ഫ്രീ ഇന്ത്യാ സെന്റർ![]() സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട ആസാദ് ഹിന്ദ് പ്രസ്ഥാനത്തിന്റെ കീഴിൽ രൂപീകൃതമായ സ്വതന്ത്ര ഇന്ത്യയ്ക്കായുള്ള പ്രൊവിഷണൽ സർക്കാരിന്റെ യൂറോപ്പിൽ സ്ഥിതി ചെയ്തിരുന്ന ശാഖയായിരുന്നു ഫ്രീ ഇന്ത്യാ സെന്റർ (ജർമ്മൻ: Zentrale Freies Indien). 1942 - ൽ സുഭാഷ് ചന്ദ്ര ബോസാണ് ഈ സംഘടന സ്ഥാപിച്ചത്. ബോസ് ബെർലിനിൽ താമസിക്കവേ ആയിരുന്നു സംഘടനയുടെ രൂപീകരണം. തുടർന്ന് എ.സി.എൻ. നമ്പ്യാർ ആയിരുന്നു ഈ സംഘടനയുടെ നേതൃത്വം വഹിച്ചിരുന്നത്. യൂറോപ്പിൽ ഉണ്ടായിരുന്ന അച്ചുതണ്ട് ശക്തികളുമായി അടുത്ത ബന്ധങ്ങൾ പുലർത്തുക, ഇന്ത്യൻ ലീജിയണിനുവേണ്ടിയും ആസാദ് ഹിന്ദ് റേഡിയോയുടെ പ്രവർത്തനത്തിനു വേണ്ടിയും വോളന്റിയർമാരെ തയ്യാറാക്കുക, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ജപ്പാന്റെ സഹായത്തോടെ രൂപീകരിക്കുന്ന വിപുലമായ പ്രൊവിഷണൽ സർക്കാരിനു വേണ്ടി തയ്യാറാവുക തുടങ്ങിയവയായിരുന്നു ഫ്രീ ഇന്ത്യാ സെന്ററിന്റെ പ്രധാനപ്പെട്ട ചുമതലകളും ലക്ഷ്യങ്ങളും. ആസ്ഥാന മന്ദിരം ബെർലിനിൽ ആയിരുന്നെങ്കിലും പാരീസിലും ഇറ്റലിയിലും ഫ്രീ ഇന്ത്യാ സെന്ററിന് കേന്ദ്രങ്ങളും ഓഫീസുകളും ഉണ്ടായിരുന്നു. ബെർലിനിൽ വച്ച് രൂപീകൃതമായതോടെ ജർമ്മനി, ഒരു ഡിപ്ലോമാറ്റിക് പദ്ധതിയുടെ അനുവാദം ഫ്രീ ഇന്ത്യാ സെന്ററിന് നൽകുകയുണ്ടായി. ടൈർഗാർട്ടനിലെ ലിഷൻസ്റ്റീനർ ആലീയിലെ നം. 2A യിൽ ഫ്രീ ഇന്ത്യാ സെന്ററിന് ഒരു ഓഫീസ് ഉണ്ടായിരുന്നു. എന്നിരുന്നാലും സംഘടനയുമായി ബന്ധപ്പെട്ട കൂടുതൽ യോഗങ്ങളും നടന്നിരുന്നത് ഹോട്ടലുകളിലും സുഭാഷ് ചന്ദ്ര ബോസ് ജർമ്മനിയിൽ വരുമ്പോൾ താമസിച്ചിരുന്ന ചർലോട്ടൻബർഗിലെ വീട്ടിലും വച്ചായിരുന്നു. [1] അവലംബം
|
Portal di Ensiklopedia Dunia