ഫോർട്ട് ഡ്രം (എൽ ഫ്രൈലെ ദ്വീപ്)
ഫോർട്ട് ഡ്രം അഥവാ എൽ ഫ്രൈലെ ദ്വീപ് ഫിലിപ്പീൻസ് ലെ മനില ഉൾക്കടലിലെ ഒരു ദ്വീപ് ആണ്. സൈനിക ആവശ്യങ്ങൾക്ക് ആയി ഇതിനെ ഒരു കോട്ട ആക്കി മാറ്റിയിരുന്നു. ഇതിനെ കോൺക്രീറ്റ് ബാറ്റിൽഷിപ്പ് (the concrete battleship) എന്നും വിളിക്കുന്നു. അമേരിക്കൻ കോളനിവാഴ്ച സമയത്ത് 1909 ൽ അമേരിക്കൻ സൈന്യം ആണ് ഇത് നിർമ്മിച്ചത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് ജപ്പാൻ ഇത് കൈവശപ്പെടുത്തി. തുടർന്നു യു.എസ്.എ ഇത് തിരിച്ചു പിടിക്കുകയും ഇവിടം ഡീസലും ഗാസോലിനും കൊണ്ട് കത്തിച്ച് ഉപയോഗ ശൂന്യമാക്കുകയും ചെയ്തു. നിരുക്തംഇപ്പോൾ ഉപേക്ഷിക്കപ്പെട്ട ഈ കോട്ട ബ്രിഗേഡിയർ ജനറൽ റിച്ചാർഡ് സി ഡ്രം ന്റെ പേരിലാണ് നാമകരണം ചെയ്തത്. [1] മെക്സിക്കൻ അമേരിക്കൻ യുദ്ധത്തിലും അമേരിക്കൻ ആഭ്യന്തരയുദ്ധത്തിലും സേവനം അനുഷ്ടിച്ച ബ്രിഗേഡിയർ ഡ്രം 1909 ലാണ് അന്തരിച്ചത്. ഫിലിപ്പൈൻസ് ലെ കവിറ്റ് പ്രവിശ്യയിലാണ് ഈ കോട്ട [2] നിർമ്മാണംസ്പാനിഷ് അമേരിക്കൻ യുദ്ധകാലത്ത് പിടിച്ചടക്കിയ എല്ലാ പ്രധാന തുറമുഖങ്ങളും ദ്വീപുകളും കോട്ടകൾ ആക്കി സംരക്ഷിക്കാൻ ആ സമയത്ത് യു.എസ്.എ യുടെ പ്രസിഡന്റ് ആയിരുന്ന വില്യം.എച്ച്.ടാഫ്റ്റ് തീരുമാനിച്ചു. [3] അതിന്റെ ഭാഗമായാണ് ഫോർട്ട് ഡ്രം രൂപം കൊള്ളുന്നത്. അങ്ങനെ എൽ ഫ്രൈലെ ദ്വീപ് ഒരു കോട്ട ആയി മാറ്റുകയും ഫോർട്ട് ഡ്രം എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. ആദ്യം മൈനുകളെ നിർവീര്യമാക്കുന്ന സൈനിക താവളം ആക്കാൻ ഉദ്ദേശിച്ച ഈ ദ്വീപ് പിന്നീട് സമതലം ആക്കുകയും അവിടെ പീരങ്കികൾ സ്ഥാപിക്കുകയും ചെയ്തു. ഇരുപത് അടി ഉയരമുള്ള കോണ്ക്രീറ്റ് ചുമരുകൾ ആ കാലഘട്ടത്തിൽ ശത്രുക്കളുടെ നാവിക സേനയ്ക്ക് തകർക്കാൻ പറ്റാത്ത നിർമ്മിതി ആയിരുന്നു. [4] 1909 ൽ തുടങ്ങിയ ഈ കോട്ടയുടെ നിർമ്മാണം അഞ്ചു കൊല്ലം കൊണ്ട് പൂർത്തിയായി. 