഫോർട്ടിനെറ്റ് രൂപീകരിച്ചിട്ടുണ്ട്.[31] ഏഷ്യയിൽ നാല് ഗവേഷണ കേന്ദ്രങ്ങളാണ് ഈ ടീമിനുള്ളത്.[32] കൂടാതെ അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലും ഫ്രാൻസിലും ഫോർട്ട്ഗാർഡിന് കേന്ദ്രങ്ങളുണ്ട്. ഐ.ടി. സുരക്ഷാ ക്ലാസുകൾ നൽകുന്ന നെറ്റ്‌വർക്ക് സുരക്ഷാ അക്കാദമിയും ഫോർട്ടിനെറ്റിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.[33]
↑ 3.03.13.23.33.43.53.63.7Hill, Karen (2012). International Directory of Company Histories:Fortinet. Vol. 128. St James Press. pp. 223–227. {{cite book}}: |access-date= requires |url= (help)