ഫ്രെഡ്ഡി മെർക്കുറി
ഒരു ബ്രിട്ടീഷ് സംഗീതജ്ഞനും, ഗായകനും, ഗാന രചയിതാവുമായിരുന്നു ഫ്രെഡി മെർക്കുറി (ജനനം ഫാറൂഖ് ബുൾസാര (Gujarati: ફારોખ બલ્સારા), 5 സെപ്റ്റംബർ 1946 – 24 നവംബർ1991)[3][4] . ക്യൂൻ എന്ന റോക്ക് ഗായകസംഘത്തിലെ പ്രധാന ഗായകനായിരുന്ന ഫ്രെഡി എക്കാലത്തെയും മികച്ച ഗായകരിൽ ഒരാളായിട്ടാണ് അറിയപെടുന്നത്.[5] [6] ഇന്നത്തെ ടാൻസാനിയയിൽ പെടുന്ന കിഴക്കേ ആഫ്രിക്കയിലെ സാൽസിബറിലാണു് ഫ്രെഡി മെർക്കുറി ജനിച്ചതു്. കൌമാരപ്രായം വരെ ജീവിച്ചതു് ഇന്ത്യയിലാണു്. ബ്രിട്ടനിലെ ഏഷ്യൻ വംശജനായ ആദ്യത്തെ റോൿ സംഗീതജ്ഞനായും അദ്ദേഹം അറിയപ്പെടുന്നു[7]. ക്യൂനിലെ അംഗം എന്ന നിലയിൽ ഫ്രഡി 2001 ഫെയിം റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം, സോങ്ങ് റൈറ്റേഴ്സ് ഹാൾ ഓഫ് ഫെയിം , യുകെ മ്യൂസിക് ഹാൾ ഓഫ് ഫെയിം എന്നിവയിൽ ചേർക്കപ്പെട്ടിട്ടുണ്ട്, അതുപോലെ 2002-ൽ ഹോളിവുഡ് വോക് ഓഫ് ഫെയിം ൽ നക്ഷത്ര ലഭിച്ചിട്ടുണ്ട്. 2002-ൽ ബി.ബി.സി യുടെ നടത്തിയ 100 മഹാൻമാരായ ബ്രിട്ടീഷുകാർക്കുള്ള സർവ്വേയിൽ 58 മത് ഫ്രഡി ആയിരുന്നു. 2013 ൽ കേരളത്തിൽ കണ്ടുപിടിച്ച മെർക്കുറി എന്ന ജനുസ്സിൽ പെട്ട തവളയ്ക്ക് ആ നാമം ലഭിച്ചത് ഫ്രെഡി മെർക്കുറി യോടുള്ള ആദരമായിട്ടായിരുന്നു. അവലംബം
|
Portal di Ensiklopedia Dunia