1916 ൽ ഇവിടെ തോക്കുകളും പീരങ്കികളും സ്ഥാപിച്ചു. 240 സൈനികർക്ക് താമസിക്കുവാൻ വേണ്ടിയുള്ള വീടുകളും ഇവിടെ നിർമിച്ചു.[5][6] രണ്ടാം ലോകമഹായുദ്ധംജാപ്പനീസ് ഇമ്പീരിയൽ സേന 1941ൽ ലുസോൺ ദ്വീപ് കീഴടക്കിയതോടെ ജാപ്പനീസ് സേന ഫോർട്ട് ഡ്രമ്മിനു സമീപത്ത് എത്തി. പസഫിക് പ്രദേശത്ത് യുദ്ധം തുടങ്ങുന്നത്തിനു തൊട്ടു മുൻപ് 1941 ഡിസംബർ 7 ൽ അമേരിക്കൻ സേനയുടെ ആർട്ടിലറി റെജിമെൻറ് സ്ഥാനം പിടിച്ചു. 1942 ജനുവരി രണ്ടിനു ജാപ്പനീസ് സേനയുടെ വായുസേന ഇവിടെ നിരന്തരമായി ബോംബിംഗ് നടത്തി. ഇവിടെ വച്ച് ജാപ്പനീസ് സേനയ്ക് എതിരെ ആയിരുന്നു ആദ്യമായി ഒരു കടൽത്തീര അമേരിക്കൻ പീരങ്കി ശത്രുക്കൾക്ക് നേരെ വെടിവെച്ചത്. 1942 മേയ് 6 നു ഫോർട്ട് ഡ്രം , ജാപ്പനീസ് സേന കയ്യടക്കി. 1945 വരെ ഇവിടം ജാപ്പനീസ് സേനയുടെ അധീനതയിൽ ആയിരുന്നു. അമേരിക്കൻ-ഫിലിപ്പിനോ സൈന്യം മനില തിരിച്ച് പിടിക്കുന്നതിനായി നടത്തിയ യുദ്ധത്തിൽ (1944–1945) യു.എസ് നാവിക സേനയും വ്യോമ സേനയും സംയുക്തമായി ഫോർട്ട് ഡ്രമ്മിൽ ആക്രമണം അഴിച്ചുവിട്ടു. [7] അമേരിക്കൻ സൈന്യം ഇവിടെ ഡീസൽ, ഗാസോലിൻ എന്നിവ പമ്പ് ചെയ്ത് ഈ പ്രദേശം മുഴുവൻ അഗ്നിക്ക് ഇരയാക്കി. ദിവസങ്ങളോളം ഇവിടെ അഗ്നിബാധ ഉണ്ടായി. 1945 ഏപ്രിൽ മാസം അവസാനിക്കുമ്പോഴേക്കും മനില ഉൾക്കടൽ പ്രദേശത്ത് നിന്നും ജാപ്പനീസ് സേന പൂർണ്ണമായും പിൻവാങ്ങി.[7] ഇന്നത്തെ അവസ്ഥരണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇവിടെ ഉപേക്ഷിക്കപ്പെട്ട തോക്കുകളും യുദ്ധ സാമഗ്രികളും ഈ കോട്ടയുടെ അവശിഷ്ടങ്ങളിൽ കാണാം. 1970 മുതൽ ഇവിടം പഴയ ഇരുമ്പുരുക്ക് സാമഗ്രികൾക്ക് വേണ്ടി പലപ്പോഴായി കൊള്ളയടിക്കപ്പെട്ടു. 2009 വരെ ഇവിടെ ഇങ്ങനെ കൊള്ള നടന്നിരുന്നു . ഇവിടെ ഫിലിപ്പൈൻസ് കോസ്റ്റ് ഗാർഡ് ഒരു ലൈറ്റ്ഹൌസ് സ്ഥാപിച്ചു. അവലംബം
|
Portal di Ensiklopedia Dunia