ഫ്രിസ്കോ (ടെക്സസ്)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ, ഡെന്റൺ എന്നീ കൗണ്ടികളിലായി സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഫ്രിസ്കോ'. ഡാളസിൽ പ്രാന്തപ്രദേശമായ ഈ നഗരം 2000നും 2009നും ഇടയിൽ അമേരിക്കയിലെ ഏറ്റവും ജനസംഖ്യാവളർച്ചയുള്ള നഗരവും 2009ൽ അമേരിക്കയിൽ ഏറ്റവും ധൃതഗതിയിൽ വളരുന്ന നഗരവും[3] ആയിരുന്നു. [4] 1990കളുടെ അവസാനം ഡാളസ്-ഫോർട്ട്വർത്ത് മെട്രോപ്ലക്സിന്റെ വടക്കുഭാഗത്തുണ്ടായ ജനസംഖ്യാ വളർച്ച ആദ്യം പ്ലേനോ നഗരത്തിന്റെ വടക്കുഭാഗത്തും പിന്നീട് വടക്കു സ്ഥിതി ചെയ്യുന്ന ഫ്രിസ്കോയിലെയ്ക്കും വന്നതിന്റെ ഫലമായാണ് പ്രധാനമായും ഈ പുരോഗതി. 2000ലെ സെൻസസ് പ്രകാരം 33,714 പേർ വസിച്ചിരുന്ന ഫ്രിസ്കോയിൽ 2010ലെ സെൻസസ് പ്രകാരം 116,989,[5] പേർ വസിക്കുന്നു. ഡാളസിന്റെ മറ്റു വടക്കൻ പ്രാന്തപ്രദേശങ്ങളിലെപോലെ തന്നെ ഡാളസ് ഫോർട്ട്വർത്ത് മെട്രോപ്ലക്സിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കു താമസമൊരുക്കുന്ന ഒരു ബെഡ്റൂം കമ്മ്യൂണിറ്റിയാണ് ഫ്രിസ്കോ. അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia