ഫ്രാങ്ക് ലോയ്ഡ് റൈറ്റ്
ലോകത്തിലെ ഏറ്റവും പ്രശസ്തരും സ്വാധീനശാലികളും ആയ വാസ്തുശില്പികളിൽ ഒരാളാണ് ഫ്രാങ്ക് ലോയ്ഡ് റൈറ്റ് (ജൂൺ 8 1867 – ഏപ്രിൽ 9 1959). തന്റെ ദീർഘകാലത്തെ വാസ്തുശില്പ ജീവിതത്തിൽ (1887 മുതൽ 1959 വരെ) ഫ്രാങ്ക് ലോയ്ഡ് റൈറ്റ് ശക്തമായ വ്യക്തിത്വമുള്ള പല വാസ്തുശില്പ ശൈലികളും രൂപപ്പെടുത്തി. അമേരിക്കയിലെ വാസ്തുശില്പകലയെയും നിർമ്മാണങ്ങളെയും അദ്ദേഹം വളരെ സ്വാധീനിച്ചു. ഇന്നുവരെ ഫ്രാങ്ക് ലോയ്ഡ് റൈറ്റ് അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ വാസ്തുശില്പി ആയി അറിയപ്പെടുന്നു. തന്റെ ജീവിതകാലത്ത് വളരെ പ്രശസ്തനായിരുന്നു ഫ്രാങ്ക് ലോയ്ഡ് റൈറ്റ്. അദ്ദേഹത്തിന്റെ നിറപ്പകിട്ടാർന്ന ജീവിതം പലപ്പോഴും പത്രത്താളുകളിൽ സ്ഥാനം പിടിച്ചു. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ആദ്യത്തെ രണ്ടു വിവാഹങ്ങളും പരാജയപ്പെട്ടതും റൈറ്റിന്റെ തലീസിയൻ സ്റ്റുഡിയോയിൽ നടന്ന കൊലപാതകങ്ങളും സ്റ്റുഡിയോയിൽ 1914-ൽ നടന്ന തീപിടിത്തവും. ഫ്രാങ്ക് ലോയ്ഡ് റൈറ്റ് നിർമ്മിച്ച ചില കെട്ടിടങ്ങൾ
അവലംബംപുറത്തേയ്ക്കുള്ള കണ്ണികൾഫ്രാങ്ക് ലോയ്ഡ് റൈറ്റ് എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia