ഫോർട്ട് വില്യെം
കൊൽക്കത്തയിലെ (കൊൽക്കത്ത) ഹേസ്റ്റിംഗ്സിലെ ഒരു കോട്ടയാണ് ഫോർട്ട് വില്യം. ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയുടെ ആദ്യ വർഷങ്ങളിലാണ് ഇത് നിർമ്മിച്ചത്. ഗംഗാ നദി]യുടെ പ്രധാന കൈവഴിയായ ഹൂഗ്ലി നദിയുടെ കിഴക്കൻ തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. കൊൽക്കത്തയിലെ ഏറ്റവും നീണ്ടുനിന്ന ബ്രീട്ടീഷ് രാജ് കാലഘട്ടത്തിലെ കെട്ടിടങ്ങളിലൊന്നായ ഇത് 70.9 ഹെക്ടർ വിസ്തൃതിയുണ്ട്. വില്യം മൂന്നാമൻ രാജാവിന്റെ പേരിലാണ് ഈ കോട്ട അറിയപ്പെടുന്നത്. [1] കോട്ടയ്ക്ക് മുന്നിൽ നഗരത്തിലെ ഏറ്റവും വലിയ പാർക്കായ മൈതാൻ ഉണ്ട്. ഒരു ആന്തരിക ഗാർഡ് റൂം കൊൽക്കത്തയിലെ ബ്ളാക്ക് ഹോൾ[2] ആയി മാറി. ചരിത്രം![]() ![]() രണ്ട് ഫോർട്ട് വില്യംസ് ഉണ്ട്. സർ ജോൺ ഗോൾഡ്‌സ്ബറോയുടെ നിർദേശപ്രകാരം 1696 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് യഥാർത്ഥ കോട്ട പണിതത്. മുഗൾ ചക്രവർത്തിയായ ഔറംഗസീബാണ് അനുമതി നൽകിയത്.[3][4] ഹൂഗ്ലി നദിയുടെ തീരത്ത് തെക്ക്-കിഴക്കൻ കൊട്ടാരവും സമീപത്തെ മതിലുകളും നിർമ്മിച്ച് സർ ചാൾസ് ഐർ നിർമ്മാണം ആരംഭിച്ചു. 1700-ൽ വില്യം മൂന്നാമൻ രാജാവിന്റെ പേരിൽ നിന്നാണ് ഇതിന് പേര് ലഭിച്ചത്. ഐറിന്റെ പിൻഗാമിയായ ജോൺ ബിയേർഡ് 1701-ൽ നോർത്ത് ഈസ്റ്റ് കോട്ട കൂട്ടിച്ചേർത്തു. 1702-ൽ കോട്ടയുടെ മധ്യഭാഗത്ത് സർക്കാർ ഭവനത്തിന്റെ നിർമ്മാണം ആരംഭിച്ചു. 1706-ൽ നിർമ്മാണം അവസാനിച്ചു. യഥാർത്ഥ കെട്ടിടത്തിന് രണ്ട് നിലകളും മുന്നോട്ടു തള്ളി നിൽക്കുന്ന പാർശ്വഘടനകളും ഉണ്ടായിരുന്നു. 1756-ൽ ബംഗാളിലെ നവാബ് സിറാജ് ഉദ് ദൗള കോട്ടയെ ആക്രമിക്കുകയും നഗരം താൽക്കാലികമായി കീഴടക്കുകയും അതിന്റെ പേര് അലിനഗർ എന്ന് മാറ്റുകയും ചെയ്തു. ഇത് ബ്രിട്ടീഷുകാർക്ക് മൈതാനിൽ ഒരു പുതിയ കോട്ട പണിയാൻ കാരണമായി. 1773 ൽ ബ്രിറ്റീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ബംഗാളിന്റെ ഭരണം ഏറ്റെടുത്തപ്പോൾ ഫോർട്ട് വില്യം ആയിരുന്നു ഭരണ സിരാ കേന്ദ്രം.. ആദ്യത്തെ സുപ്രീം കോടതിയും ഈ കോട്ടയിൽ പ്രവർത്തിച്ചു.. അവലംബംFort William (Kolkata) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia