ഫ്രാങ്കിക്‌സാലസ് ജെർഡോണൈ
റാക്കോഫോറിഡേ എന്ന തവള കുടുംബത്തിലെ ഏക ജനുസായ ഫ്രാങ്കിക്‌സാലസിലെ ഏക സ്പീഷിസാണ് ഫ്രാങ്കിക്‌സാലസ് ജെർഡോണൈ (Frankixalus jerdonii). 2016 വരെ ഇതിനെ ഫിലൗട്ടസ് എന്ന ജനുസിലാണ് ഉൾപ്പെടുത്തിയിരുന്നത്.[3][2] ബ്രസൽസ് ഫ്രീ സർവ്വകലാശാലയിലെ ഫ്രാങ്കി ബൊസ്സുഇട്ടിന്റെ ബഹുമാനാർത്ഥമാണ് ജനുസിന് ഈ പേർ നൽകിയിരിക്കുന്നത്..[4] ഈ മരത്തവള ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ തദ്ദേശീയമായി കാണപ്പെടുന്ന ഒരിനമാണ്. അവിടെ ബംഗാളിലും അരുണാചലിലും ആണ് ഇവയെ കാണുന്നത്. പേര് ഇടാത്ത മറ്റൊരു സ്പീഷിസ് അരുണാചലിലും ടിബറ്റിലും ഉണ്ടാവാമെന്നു കരുതുന്നു.[3][2] 2016 -ലെ കണ്ടെത്തൽ1870 -ൽ ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞൻ തോമസ് സി. ജെർദൻ ഈ മരത്തവളയുടെ രണ്ടു സാമ്പിളുകൾ ഡാർജിലിംഗിൽ നിന്നും ശേഖരിച്ച് ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. വംശനാശം സംഭവിച്ചുവെന്നു കരുതിയ ഈ തവളയെ പിന്നീട് 2007 -ലാണ് മലയാളിയായ ശാസ്ത്രഗവേഷകൻ ഡോ.ബിജുവും സംഘവും വീണ്ടും കണ്ടെത്തിയത്. ആറു മീറ്റർ ഉയരത്തിലുള്ള മരപ്പൊത്തുകളിൽ മുട്ടയിട്ട് വംശവർദ്ധന നടത്തുന്ന ഇവയെ അതിനാൽത്തന്നെ കണ്ടെത്താൻ പ്രയാസമാണ്. വെള്ളം നിറഞ്ഞ മരപ്പൊത്തുകളിൽ മുട്ടയിട്ട് ഉണ്ടാാകുന്ന വാൽമാക്രികൾക്ക് ഭക്ഷണത്തിനായി അമ്മത്തവള വീണ്ടും മുട്ടയിടുകയാണു ചെയ്യുന്നത്.[5] പുറത്തേക്കുള്ള കണ്ണികൾഅവലംബം
|
Portal di Ensiklopedia Dunia