ഫ്രാൻസിസ് ടി. മാവേലിക്കരപ്രശസ്ത മലയാള നാടകകൃത്താണ് ഫ്രാൻസിസ് ടി. മാവേലിക്കര (ജനനം 1955 - ). കേരള സാഹിത്യ അക്കാദമി പുരസ്കാരം, മികച്ച നാടകരചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം, അബുദാബി ശക്തി അവാർഡ് തുടങ്ങിയ ധാരാളം പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.അമ്മയുടെ പേര് മേരിക്കുട്ടി പിതാവിന്റെ പേര് തോമസ് .നാലു തവണ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.. ഇപ്പോൾ കേരള സർക്കാരിന്റെ, നരേന്ദ്രപ്രസാദ് നാടക പഠന ഗവേഷണ കേന്ദ്രത്തിന്റെ ചെയർമാനാനും, കേരള സംഗീത നാടക അക്കാദമി എക്സിക്കുട്ടീവ് അംഗവുമാണ് ഫ്രാൻസിസ് ടി.മാവേലിക്കര കഴിഞ്ഞ കാലത്തെ സമരങ്ങളെയും, അടിമത്തത്തിൽ നിന്നുമുള്ള മോചനത്തെയും, സ്വാതന്ത്ര്യബോധത്തിലേക്ക് തൊഴിലാളിയെ എത്തിച്ച പ്രസ്ഥാനങ്ങളെയും, മനുഷ്യരെയും, ചരിത്രത്തെയും, ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു പ്രസിദ്ധമായ ദ്രാവിഡവൃത്തം എന്ന നാടകം രചിച്ചതെന്ന് ഇദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്.[1] ജീവിതരേഖ1960-ൽ മാവേലിക്കരയിലാണ് ഇദ്ദേഹം ജനിച്ചത്.[2] 1982-ൽ കെ.പി.എ.സി. സുലോചനയുടെ സംഘത്തിനുവേണ്ടി നാടകമെഴുതിക്കൊണ്ടാണ് ഇദ്ദേഹം നാടകരചനാരംഗത്ത് പ്രവേശിച്ചത്. കെ.പി.എ.സി., കാളിദാസ കലാകേന്ദ്രം തുടങ്ങിയ സംഘങ്ങൾക്ക് ഇദ്ദേഹം നാടകമെഴുതുന്നുണ്ട്.[2] കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia