ഫോർട്ട് വെയ്ൻ ചിൽഡ്രൻസ് സൂ
അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യാന സംസ്ഥാനത്ത് ഫോർട്ട് വെയ്നിലെ ഒരു മൃഗശാലയാണ് ഫോർട്ട് വെയ്ൻ ചിൽഡ്രൻസ് സൂ. അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയംസിന്റെ അംഗീകാരമുള്ള മൃഗശാലയാണിത്. 1965 ൽ പ്രവർത്തനമാരംഭിച്ചതിനുശേഷം ഫോർട്ട് വെയ്നിലെ ഫ്രാങ്ക് പാർക്കിലെ 40 ഏക്കർ സ്ഥലത്ത് (16 ഹെക്ടർ) 1,000 മൃഗങ്ങളുമായി ഈ മൃഗശാല സ്ഥിതിചെയ്യുന്നു. ഫോർട്ട് വെയ്ൻ പാർക്ക് ആന്റ് റിക്രിയേഷൻ വകുപ്പുമായുള്ള സഹകരണ കരാർ പ്രകാരം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഫോർട്ട് വെയ്ൻ സുവോളജിക്കൽ സൊസൈറ്റിയ്ക്കാണ് ഫോർട്ട് വെയ്ൻ കുട്ടികളുടെ മൃഗശാലയുടെ നടത്തിപ്പിന്റെ ചുമതല. മൃഗശാലയുടെ പ്രവർത്തനങ്ങൾക്ക് നികുതി ഫണ്ടൊന്നും ലഭിക്കുന്നില്ല, മാത്രമല്ല മൃഗശാലയുടെ നടത്തിപ്പിലൂടെ ലഭിക്കുന്ന വരുമാനത്തിലും സംഭാവനയിലും മാത്രമായാണ് ഇത് പ്രവർത്തിക്കുന്നത്. ഫോർട്ട് വെയ്ൻ ചിൽഡ്രൻസ് മൃഗശാല ഒരു മിനിയേച്ചർ ട്രെയിനിൽ സവാരികൾ വാഗ്ദാനം ചെയ്യുന്നു[4] അമേരിക്കൻ ഐക്യനാടുകളിലെ മികച്ച മൃഗശാലകളുടെയിടയിൽ ഇത് തുടർച്ചയായി ഉന്നത സ്ഥാനം കയ്യാളുന്നു.[5] 2015 ൽ ട്രിപ്പ്അഡ്വൈസർ ഈ മൃഗശാലയെ രാജ്യത്തെ ഏഴാമത്തെ മികച്ച മൃഗശാലയായി തിരഞ്ഞെടുത്തു.[6] ചരിത്രംപ്രകൃതി സംരക്ഷണത്തിനായി ഇന്ത്യാനയിലെ ഫോർട്ട് വെയ്നിലെ ഫ്രാങ്ക് പാർക്കിൽ 54 ഏക്കർ (22 ഹെക്ടർ) കൂട്ടിച്ചേർത്ത 1952 മുതലാണ് FWCZ ന്റെ ചരിത്രം തുടങ്ങുന്നത്. ഈ പ്രകൃതി സംരക്ഷണ പ്രദേശത്തിന്റെ പ്രാദേശികമായ പ്രശസ്തിയിൽ പ്രചോദിതരായ ഫോർട്ട് വെയ്ൻ ഉദ്യോഗസ്ഥർ 1962 ഓടെ ഒരു മുഴുനീള മൃഗശാല നിർമ്മിക്കാൻ തീരുമാനിച്ചു. മൃഗങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുക എന്നതായിരുന്നു മൃഗശാലയുടെ പ്രധാന ദൌത്യം. അവലംബം
|
Portal di Ensiklopedia Dunia